scorecardresearch

അയോധ്യയിലെ രാമക്ഷേത്രത്തിന് വഴിതുറന്നത് രാജീവ് ഗാന്ധിയെന്ന് കമൽനാഥ്

‘ബാബറി മസ്ജിദ് പൂട്ട് തുറന്നു നൽകിയത് രാജീവ് ഗാന്ധി’: രാമക്ഷേത്രത്തിൽ രാജീവ് ഗാന്ധിയുടെ പങ്ക് മറക്കരുത്, ബിജെപി അവകാശവാദങ്ങളെ എതിർത്ത് കമൽനാഥ്

‘ബാബറി മസ്ജിദ് പൂട്ട് തുറന്നു നൽകിയത് രാജീവ് ഗാന്ധി’: രാമക്ഷേത്രത്തിൽ രാജീവ് ഗാന്ധിയുടെ പങ്ക് മറക്കരുത്, ബിജെപി അവകാശവാദങ്ങളെ എതിർത്ത് കമൽനാഥ്

author-image
WebDesk
New Update
kamal Nath | Babri Masjid | Bjp | Hindutva

ശ്രീലങ്കയിൽ സീതാ മാതാ ക്ഷേത്രത്തിന്റെ നിർമ്മാണം പുനരാരംഭിക്കുമെന്ന വാഗ്ദാനം പാർട്ടി പാലിക്കുമെന്ന് കമൽനാഥ്

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് ബിജെപിക്ക് അവകാശപ്പെടാനാവില്ലെന്നും രാജീവ് ഗാന്ധിയുടെ പങ്ക് മറക്കരുതെന്നും മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ്. “താല ഖോല… (തർക്കത്തിലുള്ള ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്തെ താൽക്കാലിക രാമക്ഷേത്രത്തിന്റെ) പൂട്ടുകൾ  രാജീവ് ഗാന്ധിയാണ് തുറന്നത്. നമ്മൾ ചരിത്രം മറക്കരുത്,” അദ്ദേഹം പറഞ്ഞു, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് കോൺഗ്രസിലെ മുതിർന്ന നേതാവ് ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment

രാമക്ഷേത്രം (അയോധ്യയിലെ) ഏതെങ്കിലും ഒരു പാർട്ടിയുടെയോ വ്യക്തിയുടെയോ അല്ല, മറിച്ച് രാജ്യത്തിനും ഓരോ പൗരനുമുള്ളതാണ്. രാമക്ഷേത്രം തങ്ങളുടെ സ്വത്തായി തട്ടിയെടുക്കാൻ ബിജെപി ആഗ്രഹിക്കുന്നു...  "ബി.ജെ.പിയുടെ ആക്രമണോത്സുകമായ ഹിന്ദുത്വ നിലപാടിന് തുല്യമായി കമൽനാഥ് പറഞ്ഞു.

"അവർ (ബി ജെ പി) ഭരണത്തിലായിരുന്നു, അതുകൊണ്ട് അവർ അത് നിർമ്മിച്ചു. അപ്നേ ഘർ സേ തോ ബനായ നഹിൻ ഹൈ. ഗവൺമെന്റ് കെ പൈസേ സേ ബനായാ ഹേ (അവർ സ്വന്തം പണം കൊണ്ടല്ല ഇത് നിർമ്മിച്ചത്. ഇത് സർക്കാരിന്റെ പണമാണ്)." അദ്ദേഹം നിലപാട് വിശദീകരിച്ചു.

കോൺഗ്രസിന്റെ മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള, മുതിർന്ന നേതാവും ഒമ്പത് തവണ എംപിയുമായ അദ്ദേഹം ശ്രീലങ്കയിൽ സീതാ മാതാ ക്ഷേത്രത്തിന്റെ നിർമ്മാണം പുനരാരംഭിക്കുമെന്ന വാഗ്ദാനം പാർട്ടി പാലിക്കുമെന്ന് പറഞ്ഞു. 

Advertisment

"സംസ്കാരത്തിനും വിശ്വാസത്തിനും വേണ്ടി പ്രവർത്തിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണ്. ഞങ്ങളുടെ മുൻ ഗവൺമെന്റിൽ ശ്രീലങ്കയിൽ ഒരു മാതാ സീതാ ക്ഷേത്രം നിർമ്മിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ശിവരാജ്  ഗവൺമെന്റ് (ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശ് സർക്കാർ) ഈ നടപടി നിർത്തിവച്ചു... ഇതെല്ലാം മുൻകാലങ്ങളിൽ കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ് ചെയ്തത്."

“ഹിന്ദുത്വം, മൃദു ഹിന്ദുത്വം, സൂപ്പർ ഹിന്ദുത്വം തുടങ്ങിയ പദപ്രയോഗങ്ങളെക്കുറിച്ച് ഞാൻ അഭിപ്രായം പറയുന്നില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം മതവിശ്വാസം പെരുമാറ്റത്തിന്റെയും ചിന്തയുടെയും പ്രശ്നമാണ്, പ്രചാരണമല്ല. പതിനഞ്ച് വർഷം മുമ്പ്, ഛിന്ദ്വാരയിൽ 101 അടി ഉയരമുള്ള ഹനുമാൻ പ്രതിമ ഞാന്‍ സ്ഥാപിച്ചു... മഹാകൽ, ഓംകാരേശ്വർ ക്ഷേത്രങ്ങൾക്കായി കോൺഗ്രസ് 455 കോടി രൂപ അനുവദിച്ചു."കമൽനാഥ് പറഞ്ഞു.   കമൽ നാഥിനുള്ള മൃദു ഹിന്ദുത്വ സമീപനത്തെ കുറിച്ച്, പ്രത്യേകിച്ച് ഹനുമാൻ ഭക്തനാണെന്ന് പ്രഖ്യാപനത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങനെ മറുപടി നൽകിയത്.    

