രാജസ്ഥാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; ഫലസൂചനകൾ കോൺഗ്രസിന് അനുകൂലം

ഒടുവിൽ വിവരം ലഭിക്കുമ്പോൾ 527 സീറ്റുകളിൽ വിജയിച്ച കോൺഗ്രസ് മുന്നിലാണ്. 472 സീറ്റുകളിൽ മാത്രമാണ് ബിജെപി വിജയിക്കാനായത്

rajasthan panchayat, രാജസ്ഥാൻ, rajasthan panchayat election results, പഞ്ചായത്ത് തിരഞ്ഞെടുപ്പ്, rajasthan panchayat election results 2020, rajasthan panchayat election result, rajasthan panchayat election live, rapanchayati raj, rajasthan panchayat chunav result, rajasthan panchayat chunav, panchayati raj election, panchayati raj election result, panchayati raj election result 2020, panchayati raj result 2020

ജയ്പൂർ: രാജസ്ഥാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകളിൽ കോൺഗ്രസ് മുന്നിൽ. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി കരുത്ത് കാണിച്ച കോൺഗ്രസ് പഞ്ചായത്ത് സമിതി, ജില്ല പരിഷത്ത് തിരഞ്ഞെടുപ്പിലും നേട്ടം ആവർത്തിക്കാനൊരുങ്ങുകയാണ്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ 527 സീറ്റുകളിൽ വിജയിച്ച കോൺഗ്രസ് മുന്നിലാണ്. 472 സീറ്റുകളിൽ മാത്രമാണ് ബിജെപി വിജയിക്കാനായത്. 140 സ്വതന്ത്രരും വിജയിച്ചു. ജില്ല പരിഷത്ത് തിരഞ്ഞെടുപ്പിൽ ബിജെപി മൂന്ന് സീറ്റ് വിജയിച്ചപ്പോൾ കോൺഗ്രസ് ഏഴ് സീറ്റുകളിൽ ആധിപത്യം നേടി.

21 ജില്ലകളിലെ 4,371 പഞ്ചായത്ത് സമിതി സ്ഥാനത്തേക്കും 636 ജില്ലാ പരിഷത്ത് സ്ഥാനത്തേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. നവംബർ 23, 27, ഡിംസബർ ഒന്ന്, അഞ്ച് തിയതികളിലായി നാല് ഘട്ടങ്ങളിലാണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്. കോവിഡ് സാഹചര്യത്തിൽ കർശന സുരക്ഷാ മുൻകരുതൽ നടപടികളോടെ സംസ്ഥാനത്ത് നടന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.

കോൺഗ്രസിനെയും ബിജെപിയും സംബന്ധിച്ചടുത്തോളം ഏറെ നിർണായകമാണ് ഈ തിരഞ്ഞെടുപ്പ് ഫലം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഭരണകക്ഷി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പ്രവണത രാജസ്ഥാനിൽ ഉണ്ട്.

ജില്ലാ പരിഷത്ത് സ്ഥാനത്തേക്ക് 1,778 പേരും പഞ്ചായത്ത് സമിതി സ്ഥാനത്തേക്ക് 12,663 പേരും മത്സരരംഗത്തുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വക്താവ് പറഞ്ഞു. പഞ്ചായത്ത് അധ്യക്ഷനെ ഡിസംബർ പത്തിനും ഉപാധ്യക്ഷനെ ഡിസംബർ പതിനൊന്നിനും തിരഞ്ഞെടുക്കും. ചൊവ്വാഴ് രാവിലെ ഒമ്പത് മുതൽ ആരംഭിച്ച വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rajasthan panchayat election results congress bjp

Next Story
നടൻ ശരത് കുമാറിനു കോവിഡ്sarath kumar, sarath kumar covid positive
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express