scorecardresearch

പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് രാജിവച്ചു

മൂന്ന് തവണ എംപിയായ ബൻവാരിലാൽ പുരോഹിത് നേരത്തെ തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങളിലെ ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്

മൂന്ന് തവണ എംപിയായ ബൻവാരിലാൽ പുരോഹിത് നേരത്തെ തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങളിലെ ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്

author-image
WebDesk
New Update
Punjab governor

എക്സ്പ്രസ് ഫയൽ ചിത്രം

പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് ബൻവാരിലാൽ പുരോഹിത് പഞ്ചാബ് ഗവർണർ സ്ഥാനം രാജിവെക്കാൻ കാരണമെന്നാണ് സൂചന.  2021 ആഗസ്റ്റ് മുതൽ പഞ്ചാബ് ഗവർണറായി പ്രവർത്തിച്ചു വരികയായിരുന്നു ബൻവാരിലാൽ. മൂന്ന് തവണ എംപിയായ ബൻവാരിലാൽ പുരോഹിത് നേരത്തെ തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങളിലെ ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Advertisment

“എന്റെ വ്യക്തിപരമായ കാരണങ്ങളാലും മറ്റ് ചില പ്രതിബദ്ധതകളാലും പഞ്ചാബ് ഗവർണർ സ്ഥാനത്തുനിന്നും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിന്റെ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തുനിന്നും ഞാൻ രാജിവെക്കുന്നു. ദയവായി ഇത് അംഗീകരിക്കുക” പുരോഹിത് രാഷ്ട്രപതി ദ്രൗപതി മുർമുവിന് നൽകിയ രാജിക്കത്തിൽ എഴുതി.

നാഗ്പൂരിൽ നിന്ന് മൂന്ന് തവണ എംപിയായ (രണ്ട് തവണ കോൺഗ്രസിൽ നിന്നും ഒരു തവണ ബിജെപിയിൽ നിന്നും) പുരോഹിത് നേരത്തെ തമിഴ്‌നാടിന്റേയും അസമിലേയും ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി (എഎപി) സർക്കാരുമായി അദ്ദേഹം ഏറെക്കാലമായി നിരന്തരം പോരിലായിരുന്നു പുരോഹിത്. സംസ്ഥാനവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ വ്യക്തത തേടി മുഖ്യമന്ത്രി ഭഗവന്ത് മാനിന് കത്തുകളുടെ ഒരു പരമ്പര തന്നെ ഗവർണർ സ്ഥാനത്ത് ഇരുന്നുകൊണ്ട് ബൻവാരിലാൽ എഴുതിയിട്ടുണ്ട്. രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് മാൻ ഉത്തരം നൽകിയില്ലെങ്കിൽ സംസ്ഥാനം ക്രിമിനൽ നടപടികൾ ആരംഭിക്കുമെന്നും പറഞ്ഞിരുന്നു.

വെള്ളിയാഴ്ച ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി പുരോഹിത് കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് രാജി എന്നതും ശ്രദ്ധേയമാണ്. ഈ ആഴ്ച ആദ്യം ആഭ്യന്തര മന്ത്രാലയം എജിഎംയുടി കേഡർ ഉദ്യോഗസ്ഥനായ രാജീവ് വർമയെ കേന്ദ്ര ഭരണ പ്രദേശ ഉപദേഷ്ടാവായി നിയമിച്ചിരുന്നു. കഴിഞ്ഞ വർഷം ഈ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു.

Read More

Advertisment

Governor Punjab

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: