/indian-express-malayalam/media/media_files/uploads/2017/03/nithish-kumarnitish-kumar-7591.jpg)
ന്യൂഡല്‍ഹി: ബിജെപിയെ പ്രതിരോധത്തിലാക്കി എന്‍ഡിഎ മുന്നണിയിലെ കക്ഷിയും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയെ 'രാജ്യസ്‌നേഹി' എന്ന് വിളിച്ച ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി സാധ്വി പ്രഗ്യാ സിങിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് ബിജെപിയോട് നിതീഷ് കുമാര്‍.
Read More: ‘മാപ്പ്…മാപ്പ്…’; ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പരാമർശത്തിൽ മാപ്പ് പറഞ്ഞ് പ്രഗ്യാ സിങ്
ഇത്തരം പരാമര്‍ശങ്ങളുമായി തനിക്കും തന്റെ പാര്‍ട്ടിയായ ജെഡിയുവിനും പൊരുത്തപ്പെടാന്‍ സാധിക്കില്ലെന്നും നിതീഷ് കുമാര്‍ തുറന്നടിച്ചു. ഗാന്ധി ഘാതകനുമായി ബന്ധപ്പെട്ട് സാധ്വി നടത്തിയ പരാമര്‍ശം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിജി രാജ്യത്തിന്റെ പിതാവാണ്. ഗോഡ്‌സെയെ കുറിച്ച് ഇങ്ങനെയൊരു പരാമര്‍ശം നടത്തുന്നത് ജനങ്ങള്‍ക്ക് ഇഷ്ടമല്ലെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രഗ്യാ സിങിനെ ബിജെപിയില്‍ നിന്ന് പുറത്താക്കുന്നതിനെ കുറിച്ച് പാര്‍ട്ടി ആലോചിക്കണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.
Read More: പ്രഗ്യാ സിങിന് മാപ്പില്ലെന്ന് മോദി: അനില്‍ സൗമിത്രയ്ക്ക് സസ്‌പെന്‍ഷന്‍
ഗോഡ്‌സെ ദേശഭക്തനാണെന്നും ഇനിയും ദേശഭക്തനായി തന്നെ അറിയപ്പെടുമെന്നും പ്രഗ്യാ സിങ് ഠാക്കൂര്‍ പറഞ്ഞിരുന്നു. ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ ആദ്യം ആത്മപരിശോധ നടത്തണം. ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ അതിനുതക്ക മറുപടി ലഭിക്കുമെന്നും പ്രഗ്യാ സിങ് കൂട്ടിച്ചേര്‍ത്തു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്‌സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു പ്രഗ്യാ സിങ്.
രാജ്യത്തെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നും അത് ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സെയാണെന്നും നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസൻ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഗോഡ്സെയെ കുറിച്ച് ചർച്ചയാകുന്നത്. അതിനു പിന്നാലെയാണ് ഗോഡ്സെ ദേശഭക്തനാണെന്ന വാദവുമായി പ്രഗ്യാ സിങ് ഠാക്കൂർ രംഗത്തെത്തിയത്. പരാമർശം വിവാദമായതോടെ പ്രഗ്യാ സിങ് മാപ്പ് പറഞ്ഞു.
നാഥുറാം ഗോഡ്‌സെയെ രാജ്യസ്‌നേഹി എന്ന് വിളിച്ച പ്രഗ്യാ സിങ് ഠാക്കൂറിന് മാപ്പില്ലെന്ന് മോദി പറഞ്ഞിരുന്നു. ന്യൂസ് 24 ന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി പ്രഗ്യാ സിങിനെ തള്ളി രംഗത്തെത്തിയത്. പ്രഗ്യാ സിങ് നടത്തിയത് തെറ്റായതും മോശവുമായ പരാമര്‍ശമാണ്. പരാമര്‍ശത്തില്‍ പ്രഗ്യാ സിങ് മാപ്പ് പറഞ്ഞിട്ടുണ്ടാകാം. എന്നാലും പൂര്‍ണമായും പ്രഗ്യയോട് ക്ഷമിക്കാന്‍ തനിക്ക് കഴിയില്ലെന്ന് മോദി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.