scorecardresearch

ഫ്രഞ്ച് പ്രസിഡന്റിനെ വരവേൽക്കാൻ രാജ്യം; ജയ്പൂരിൽ നരേന്ദ്ര മോദിക്കൊപ്പം മക്രോണിന്റെ റോഡ് ഷോയും

ജനുവരി 25 നാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി മാക്രോൺ എത്തുന്നത്, ഫ്രഞ്ച് പ്രസിഡന്റ് എത്തുന്നതിന് പിന്നാലെ ജയ്‌പൂരിൽ റോഡ്‌ഷോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം പങ്കെടുക്കും

ജനുവരി 25 നാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി മാക്രോൺ എത്തുന്നത്, ഫ്രഞ്ച് പ്രസിഡന്റ് എത്തുന്നതിന് പിന്നാലെ ജയ്‌പൂരിൽ റോഡ്‌ഷോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം പങ്കെടുക്കും

author-image
Neeraj M
New Update
Macron

ഫയൽ ചിത്രം

ഡൽഹി: 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ഇന്ത്യ സന്ദർശിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് സ്വീകരണമൊരുക്കാൻ രാജ്യം. അടുത്തയാഴ്ച ജയ്പൂരിലും ന്യൂഡൽഹിയിലും ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.  ജനുവരി 25 നാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി മാക്രോൺ എത്തുന്നത്. ഫ്രഞ്ച് പ്രസിഡന്റ് എത്തുന്നതിന് പിന്നാലെ ജയ്‌പൂരിൽ റോഡ്‌ഷോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം പങ്കെടുക്കുമെന്നാണ് വിവരം. 

Advertisment

നഗരത്തിലും പരിസരത്തുമുള്ള ഐതിഹാസികമായ കോട്ടകളിലും കൊട്ടാരങ്ങളിലും മാക്രോണിന് സ്വീകരണമൊരുക്കും. ഇതിന് ആവശ്യമായ ക്രമീകരണങ്ങൾക്കായി ഫ്രഞ്ച് പ്രതിനിധി സംഘം ജയ്പൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ജയ്പൂരിലെ സ്വീകരണത്തിൽ ആഡംബരവും പ്രദർശനവും ഫ്രഞ്ച് പ്രസിഡന്റിന് ഒരുക്കുമ്പോൾ ഡൽഹിയിലെത്തുമ്പോൾ രാജ്യാന്തര തലത്തിലെ ഉന്നതതല ചർച്ചകളാകും പ്രധാനമായും നടക്കുക. ജനുവരി 25 ന് പ്രധാനമന്ത്രി മോദിക്കൊപ്പം രാജസ്ഥാനി ശൈലിയിലുള്ള ഭക്ഷണമാകും മാക്രോണിനായി ഒരുക്കുക.

2000 മാർച്ചിൽ അന്നത്തെ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റന്റെ സന്ദർശന വേളയ്ക്ക് സമാനമായ രീതിയിലുള്ള ക്രമീകരണങ്ങളാണ് ജയ്പൂരിൽ ഒരുക്കുന്നത്. ആതിഥേയത്വത്തിലെ ഇന്ത്യൻ ശൈലി വ്യക്തമാക്കുന്ന തരത്തിലാണ് ഒരുക്കങ്ങളെല്ലാം തന്നെ.26 ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നതിനായി മോദിക്കൊപ്പം ജനുവരി 25 ന് രാത്രി തന്നെ മാക്രോൺ ഡൽഹിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ആറാം തവണയാണ് ഒരു ഫ്രഞ്ച് നേതാവ് ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി എത്തുന്നത്.

2023 ജൂലൈ 14-ന് പാരീസിൽ നടന്ന ബാസ്റ്റിൽ ഡേ പരേഡിലെ അതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. കഴിഞ്ഞ വർഷം സെപ്തംബർ 8-9 തീയതികളിൽ നടന്ന ജി20 ഉച്ചകോടിക്കായി മാക്രോൺ ഇന്ത്യയിലെത്തിയിരുന്നു. തന്ത്രപരമായ പങ്കാളികൾ എന്ന നിലയിൽ, ഇന്ത്യയും ഫ്രാൻസും പ്രാദേശികവും ആഗോളവുമായ നിരവധി വിഷയങ്ങളിൽ മികച്ച രീതിയിലുള്ള സഹകരണമാണ് പുലർത്തുന്നത്. 

Advertisment

പ്രതിരോധം, ബഹിരാകാശം, സിവിൽ ന്യൂക്ലിയർ എന്നിവയ്‌ക്കപ്പുറം, ന്യൂഡെൽഹിയും പാരീസും തങ്ങളുടെ പങ്കാളിത്തം ഇതിനകം തന്നെ വിപുലീകരിച്ചിട്ടുണ്ട്. തീവ്രവാദ വിരുദ്ധ മേഖലകൾ, സമുദ്ര സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം, ഡിജിറ്റൈസേഷൻ, സൈബർ സുരക്ഷ എന്നീ മേഖലകളിലും ഇരു രാജ്യങ്ങളുടേയും സഹകരണമുണ്ട്.

Read More

Narendra Modi Republic Day

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: