scorecardresearch

രാമരാജ്യം യാഥാർത്ഥ്യമാകുന്നത് തടയാൻ ഒരു ശക്തിക്കും കഴിയില്ല; രാജ്‌നാഥ് സിംഗ്

രാമക്ഷേത്രവും സിഎഎയുമടക്കമുള്ള വാഗ്ദാനങ്ങൾ നടപ്പാക്കിയാണ് ബിജെപി സർക്കാർ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും രാജ്‌നാഥ് സിംഗ്

രാമക്ഷേത്രവും സിഎഎയുമടക്കമുള്ള വാഗ്ദാനങ്ങൾ നടപ്പാക്കിയാണ് ബിജെപി സർക്കാർ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും രാജ്‌നാഥ് സിംഗ്

author-image
WebDesk
New Update
rajnath singh

ഫയൽ ചിത്രം

ലക്നൗ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയിലൂടെ രാജ്യത്ത് രാമരാജ്യം എന്ന ആശയം വേരുറപ്പിച്ച് തുടങ്ങിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. രാമരാജ്യം യാഥാർത്ഥ്യമാകുന്നത് തടയാൻ ഒരു ശക്തിക്കും കഴിയില്ലെന്നും രാമക്ഷേത്രവും സിഎഎയുമടക്കമുള്ള വാഗ്ദാനങ്ങൾ നടപ്പാക്കിയാണ് ബിജെപി സർക്കാർ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഉത്തർപ്രദേശിലെ ഉദ്ദംപൂരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. 

Advertisment

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, “രാമരാജ്യം” രാജ്യത്ത് വേരുറപ്പിക്കാൻ തുടങ്ങിയെന്നും അത് യാഥാർത്ഥ്യമാകുന്നത് തടയാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾക്ക് തുല്യമായി കൊണ്ടുവരാൻ ഞങ്ങൾ ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കി, രാമക്ഷേത്രം നിർമ്മിക്കുകയും സിഎഎ നടപ്പാക്കുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു, ഇപ്പോൾ അവശേഷിക്കുന്നത് ഏകീകൃത സിവിൽ കോഡാണെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച പുറത്തിറക്കിയ പാർട്ടി പ്രകടനപത്രികയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യുസിസി നടപ്പാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, 2026 അവസാനത്തോടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും. ലോകം ശ്രദ്ധിക്കുന്ന തരത്തിൽ രാജ്യത്തിന്റെ ഔന്നത്യം വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. "നേരത്തെ ഇന്ത്യ ഒരു മൃദുരാജ്യമായി കണക്കാക്കപ്പെട്ടിരുന്നു..എന്നാൽ ഉറിയും പുൽവാമയും ഉണ്ടായപ്പോൾ, ഞങ്ങൾ ആരെയും തൊടില്ല, എന്നാൽ ആരെങ്കിലും തിരിച്ചൊന്നു തൊട്ടാൽ തിരിച്ചടിക്കും എന്ന ശക്തമായ സന്ദേശം ഇന്ത്യ നൽകി. നമ്മുടെ അതിർത്തിക്കകത്തും അപ്പുറത്തും എവിടെയും തിരിച്ചടിക്കാനുള്ള കഴിവും ശക്തിയും ഞങ്ങൾക്കുണ്ട്. സർജിക്കൽ സ്‌ട്രൈക്കുകൾക്ക് ശേഷം ഇന്ത്യയുടെ ശക്തി ലോകത്ത് വർദ്ധിച്ചു,” പ്രധാനമന്ത്രി മോദിയെ പ്രശംലിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 

മുത്തലാഖ് നിരോധിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് പിന്നിലെ കാരണവും പ്രതിരോധമന്ത്രി വിശദീകരിച്ചു.  ബിജെപി സർക്കാർ രൂപീകരിച്ചാലും ഇല്ലെങ്കിലും, “വിശ്വാസം കണക്കിലെടുക്കാതെ സ്ത്രീകളുടെ അന്തസ്സിനും ബഹുമാനത്തിനും എതിരായ ആക്രമണം നടത്തിയാൽ അത് ബിജെപി നോക്കി നിൽക്കില്ല. ഞങ്ങൾ എന്തിനാണ് മറ്റ് മതങ്ങളിൽ ഇടപെടുന്നതെന്ന് ഞങ്ങളുടെ എതിരാളികൾ ചോദിക്കുന്നു. ഏതൊരു അമ്മയും സഹോദരിയും മകളും, അവളുടെ മതം ഏതുമാകട്ടെ, നമ്മുടെ അമ്മയും സഹോദരിയും മകളും ആണെന്ന് വ്ക്തമായി തന്നെ അവരോട് പറയാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ സർക്കാർ രൂപീകരിച്ചാലും ഇല്ലെങ്കിലും... സ്ത്രീകളുടെ വിശ്വാസം പരിഗണിക്കാതെ അവരുടെ അന്തസ്സിനും ബഹുമാനത്തിനും നേരെയുള്ള ആക്രമണം ഞങ്ങളുടെ പാർട്ടിക്ക് സഹിക്കാനാവില്ല" സിംഗ് വ്യക്തമാക്കി. 

Advertisment

ഒരു സ്ത്രീയെ വിവാഹം കഴിച്ച് മൂന്ന് ദിവസമോ 10 ദിവസമോ കഴിഞ്ഞാൽ മൂന്ന് തവണ തലാഖ് ചൊല്ലി നിങ്ങൾ അവളെ ഉപേക്ഷിക്കുന്നത് എങ്ങനെ അംഗീകരിക്കുമെന്നും അദ്ദേഹം ചോദിച്ചു. ബിജെപി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നത് സർക്കാർ രൂപീകരിക്കാൻ വേണ്ടി മാത്രമല്ല, രാഷ്ട്ര നിർമ്മാണത്തിനും വേണ്ടിയാണെന്നും വർഷങ്ങളായി കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ ഭാഗികമായി നിറവേറ്റിയിരുന്നെങ്കിൽ, 20-25 വർഷം മുമ്പ് ഇന്ത്യ ലോകത്തിലെ ശക്തമായ രാഷ്ട്രങ്ങളിൽ ഒന്നാകുമായിരുന്നുവെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു. 

Read More

Rajnath Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: