/indian-express-malayalam/media/media_files/uploads/2020/12/Bharat-bandh-Farmer.jpg)
Farmers Protest, Bharat Bandh: ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് ആവർത്തിക്കുകയാണ് കർഷകർ. രാജ്യത്തെ കർഷക പ്രതിഷേധത്തിൽ ശക്തമായി ഇടപെടാൻ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. പ്രതിപക്ഷ നേതാക്കളുടെ സംയുക്ത സംഘം നാളെ വൈകീട്ട് അഞ്ചിന് രാഷ്‌ട്രപതി രാം നാഥ് കോവിന്ദുമായി കൂടിക്കാഴ്‌ച നടത്തും.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എൻസിപി അധ്യക്ഷൻ ശരദ് പവാർ എന്നിവർ അടങ്ങുന്ന സംഘമാണ് നാളെ പ്രസിഡന്റുമായി കൂടിക്കാഴ്‌ച നടത്തുക. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ അഞ്ച് പേർ അടങ്ങുന്ന സംഘത്തിനേ പ്രസിഡന്റിനെ കാണാൻ അനുമതി ലഭിച്ചിട്ടുള്ളൂ എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
അതേസമയം, കർഷകർ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് അവസാനിച്ചു. ഇന്ന് രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെയായിരുന്നു ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്. ഭാരത് ബന്ദ് വടക്കൻ സംസ്ഥാനങ്ങളിൽ പൂർണം. ചിലയിടത്ത് സംഘർഷങ്ങളുണ്ടായി.
Read Also: രാജസ്ഥാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; ഫലസൂചനകൾ കോൺഗ്രസിന് അനുകൂലം
രാജ്യതലസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചു. പഞ്ചാബിൽ കടകളും ബാങ്കുകളും അടക്കം അടഞ്ഞു കിടക്കുകയാണ്. ഭാരത് ബന്ദിനിടെ ഇടതുനേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. കെ.കെ. രാഗേഷ് എം.പിയും അഖിലേന്ത്യാ കിസാൻ സഭാ ജോ.സെക്രട്ടറി കൃഷ്ണ പ്രസാദും ബിലാസ്‌പൂരിൽ അറസ്റ്റിലായി.
പതിനഞ്ചോളം പ്രതിപക്ഷ പാർട്ടികളും ട്രെയിഡ് യൂണിയനുകളും വിവിധ റെയിൽവേ തൊഴിലാളിയൂണിയനുകളും ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിരുന്നു. ഓള്‍ ഇന്ത്യ റെയില്‍വെമെന്‍സ് ഫെഡറേഷന്‍ (എഐആര്‍എഫ്), നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റെയില്‍വെമെന്‍ (എന്‍എഫ്‌ഐആര്‍) എന്നീ സംഘടനകളാണ് ബന്ദിന് പിന്തുണയറിയിച്ചത്.
Live Blog
Farmers' Protest Today Live Updates: No question of repeal of laws, govt open to talks; Bharat Bandh today; Follow latest updates here
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എൻസിപി അധ്യക്ഷൻ ശരദ് പവാർ എന്നിവർ അടങ്ങുന്ന സംഘമാണ് നാളെ പ്രസിഡന്റുമായി കൂടിക്കാഴ്‌ച നടത്തുക. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ അഞ്ച് പേർ അടങ്ങുന്ന സംഘത്തിനേ പ്രസിഡന്റിനെ കാണാൻ അനുമതി ലഭിച്ചിട്ടുള്ളൂ എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് ആവർത്തിക്കുകയാണ് കർഷകർ. രാജ്യത്തെ കർഷക പ്രതിഷേധത്തിൽ ശക്തമായി ഇടപെടാൻ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. പ്രതിപക്ഷ നേതാക്കളുടെ സംയുക്ത സംഘം നാളെ വൈകീട്ട് അഞ്ചിന് രാഷ്‌ട്രപതി രാം നാഥ് കോവിന്ദുമായി കൂടിക്കാഴ്‌ച നടത്തും.
Chandigarh : Congress workers being arrested by Chandigarh police after they blocked national highway between Chandigarh and Zirakpur during Bharat Bandh to support farmers protest on Tuesday. Express video by @ieJaipalSinghpic.twitter.com/bkMaXQCMvr
— Express Punjab (@iepunjab) December 8, 2020
കർഷകർക്ക് പിന്തുണയറിയിച്ച് ഗൂർഗാവിലെ ബിലാസ്പൂർ ചൗക്കിൽ പ്രതിഷോധിക്കുന്ന നൂറോളം പേരെ പൊലീസ് കരുതൽ തടങ്കലിലാക്കിയതായി റിപ്പോർട്ട്. രാജ്യസഭ എംപി കെ.കെ രാകേഷ് ഉൾപ്പടെയുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
Around 100 people staging a protest in support of farmers at Gurgaon's Bilaspur chowk today have been taken into "preventive custody" by police. Those detained include Rajya Sabha MP KK Ragesh. @IndianExpress
— Sakshi Dayal (@sakshi_dayal) December 8, 2020
Delhi: Haryana CM Manohar Lal Khattar arrives at the residence of Agriculture Minister Narendra Singh Tomar to meet him. pic.twitter.com/kbwyCMCXdM
— ANI (@ANI) December 8, 2020
Bihar: Security personnel deployed in Patna, in the wake of #BharatBandh called by farmer unions, against Central Government's #FarmLaws. pic.twitter.com/s33iwLRy6f
— ANI (@ANI) December 8, 2020
വിവിധ കർഷക യൂണിയനുകളും സംഘടനകളും രാജ്യത്തൊട്ടാകെയുള്ള ഭാരത് ബന്ദിന് ആഹ്വാനം ചെയ്തതിനെത്തുടർന്ന് മുംബൈ അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റിയുടെ (എപിഎംസി) മാർക്കറ്റുകൾ ചൊവ്വാഴ്ച അടച്ചിടും. നവി മുംബൈയിലെ മൊത്തവ്യാപാര വിപണിയായ മുംബൈ എപിഎംസിയുടെ ബോർഡ് തിങ്കളാഴ്ച സംസ്ഥാനത്തെ എപിഎംസികളിലേക്ക് മഹാരാഷ്ട്ര സ്റ്റേറ്റ് മാർക്കറ്റ് കമ്മിറ്റി വിളിച്ചതിനെ തുടർന്നാണ് തീരുമാനം. സംസ്ഥാനത്തൊട്ടാകെയുള്ള എപിഎംസിയുടെ എല്ലാ മൊത്ത വിപണികളും അടച്ചിടുമെന്ന് അംഗങ്ങൾ പറഞ്ഞു.
/indian-express-malayalam/media/post_attachments/dJHYiFfLcSEoIxshSCdf.jpg)
കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ നടത്തുന്ന ഭാരത് ബന്ദിന് അഹമ്മദാബാദ് ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയൻ പിന്തുണ നൽകി. ചൊവ്വാഴ്ച അഹമ്മദാബാദിൽ ഒരു ലക്ഷത്തിലധികം ഓട്ടോറിക്ഷകൾ റോഡിൽ നിന്ന് മാറിനിൽക്കുമെന്ന് ഓട്ടോറിക്ഷ ഡ്രൈവർസ് യൂണിയൻ അറിയിച്ചു.
/indian-express-malayalam/media/post_attachments/DJ9LXa0EYb4BgZgmnlA2.jpg)
കർണാടകയിലെ ആയിരക്കണക്കിന് കർഷകർ ഇന്ന് നടക്കുന്ന ഭാരത് ബന്ദിൽ ചേരും. മുന്നൂറോളം കർഷക സംഘടനകളിലെ അംഗങ്ങൾ പങ്കെടുക്കുമെന്ന് കർണാടക രാജ്യ റിയത സംഘ പ്രസിഡന്റ് കെ ചന്ദ്രശേഖർ പറഞ്ഞു. കർഷക, തൊഴിലാളി, ദലിത് ഗ്രൂപ്പുകളുടെ കൂട്ടായ്മയായ ഐക്യ ഹൊറാറ്റ തിങ്കളാഴ്ച ബെംഗളൂരുവിൽ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിച്ചു. നിരവധി കർഷക സംഘടനകളുടെ കൂട്ടായ്മയായ അഖിലേന്ത്യാ കിസാൻ സംഘർഷ് ഏകോപന സമിതിയുടെ (എ.ഐ.കെ.എസ്.സി) കർണാടക ചാപ്റ്റർ ചൊവ്വാഴ്ച ആറ് മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തു.
പുതിയ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ സമരം പതിമൂന്നാം ദിവസത്തിലേക്ക്. കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഐക്യദാർഡ്യം അറിയിച്ച് ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ കർഷകർ ദില്ലിയുടെ അതിർത്തികൾ വളയും. കോണ്‍ഗ്രസും, ഇടത് പാര്‍ട്ടികളുമടക്കം പതിനെട്ട് പ്രതിപക്ഷ പാർട്ടികളും ബന്ദിന് ഐകൃദാർഡ്യം അറിയിച്ചിട്ടുണ്ട്. ക്രമസമാധാന നില ഉറപ്പ് വരുത്താൻ സംസ്ഥാനങ്ങൾക്കും, കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
/indian-express-malayalam/media/post_attachments/A9bh0QsAJ2Jjwu7CEime.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us/indian-express-malayalam/media/post_attachments/SrAypNkGUKB21jmwOxaq.jpg)
/indian-express-malayalam/media/post_attachments/hpzW8WKhcvuLEZsyiw05.jpg)
Highlights