scorecardresearch

മദ്യനയ അഴിമതി കേസ്; ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ മകൻ അറസ്റ്റിൽ

വസതിയിൽ നടത്തിയ പരിശോധനകൾക്കു ശേഷമാണ് ചൈതന്യയെ ഇഡി അറസ്റ്റു ചെയ്തത്

വസതിയിൽ നടത്തിയ പരിശോധനകൾക്കു ശേഷമാണ് ചൈതന്യയെ ഇഡി അറസ്റ്റു ചെയ്തത്

author-image
WebDesk
New Update
Bhupesh Baghel son Chaitanya Arrested

ഫയൽ ഫൊട്ടോ

റായ്പൂർ: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ മകൻ ചൈതന്യ അറസ്റ്റിൽ. ഭിലായിലെ വസതിയിൽ നടത്തിയ പരിശോധനകൾക്കു പിന്നാലെയാണ് ചൈതന്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വെള്ളിയാഴ്ച അറസ്റ്റു ചെയ്തത്.

Advertisment

ഈ വർഷം രണ്ടാം തവണയാണ് ഇഡി ഉദ്യോഗസ്ഥർ ചൈതന്യയുടെ വീട്ടിൽ പരിശോധന നടത്തുന്നത്. കൽക്കരി ഖനി പദ്ധതിക്കായി അദാനി ഗ്രൂപ്പ്, റായ്ഗഡിൽ മരം മുറിച്ച സംഭവം നിയമസഭയിൽ ഉന്നയിക്കുന്നതു തടയാനായി കേന്ദ്രം നടത്തിയ നീക്കമാണിതെന്നാണ് ഭൂപേഷ് ബാഗേൽ അറിസ്റ്റിനോട് പ്രതികരിച്ചത്.

Also Read: ബെംഗളൂരുവിൽ 40 സ്‌കൂളുകൾക്ക് ബോംബ് ഭീഷണി

യജമാനനെ (അദാനിയെ) പ്രീതിപ്പെടുത്താനാണ് മോദിയും അമിത് ഷായും ഇഡിയെ വീട്ടിലേക്ക് അയച്ചതെന്നും, തങ്ങൾ ഭയപ്പെടുകയോ വഴങ്ങുകയോ ചെയ്യില്ലെന്നും ഭൂപേഷ് ബാഗേൽ പറഞ്ഞു. "ഞങ്ങൾ ഇതിനെതിരെ പോരാടും. അവർക്ക് എത്ര സമ്മർദ്ദം വേണമെങ്കിലും ചെലുത്താം, പക്ഷേ ഭൂപേഷ് ബാഗേൽ ഭയപ്പെടില്ല, വഴങ്ങുകയുമില്ല. ഒരു വശത്ത്, ബീഹാറിൽ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ, വോട്ടർമാരെ (വോട്ടർ പട്ടികയിൽ നിന്ന്) നീക്കം ചെയ്യുന്നു, ജനാധിപത്യം ഇല്ലാതാക്കുന്നു.

Also Read: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലുള്ള ടി.ആർ.എഫിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക

Advertisment

മറുവശത്ത്, പ്രതിപക്ഷത്തെ അടിച്ചമർത്താൻ ഇഡി, ഐടി, സിബിഐ, ഡിആർഐ എന്നിവയെ ദുരുപയോഗം ചെയ്യുന്നു. ഇതെല്ലാം ജനങ്ങൾ ഇപ്പോൾ നന്നായി മനസ്സിലാക്കിയിട്ടുണ്ട്. ഇഡി മുമ്പും എന്റെ വീട്ടിൽ റെയ്ഡ് നടത്തി 33 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. ഇപ്പോൾ അവർ വീണ്ടും വന്നിരിക്കുന്നു. ഇതിന്റെ അർത്ഥമെന്താണ്? അവർ നമ്മളെ വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മൾ പൂർണ്ണമായും സഹകരിക്കും. നമ്മൾ ജനാധിപത്യത്തിലും നീതിന്യായ വ്യവസ്ഥയിലും വിശ്വസിക്കുന്നു," ബാഗേൽ പറഞ്ഞു.

മകന്റെ ജന്മദിനത്തിൽ തന്നെ റെയ്ഡ് നടത്താനുള്ള ഇഡിയുടെ നീക്കത്തെയും ബാഗേൽ ചോദ്യം ചെയ്തു. ചൈതന്യയെ അറസ്റ്റു ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ബാഗേൽ ഉൾപ്പെടെയുള്ള കോൺഗ്രസ് എംഎൽഎമാർ ഇന്ന് നിയമസഭാ നടപടികൾ ബഹിഷ്കരിച്ചു.

Also Read: ഗാസയിലെ കത്തോലിക്ക പള്ളിയ്ക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം; അതീവ ദുഃഖം രേഖപ്പെടുത്തി മാർപാപ്പ

അതേസമയം, മദ്യനയ അഴിമതി കേസിലെ മുഖ്യസൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന അൻവർ ധേബർ (മുൻ റായ്പൂർ മേയർ ഐജാസ് ധേബറിന്റെ സഹോദരൻ), ഛത്തീസ്ഗഢിലെ അന്നത്തെ ജോയിന്റ് സെക്രട്ടറിയായിരുന്ന വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ അനിൽ ടുട്ടേജ, അന്നത്തെ വാണിജ്യ വ്യവസായ വകുപ്പ് പ്രത്യേക സെക്രട്ടറി ഐടിഎസ് അരുൺ ത്രിപാഠി, എംഡി സിജി സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ ലിമിറ്റഡ് എന്നിവർക്കെതിരെ കഴിഞ്ഞ വർഷം ജനുവരിയിൽ ഇഡി കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) രജിസ്റ്റർ ചെയ്തിരുന്നു. ധേബർ, ടുട്ടേജ, ത്രിപാഠി എന്നിവർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

Read More:ബുദ്ധസന്യാസിമാരെ വശീകരിച്ച് തായ് യുവതി തട്ടിയെടുത്തത് നൂറ് കോടി

Chhattisgarh CM ED Liquor Ban

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: