scorecardresearch

ഇലക്ടൽ ബോണ്ട് : അഞ്ച് വർഷം കൊണ്ട് ബി ജെ പിക്ക് ലഭിച്ചത് 5,271 കോടി രൂപ, കോൺഗ്രസിന് 952കോടി രൂപ, ഒരു രൂപ പോലും കിട്ടാതെ സി പി എമ്മും സി പി ഐയും

സുപ്രീം കോടതി ഇലക്ടറൽ ബോണ്ട് കേസിൽ വാദം കേൾക്കുമ്പോൾ, എസ്ബിഐ ഡാറ്റ കാണിക്കുന്നത് ഇലക്ടറൽ ബോണ്ട് വഴി പണം ലഭിച്ചതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രണ്ട് പാർട്ടികൾ കഴിഞ്ഞാൽ പിന്നെയുള്ളത് അധികാരത്തിലുള്ള പ്രധാന പ്രാദേശിക പാർട്ടികളാണ്.

സുപ്രീം കോടതി ഇലക്ടറൽ ബോണ്ട് കേസിൽ വാദം കേൾക്കുമ്പോൾ, എസ്ബിഐ ഡാറ്റ കാണിക്കുന്നത് ഇലക്ടറൽ ബോണ്ട് വഴി പണം ലഭിച്ചതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രണ്ട് പാർട്ടികൾ കഴിഞ്ഞാൽ പിന്നെയുള്ളത് അധികാരത്തിലുള്ള പ്രധാന പ്രാദേശിക പാർട്ടികളാണ്.

author-image
WebDesk
New Update
Electoral Bond Funds

2022-2023 സാമ്പത്തിക വർഷത്തേക്കുള്ള പാർട്ടികളുടെ വാർഷിക റിപ്പോർട്ടുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല

ഇലക്ടറൽ ബോണ്ട് പദ്ധതി നിലവിൽ വന്ന ശേഷമുള്ള അഞ്ച് വർഷത്തിനുള്ളിൽ, ബോണ്ടുകൾ വഴി ലഭിച്ച ഫണ്ടിന്റെ പകുതിയിലധികം, അതായത് 57% വും ലഭിച്ചത് ബിജെപിക്ക്. 2017-2022 കാലയളവിൽ ബി ജെ പിക്ക്  ബോണ്ടുകൾ വഴി 5,271.97 കോടി രൂപ ലഭിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനിന് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഇലക്ടറൽ ബോണ്ട് വഴി പണം ലഭിച്ചതിൽ  രണ്ടാം സ്ഥാനത്തുള്ളത് കോൺഗ്രസിന് ബി ജെപിക്ക് ലഭിച്ചതിന്റെ നാലിലൊന്ന് പോലും ലഭിച്ചിട്ടില്ല. 952.29 കോടി രൂപ മാത്രമാണ്  കോൺഗ്രസിന് ലഭിച്ചത്.

Advertisment

2022-2023 സാമ്പത്തിക വർഷത്തേക്കുള്ള പാർട്ടികളുടെ വാർഷിക റിപ്പോർട്ടുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

രാഷ്ട്രീയ പാർട്ടികൾക്ക് ധനസഹായം നൽകുന്നതിനുള്ള ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ സാധുത ചോദ്യം ചെയ്ത്  കോൺഗ്രസ് നേതാവ് ജയ താക്കൂർ, സി പി എം, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്നിവർ   ഉൾപ്പെടെ വിവിധ വ്യക്തികളും സംഘടനകളും സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്  വാദം കേട്ടുകൊണ്ടിരിക്കുക്കയാണ്.

നരേന്ദ്ര മോദി സർക്കാർ  2018 ജനുവരി 2-ന് വിജ്ഞാപനം ചെയ്ത പദ്ധതി പ്രകാരം, ഇന്ത്യയിലെ ഏതൊരു പൗരനും അല്ലെങ്കിൽ ഇന്ത്യയിൽ ഇൻകോർപ്പറേറ്റ് ചെയ്യപ്പെട്ടതോ സ്ഥാപിക്കപ്പെട്ടതോ ആയ സ്ഥാപനത്തിന് ഇലക്ടറൽ ബോണ്ടുകൾ വാങ്ങാവുന്നതാണ്. ഒരു വ്യക്തിക്ക് ഒറ്റയ്‌ക്കോ മറ്റ് വ്യക്തികളുമായി ചേർന്നോ ഇലക്ടറൽ ബോണ്ടുകൾ വാങ്ങാം.

Advertisment

സംഭാവനയായി പണം സ്വീകരിക്കുന്നതിന് ബദലായും രാഷ്ട്രീയ ഫണ്ടിങ്ങിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിനുള്ള മാർഗമായും ഇത് മുന്നോട്ട് വച്ചത്. 2017-2018 നും 2021-2022 നും ഇടയിൽ 9,208.23 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വിറ്റഴിച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും  വിവരാവകാശ നിയമത്തിലൂടെ ദ ഇന്ത്യൻ എക്സ്പ്രസിന് ലഭിച്ച കണക്കുകൾ വ്യക്തമാക്കുന്നു.

2017-2018 മുതൽ 2021-2022 വരെ വിറ്റഴിച്ച ബോണ്ടിലൂടെ  5,271.97 കോടി രൂപ മൂല്യം ബിജെപിക്ക്  ലഭിച്ചതായി  അവർ സമർപ്പിച്ച വാർഷിക ഓഡിറ്റഡ് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ വ്യക്തമാക്കുന്നു.

സംസ്ഥാനങ്ങളിൽ അധികാരത്തിലിരിക്കുന്ന പ്രാദേശിക പാർട്ടികളും ഇലക്ടറൽ ബോണ്ട് ഫണ്ടുകളുടെ വലിയ ഗുണഭോക്താക്കളാണ്, 2011 മുതൽ പശ്ചിമ ബംഗാളിൽ സർക്കാരിലിരിക്കുന്ന തൃണമൂൽ കോൺഗ്രസ് ഈ വർഷങ്ങളിൽ 767.88 കോടി രൂപയുടെ സംഭാവന ലഭിച്ചു, ബിജെപിക്കും കോൺഗ്രസിനും ശേഷം മൂന്നാം സ്ഥാനത്താണ് തൃണമൂൽ കോൺഗ്രസ്.

ഒഡീഷയിലെ ഭരണകക്ഷിയായ ബിജു ജനതാദൾ 2018-2019 നും 2021-2022 നും ഇടയിൽ ഇലക്ടറൽ ബോണ്ടുകളായി 622 കോടി രൂപ ലഭിച്ചു; 2000 മുതൽ സംസ്ഥാനം ഭരിക്കുന്ന പാർട്ടി പദ്ധതിയുടെ ആദ്യ വർഷം ഇലക്ടറൽ ബോണ്ടുകൾ വഴിയുള്ള സംഭാവനകളൊന്നും സ്വീകരിച്ചതായി അറിയിച്ചിട്ടില്ല.

തമിഴ്‌നാട്ടിൽ  2021 മുതൽ അധികാരത്തിലുള്ള ഡിഎംകെ, 2019-2020 മുതൽ 2021-2022 വരെയുള്ള മൂന്ന് വർഷത്തിനുള്ളിൽ 431.50 കോടി രൂപ സംഭാവന ലഭിച്ചതായി വെളിപ്പെടുത്തി; അതിന് മുമ്പുള്ള രണ്ട് സാമ്പത്തിക വർഷങ്ങളിലെ സത്യവാങ്മൂലങ്ങളിൽ ഡി എം കെയ്ക്ക് ഇലക്ടറൽ ബോണ്ട് സംഭാവനകളൊന്നും ഉണ്ടായിരുന്നില്ല.

ഡൽഹിയിലും പഞ്ചാബിലും അധികാരത്തിലിരിക്കുന്ന ആം ആദ്മി പാർട്ടി, അടുത്തിടെയാണ് ദേശീയ പാർട്ടിയായി മാറിയത്, "ഇലക്ടറൽ ബോണ്ട് / ഇലക്ടറൽ ട്രസ്റ്റ്" വിഭാഗത്തിൽ വർഷങ്ങളായി 48.83 കോടി രൂപ സംഭാവന സ്വീകരിച്ചതായി അവർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. അതിൽ എത്ര തുക ബോണ്ടുകൾ വഴി മാത്രമാണെന്ന കാര്യത്തിൽ വ്യക്തതയില്ല.

നിരവധി വർഷങ്ങളായി ബിഹാറിൽ അധികാരത്തിലുള്ള ജെഡിയു, 2019-2020 മുതൽ 2021-2022 വരെ ഇലക്ടറൽ ബോണ്ടുകൾ വഴി മൊത്തം 24.40 കോടി രൂപ ലഭിച്ചതായി വെളിപ്പെടുത്തി.

ഭരണമില്ലാത്ത പാർട്ടികളിൽ, ഇലക്ടറൽ ബോണ്ടുകൾ വഴി ഏറ്റവും കൂടുതൽ സംഭവാന ലഭിച്ചത് എൻസിപിക്കാണ്.  51.5 കോടി രൂപയാണ് എൻ സി പി ക്ക് ലഭിച്ചത്.

സി പി ഐ , സി പി എം , ബി എസ് പി, മേഘാലയിലെ ഭരണകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവർ ഇലക്ടറൽ ബോണ്ടുകൾ വഴി തങ്ങൾക്ക് സംഭാവനയായി ഒരു രൂപ പോലും  ലഭിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.

Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: