/indian-express-malayalam/media/media_files/uploads/2020/09/ayodhya.jpg)
ന്യൂഡൽഹി: ബാബറി മസ്‌ജിദ് തകർത്ത കേസിൽ വിധി പ്രസ്‌താവം. എല്ലാ പ്രതികളെയും വെറുതെവിട്ടു. ബാബറി മസ്‌ജിദ് പൊളിച്ചതിൽ ഗൂഢാലോചന തെളിയിക്കാൻ സിബിഐക്ക് സാധിച്ചില്ലെന്ന് എസ്.കെ.യാദവ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2020/09/Murali.jpg) ബാബറി മസ്‌ജിദ് പൊളിച്ച കേസിലെ വിധിപ്രസ്‌താവം വീട്ടിലിരുന്ന് മാധ്യമങ്ങളിലൂടെ കാണുന്ന മുരളി മനോഹർ ജാേഷി
 ബാബറി മസ്‌ജിദ് പൊളിച്ച കേസിലെ വിധിപ്രസ്‌താവം വീട്ടിലിരുന്ന് മാധ്യമങ്ങളിലൂടെ കാണുന്ന മുരളി മനോഹർ ജാേഷികേസിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നവരായ 32 പ്രതികളെയും കോടതി വെറുതെവിട്ടു. തെളിവുകൾ ശേഖരിക്കുന്നതിൽ സിബിഐ പരാജയപ്പെട്ടു എന്ന് ലക്‌നൗവിനെ പ്രത്യേക സിബിഐ കോടതിയുടെ വിധി ന്യായത്തിൽ പറയുന്നതായാണ് റിപ്പോർട്ട്. കേസിലെ വിചാരണ നടപടികൾ നേരത്തെ പൂർത്തിയായിരുന്നു. ഏറെ രാഷ്‌ട്രീയ പ്രാധാന്യമുള്ള കേസ് ആയതിനാൽ കോടതിക്ക് മുൻപിൽ വൻ സുരക്ഷയൊരുക്കിയിരുന്നു.
മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ.അദ്വാനി, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്, പ്രമുഖ ബിജെപി നേതാക്കളായ മുരളി മനോഹർ ജോഷി, ഉമാ ഭാരതി, സാക്ഷി മഹാരാജ് തുടങ്ങിയ പ്രമുഖർ പ്രതിപട്ടികയിലുള്ള കേസായിരുന്നു ഇത്. ബാബറി മസ്‌ജിദ് തകർത്തതുമായി ബന്ധപ്പെട്ട ഗൂഢാലാചന കേസിലാണ് ഇന്ന് വിധി പുറപ്പെടുവിച്ചത്. ബിജെപിക്കും ആർഎസ്‌എസിനും ഇന്നത്തെ വിധി ഏറെ ആശ്വാസമാണ്.
ശിക്ഷിക്കപ്പെടാൻ മാത്രമുള്ള കുറ്റങ്ങൾ പ്രതിപട്ടികയിൽ ഉള്ളവർ ചെയ്‌തതായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി പറഞ്ഞു. തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വെറുതെവിടുന്നതെന്നും കോടതി വ്യക്തമാക്കി. എൽ.കെ.അദ്വാനി അടക്കമുള്ള നേതാക്കൾ മസ്‌ജിദ് പൊളിക്കുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് വിധി പ്രസ്‌താവത്തിൽ പറയുന്നു.
/indian-express-malayalam/media/media_files/uploads/2020/09/advani.jpg) ബാബറി മസ്‌ജിദ് പൊളിക്കൽ കേസ് വിധി വന്നതിനു പിന്നാലെ വീടിനു പുറത്തുവന്ന് മാധ്യമങ്ങളെ കാണുന്ന എൽ.കെ.അദ്വാനി
 ബാബറി മസ്‌ജിദ് പൊളിക്കൽ കേസ് വിധി വന്നതിനു പിന്നാലെ വീടിനു പുറത്തുവന്ന് മാധ്യമങ്ങളെ കാണുന്ന എൽ.കെ.അദ്വാനികോടതി വിധിക്കെതിരെ ഹെെക്കോടതിയെ സമീപിക്കുമെന്ന് യുപി വഖഫ് ബോർഡ് പറഞ്ഞു.
ബിജെപിയും ആർഎസ്എസും വിധിയെ സ്വാഗതം ചെയ്‌തു. ചരിത്രവിധിയെന്ന് മുരളി മനോഹർ ജോഷി പ്രതികരിച്ചു. വിധിക്ക് പിന്നാലെ കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് എൽ.കെ.അദ്വാനിയെ വീട്ടിലെത്തി സന്ദർശിച്ചു.
/indian-express-malayalam/media/post_attachments/Q3OuXm5jdYWqkMOU6CFZ.jpg) ബാബറി മസ്‌ജിദ് തകർത്ത ശേഷം ആഘോഷങ്ങളിൽ മുഴുകി ഉമാ ഭാരതിയും മുരളി മനോഹർ ജോഷിയും (Express Photo by Kedar Jain).
 ബാബറി മസ്‌ജിദ് തകർത്ത ശേഷം ആഘോഷങ്ങളിൽ മുഴുകി ഉമാ ഭാരതിയും മുരളി മനോഹർ ജോഷിയും (Express Photo by Kedar Jain).1992 ലാണ് അയോധ്യയിലെ ബാബറി മസ്‌ജിദ് തകർക്കുന്നത്. കേസിൽ ജീവിച്ചിരിക്കുന്നവരായ 32 പേരാണ് പ്രതിപട്ടികയിലുള്ളത്. കേസിലെ ജീവിച്ചിരിക്കുന്ന എല്ലാ പ്രതികളും വിധി പുറപ്പെടുവിക്കുന്ന ദിവസം കോടതിയിൽ ഹാജരാകണമെന്ന് ജസ്റ്റിസ് എസ്.കെ.യാദവ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതിപട്ടികയിലുണ്ടായിരുന്ന അദ്വാനി, മുരളി മനോഹർ ജോഷി, ഉമ ഭാരതി തുടങ്ങിയവർ നേരിട്ട് കോടതിയിലെത്തില്ല. ഉമാ ഭാരതി കോവിഡ് ബാധിതയാണ്, ആശുപത്രിയിൽ ചികിത്സയിലാണ്. അദ്വാനിയും മുരളി മനോഹർ ജോഷിയും വീഡിയോ കോൺഫറൻസ് വഴി ഹാജരായി. പ്രതിപട്ടികയിലുള്ള 26 പേർ കോടതിയിൽ നേരിട്ടു ഹാജരായി.
Read Also: ബാബറി മസ്ജിദ് കേസിന്റെ ഗതി
എൽ.കെ.അദ്വാനി അടക്കമുള്ള ബിജെപി നേതാക്കൾക്ക് ബാബറി മസ്‌ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട ക്രിമിനൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
Read Also: ബാബ്റി മസ്ജിദ് കേസ് നാൾവഴി: ചരിത്രത്തിൽ നിന്ന് വർത്തമാനത്തിലേക്ക്
പ്രതിപട്ടികയിലുള്ള 32 പേരുടെയും മൊഴി നേരത്തെ രേഖപ്പെടുത്തിയതാണ്. രണ്ടാഴ്‌ച മുൻപാണ് പ്രോസിക്യൂഷൻ തങ്ങളുടെ വാദമുഖം കോടതിയിൽ സമർപ്പിച്ചത്. വിചാരണ സമയത്ത് 354 സാക്ഷികളെയാണ് കോടതി വിസ്‌തരിച്ചത്. കേസിൽ ആകെ 49 പ്രതികളുണ്ടായിരുന്നു. ഇതിൽ 17 പേർ വിചാരണ കാലയളവിൽ മരിച്ചു.
പ്രതിപട്ടികയിലുണ്ടായിരുന്ന പ്രമുഖർ
/indian-express-malayalam/media/post_attachments/CzIio72imvcmm2tdeGRB.jpg)
Read Also: ‘ഒന്നര ലക്ഷം കര്‍സേവകര്‍, 2300 കോണ്‍സ്റ്റബിളുമാര്‍, ഒരൊറ്റ പളളി’: ബാബറി മസ്ജിദ് നിലംപൊത്തിയത് ഇങ്ങനെ
1992 ഡിസംബര്‍ ആറിനാണ് ആയിരക്കണക്കിന് വരുന്ന കര്‍സേവകർ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ബാബറി മസ്‌ജിദ് തകര്‍ക്കുന്നത്. അദ്വാനിയുടെ നേതൃത്വത്തില്‍ അയോധ്യയിലേക്ക് നടന്ന രഥ യാത്രയെ തുടര്‍ന്ന് രാജ്യത്ത് പലയിടത്തും വര്‍ഗീയ കലാപങ്ങള്‍ ആരംഭിക്കുകയും തുടര്‍ന്ന് 1992 ഡിസംബര്‍ ആറിന് ബിജെപിയും വിഎച്ച്പിയും ചേര്‍ന്ന് നടത്തിയ കര്‍സേവകരുടെ റാലി അക്രമാസക്തമാവുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് കര്‍സേവകര്‍ ബാബറി മസ്‌ജിദിലേക്ക് പ്രവേശിക്കുന്നതും മസ്‌ജിദ് തകര്‍ക്കുന്നതും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us