/indian-express-malayalam/media/media_files/uploads/2019/12/Chandra-Sekhar-Azad.jpg)
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് പടുകൂറ്റന്‍ പ്രതിഷേധം സംഘടിപ്പിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അറസ്റ്റ്. ഡല്‍ഹിയില്‍ അതിനാടകീയ രംഗങ്ങളാണ് രാത്രി ഏറെ വൈകിയും അരങ്ങേറിയത്.
താന്‍ കീഴടങ്ങാന്‍ തയ്യാറാണെന്നും നേരത്തെ അറസ്റ്റ് ചെയ്തവരെ പൊലീസ് വിട്ടയക്കണമെന്നും ആസാദ് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിന് പിന്നാലെ ഡല്‍ഹി ജമാ മസ്‌ജിദില്‍ അദ്ദേഹം കീഴടങ്ങുകയായിരുന്നു. ജമാ മസ്‌ജിദിലെ ഒന്നാം നമ്പര്‍ ഗേറ്റില്‍ ചന്ദ്രശേഖര്‍ ആസാദ് കീഴടങ്ങുകയായിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി ചന്ദ്രശേഖര്‍ ആസാദിനെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
Read Also: Horoscope Today December 21, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
പുലര്‍ച്ചെ 2.30 ഓടെ ജമാ മസ്‌ജിദില്‍ എത്തിയ ആസാദ് നൂറു കണക്കിന് പ്രതിഷേധക്കാരുടെ സാന്നിധ്യത്തിലാണ് കീഴടങ്ങിയത്. രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടം വീട്ടിലിരുന്ന് ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റ് വരിച്ചത്.
വെള്ളിയാഴ്‌ച ഡൽഹി ജമാ മസ്‌ജിദിൽ ശക്തമായ പ്രതിഷേധമാണ് നടന്നത്. പടുകൂറ്റൻ പ്രതിഷേധത്തിന് ചന്ദ്രശേഖർ ആസാദ് നേതൃത്വം വഹിച്ചത് അതിനാടകീയ രംഗങ്ങൾക്കൊടുവിലാണ്. പ്രതിഷേധം നടത്തരുതെന്ന് പൊലീസ് കർശനമായി പറഞ്ഞിരുന്നു. എന്നാൽ, അതെല്ലാം മറികടന്ന് ചന്ദ്രശേഖർ ആസാദ് ജമാ മസ്‌ജിദിലെത്തി.
Read Also: പൗരത്വ ഭേദഗതി നിയമം പൗരന്മാരെ യാതൊരു തരത്തിലും ബാധിക്കില്ല: ആഭ്യന്തര മന്ത്രാലയം
ജമാ മസ്‌ജിദ് മുതല്‍ ജന്തര്‍ മന്ദിർ വരെ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് ആസാദ് നേരത്തെ പറഞ്ഞെങ്കിലും പൊലീസ് അനുവാദം നിഷേധിക്കുകയായിരുന്നു. പ്രതിഷേധം ഒഴിവാക്കാന്‍ ശക്തമായ സുരക്ഷാ സംവിധാനവും ഡ്രോണടക്കം ഉപയോഗിച്ചുള്ള നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. ജുമാ നമസ്‌കാരത്തിന് പോകുന്നവരെ മാത്രമാണ് മസ്‌ജിദിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചത്. എന്നാൽ, എല്ലാ നിയന്ത്രണങ്ങളും മറികടന്ന് ചന്ദ്രശേഖർ ആസാദ് ജമാ മസ്‌ജിദിലെത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.