/indian-express-malayalam/media/media_files/2025/10/16/krithika-2025-10-16-18-44-48.jpg)
കൊല്ലപ്പെട്ട കൃതിക ഭർത്താവ് മഹേന്ദ്ര റെഡ്ഡിക്കൊപ്പം
ബെംഗളൂരു: ഡോ. കൃതിക എം റെഡ്ഡിയുടെ ഓർമ്മയ്ക്കായി-ബെംഗളൂരു മുന്നേക്കൊലാലിലുള്ള അയ്യപ്പ ലേഔട്ടിലുള്ള ആ വീടിന്റെ മുമ്പിലുള്ള ബോർഡിൽ ഒരുകുടംബത്തിന്റെ ആകെ സങ്കടവും നിരാശയും വേദനയും പ്രതിഫലിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞ മാസങ്ങൾക്കുള്ളിൽ ഭർത്താവിന്റെ കരങ്ങളാൽ കൊല ചെയ്യപ്പെട്ട യുവ ഡോക്ടറായ കൃതികയ്ക്ക് വേണ്ടി അച്ഛൻ കെ. മുനി റെഡ്ഡി നിർമിച്ചതാണ് ഏകദേശം മൂന്ന് കോടി വിലവരുന്ന 1,500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ആ വീട്. മകളുടെ ഓർമ നിലനിർത്താനായി സന്നദ്ധ സംഘടനയായ ഇസ്‌കോണിന് ദാനം ചെയ്തിരിക്കുകയാണ് ഈ അച്ഛൻ.
Also Read:ആർഎസ്എസ് പ്രവർത്തനം നിയന്ത്രിക്കാൻ നിയമനിർമാണവുമായി കർണാടക സർക്കാർ
"എന്റെ മകൾ ഭർത്താവിനും കുട്ടികൾക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ വേണ്ടിയാണ് ഞാൻ ഈ വീട് നിർമിച്ചത്. ഒരായൂസ് കൊണ്ട് സമ്പാദിച്ച പണം കൊണ്ടാണ് എന്റെ രണ്ട് പെൺമക്കൾക്കും വീടുകൾ നിർമിച്ചുനൽകിയത്. എന്നാൽ കൃതികയില്ലാതെ അവൾക്കായി നിർമിച്ച വീട്ടിൽ കയറാൻ പോലും എനിക്ക് ഭയമാണ്." - ഇലക്ട്രിക്കൽ എൻജിയനറായി സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ച മുനി റെഡ്ഡി പറയുന്നു.
കഴിഞ്ഞ ഏപ്രിലിലാണ് കൃതിക മരണപ്പെട്ടത്. ആദ്യം സ്വഭാവിക മരണമെന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്. എന്നാൽ യുവ ഡോക്ടറുടെ മരണത്തിൽ ചില അസ്വഭാവിക കാര്യങ്ങൾ പോലീസ് കണ്ടെത്തിയതോടെയാണ് ആസൂത്രിതമായ കൊലപാതകമാണ് കൃതികയുടേതെന്ന് പോലീസ് കണ്ടെത്തിയത്. കൊലപാതകത്തിന്റെ സൂത്രധാരൻ ഭർത്താവും സർജനുമായ ഡോ.മഹേന്ദ്ര റെഡ്ഡിയാണ്.
Also Read:നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയമിച്ച് കേന്ദ്രം, ജീവന് ആശങ്കയില്ലെന്നും സർക്കാർ
ഡെർമറ്റോളജിസ്റ്റായ കൃതികയുടെ മരണം തികച്ചും അസ്വഭാവിക മരണമെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഭർത്താവും സഹ ഡോക്ടറും കൂടിയായ മഹേന്ദ്ര റെഡ്ഡി. ഈ കേസിൽ 6 മാസത്തിന് ശേഷമാണ് നിർണായക കണ്ടെത്തലിലൂടെ പൊലീസ് മഹേന്ദ്ര റെഡ്ഡിയെ അറസ്റ്റ് ചെയ്തത്. മറാത്തഹള്ളി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൃതികയെ അനസ്‌തെറ്റിക് അമിതമായി കുത്തിവച്ച് മഹേന്ദ്ര റെഡ്ഡി കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. അനസ്‌തെറ്റിക് മരുന്നുകൾ അമിതമായി ഉള്ളിൽ ചെന്നതിനെ തുടർന്ന് കൃതികക്ക് ആരോഗ്യ പ്രശ്നങ്ങളും ശ്വസന തടസവും ഉണ്ടായി. ഇതാണ് മരണകാരണമായി തെളിഞ്ഞത്. മരണം സ്വാഭാവികമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ പ്രതി ശ്രമിച്ചു. ഭാര്യ കൃതികക്ക് അസുഖം ബാധിച്ചതായും ആശുപത്രിയിൽ എത്തിച്ചതായും റിപ്പോർട്ടുണ്ട്. ഡോക്ടർമാർ കൃതികയെ പരിശോധിച്ച ശേഷം മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
Also Read:ബിഹാർ തിരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപിയും ജെഡിയുവും
എന്നാൽ, പിന്നീട് ഡോക്ടറും മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന ആരോപണം ഉയർന്നു. ഇതിനിടെ മകളുടെ മരണത്തിൽ ദൂരുഹതയുണ്ടെന്ന് കാട്ടി മുനി റെഡ്ഡി പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ മരിച്ചയാളുടെ അവയവങ്ങളിൽ സെഡേറ്റീവ് (പ്രൊപ്പോഫോൾ) പദാർഥങ്ങൾ ഉണ്ടെന്ന് പോലീസ് കണ്ടെത്തു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മഹേന്ദ്ര റെഡ്ഡിയെ പോലീസ പിടികൂടിയത്.
2024 മേയ് മാസത്തിലായിരുന്നു കൃതികയുടെയും മഹേന്ദ്ര റെഡ്ഡിയുടെയും വിവാഹം. വിവാഹത്തിന് ശേഷം കൃതിയുടെ അച്ഛൻ നിർമിച്ചുനൽകിയ വീട്ടിലായിരുന്നു ഇരുവരുടെയും താമസം. കൃതിക തന്റെ ഭർത്താവിനെ പൂർണമായും വിശ്വസിച്ചു, എന്നാൽ ജീവൻ രക്ഷിക്കേണ്ടിയിരുന്ന അതേ വൈദ്യശാസ്ത്ര പരിജ്ഞാനം അവളുടെ ജീവൻ നശിപ്പിക്കാൻ ഉപയോഗിച്ചു. സ്നേഹം നടിച്ച് മകളെ ഇല്ലാതാക്കിയെന്നും കൃതികയുടെ പിതാവ് ആരോപിക്കുന്നു. സംഭവത്തിൽ അറസ്റ്റിലായ മഹേന്ദ്ര റെഡ്ഡിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും ഇയാൾ കുറ്റം സമ്മതിച്ചെന്നും കർണാടക പോലീസ് പറഞ്ഞു.
Read More:പ്രത്യേക യാത്രാ ഇടനാഴികൾ, അതിവേഗ ട്രെയിനുകൾ; വരുന്നു റെയിൽവേയുടെ വൻകിട പദ്ധതികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.