1992ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന കോൺഗ്രസിന് അയോധ്യ വിഷയം രാഷ്ട്രീയമായി അസ്വസ്ഥയുള്ള വിഷയമായിരുന്നു. അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹ റാവു ഈ ബാബറി മസ്ജിദ് സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടത് ബോധപൂർവമായ ഒന്നായാണ് പലരും കണ്ടത്.

അതിനുമുമ്പ്, 1986-ൽ രാജീവ്ഗാന്ധി സർക്കാർ ബാബറി മസ്ജിദിന്റെ പൂട്ടുകൾ തുറക്കാൻ അനുവദിച്ചു, ഇത്, ഷാബാനോ കേസിലെ വിധിയെ അസാധുവാക്കി നിയമം കൊണ്ടുവന്ന് മുസ്‌ലിം സമുദായത്തെ പ്രീണിപ്പിച്ചതിന് തുല്യമായി  ഹിന്ദുക്കളെ തങ്ങൾക്കൊപ്പം നിലനിർത്തുന്നതിനുള്ള നീക്കമായി  വിലയിരുത്തപ്പെട്ടു. മൂന്ന് വർഷത്തിന് ശേഷം, ബിജെപി രാമക്ഷേത്ര പ്രചാരണം ശക്തമാക്കിയപ്പോൾ, രാജീവ് സർക്കാർ ബാബറി മസ്ജിദ് നിലകൊണ്ട് സ്ഥലത്ത് ശിലാന്യാസത്തിന് അനുമതി നൽകിയിരുന്നു.

1991ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ അയോധ്യയിൽ നിന്നാണ് രാജീവ് തന്റെ പ്രചാരണം ആരംഭിച്ചത്, "രാമരാജ്യം" കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തു. മസ്ജിദിന് കേടുപാടുകൾ വരുത്താതെ തർക്ക സ്ഥലത്ത് ക്ഷേത്രം പണിയുമെന്നായിരുന്നു പാർട്ടിയുടെ പ്രകടനപത്രികയിൽ അവകാശപ്പെട്ടത്.

1992-ൽ ബാബറി മസ്ജിദ് തകർത്തതിനെത്തുടർന്ന് വ്യാപകമായ അക്രമങ്ങളും മരണങ്ങളും ഉണ്ടായി, അന്ന് നാശനഷ്ടങ്ങൾ തടയാൻ കോൺഗ്രസ് ശ്രമിച്ചു. 1991-ലെ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ വന്ന നരസിംഹ റാവു സർക്കാർ, ഒരു ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം 1947 ആഗസ്ത് 15-ന് നിലനിന്നിരുന്നതുപോലെ തന്നെ തുടരുമെന്ന് നിയമനിർമ്മാണം നടത്തി. എന്നിരുന്നാലും, മറ്റൊരു ഞാണിന്മേൽ കളിയിൽ  ആ നിയമം  നിലനിർത്തിക്കൊണ്ട് തന്നെ ബാബറി മസ്ജിദ്- രാമജന്മഭൂമി സമുച്ചയം നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി.

Also Read: ‘Rajiv Gandhi opened locks at Babri site’: Kamal Nath contests BJP claims on Ram temple

തർക്കത്തിൽ ക്ഷേത്രത്തിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നതോടെ, 2019 നവംബറിൽ കോൺഗ്രസ് വിധിയെ മാനിക്കുന്നുവെന്നും രാമക്ഷേത്ര നിർമ്മാണത്തിന് അനുകൂലമാണെന്ന് വീണ്ടും പ്രഖ്യാപിക്കുകയും ചെയ്തു. എന്നിരുന്നാലും, ബാബറി മസ്ജിദ് പുനർനിർമ്മാണത്തിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് നരസിംഹ റാവു 1993-ൽ പരസ്യമായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതേക്കുറിച്ച് ഇതിൽ ഒന്നും പറയുന്നില്ല.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോൺഗ്രസ് രാഷ്ട്രീയ ഹിന്ദുത്വത്തോട് പരസ്യമായി ഒത്തുപോകുകയാണ്. ഉദാഹരണത്തിന്, ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാർ, വനവാസകാലത്ത് ഛത്തീസ്ഗഡിൽ രാമൻ സഞ്ചരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന റൂട്ടിൽ ‘റാം വൻ ഗമൻ പര്യടൻ പരിപത്ത്’ എന്ന ടൂറിസം സർക്യൂട്ട് വികസിപ്പിച്ചെടുത്തു.

2020-ൽ, അയോധ്യയിലെ രാമക്ഷേത്രത്തിനായുള്ള ഭൂമി പൂജയ്ക്ക് ഒരു ദിവസം മുമ്പ്, കമൽനാഥ് തന്റെ വീട്ടിൽ ഹനുമാൻ ചാലിസ സംഘടിപ്പിക്കുകയും 11 വെള്ളി ഇഷ്ടികകൾ കെട്ടിടത്തിനായി അയയ്ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 

രാമന്റെ "എല്ലാവരെയും ഉൾക്കൊള്ളുന്ന സ്വഭാവം" വിളിച്ചോതിക്കൊണ്ട് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വധേരയും ഹിന്ദുയിസവുമായി ഇഴുകിച്ചേരാൻ ശ്രമിച്ചിട്ടുണ്ട്.

Check out More Political Pulse Stories Here 

Ram Temple Babri Masjid

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: