/indian-express-malayalam/media/media_files/a3yFVqSrHGZ3EAKAS9iL.jpg)
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി ശനിയാഴ്ച രാമക്ഷേത്രം അലങ്കരിക്കുന്നു (എക്സ്പ്രസ് ഫോട്ടോ: Vishal Srivastav)
ജനുവരി 22ന് നടക്കുന്ന അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് 48 മണിക്കൂറിൽ താഴെ സമയം മാത്രം ശേഷിക്കെ, 51 ഇഞ്ച് നീളമുള്ള രാംലല്ല (ബാലനായ ശ്രീരാമൻ) വിഗ്രഹം പൂജകൾ തുടങ്ങി. കണ്ണുകൾ മൂടിക്കെട്ടിയ നിലയിലുള്ള പുതിയ വിഗ്രഹത്തിന്റെ 'അതിവാസ പൂജ'കളാണ് ശനിയാഴ്ച നടന്നതെന്ന് വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
തമിഴ്നാട്, മഹാരാഷ്ട്ര, കൊൽക്കത്ത ഉൾപ്പെടെയുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ച പൂക്കളാണ് ഉപയോഗിച്ചത്. 50 കിലോയോളം താമര, റോസ്, മുല്ലപ്പൂ, ജമന്തി പൂക്കളാണ് ഇതിനായി ഉപയോഗിച്ചത്. അതേസമയം, പഴയ വിഗ്രഹത്തിന്റെ ദർശനം നിർത്തിവച്ചതായും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ഏകദേശം മൂന്ന് മണിക്കൂർ നീണ്ടുനിന്ന "സ്‌നാപൻ" എന്ന ചടങ്ങിൽ, ബീഹാറിലെയും നേപ്പാളിലെയും സീതയുടെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന സീതാമർഹി ഉൾപ്പെടെ, രാജ്യത്തുടനീളമുള്ള നിരവധി ആരാധനാലയങ്ങളിൽ നിന്നും നദികളിൽ നിന്നും കൊണ്ടുവന്ന 81 കലശങ്ങളിൽ നിന്നുള്ള വെള്ളം കൊണ്ട് ശ്രീകോവിൽ കഴുകി. ചില പാത്രങ്ങളിൽ "ഗോമൂത്രത്തോട് കൂടിയ ഔഷധ ജലവും" തിരഞ്ഞെടുത്ത പഴങ്ങളുടെ ജ്യൂസും ഉണ്ടായിരുന്നു.
തിങ്കളാഴ്ചയ്‌ക്കുള്ള വേദി ഒരുക്കുന്നതിന്റെ ഭാഗമായി, “രാം ലല്ല വിരാജ്മാൻ” എന്ന താൽക്കാലിക ക്ഷേത്രത്തിലെ പഴയ ശ്രീരാമ വിഗ്രഹ ദർശനം നിർത്തിവച്ചു. ഞായറാഴ്ച വൈകുന്നേരം ഇത് ശ്രീകോവിലിലേക്ക് മാറ്റുമെന്നും പുതിയ വിഗ്രഹത്തിനൊപ്പം ജനുവരി 23 മുതൽ ദർശനം പുനരാരംഭിക്കുമെന്നും താൽക്കാലിക ക്ഷേത്രത്തിലെ പൂജാരി സത്യേന്ദ്ര ദാസ് പറഞ്ഞു.
ഞായറാഴ്ചത്തെ ചടങ്ങുകളിൽ ശക്രാധിവാസ, ഫലാധിവാസ, പുഷ്പാധിവാസ പൂജകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ വിഗ്രഹത്തിന് പഞ്ചസാരയും മധുരപലഹാരങ്ങളും അർപ്പിക്കുകയും പിന്നീട് പഴങ്ങൾ നൽകുകയും അവസാനം പൂക്കൾ സമർപ്പിക്കുകയും ചെയ്യും. വാരണാസിയിൽ നിന്നുള്ള ആചാര്യൻ ലക്ഷ്മികാന്ത് ദീക്ഷിതാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.
#DDNews Exclusive sneak peek inside the magnificent Ram Temple!
— DD News (@DDNewslive) January 20, 2024
The craftsmanship is awe-inspiring, a testament to India's rich cultural heritage. @PMOIndia@ShriRamTeerth@UPGovt@tourismgoi@MinOfCultureGoI@tapasjournalist#Ayodhya#AyodhyaRamTemple#RamTemple… pic.twitter.com/FyaMm4FGrv
പ്രതിഷ്ഠാ ചടങ്ങുകളിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നാളെ പത്തരയോടെ അയോദ്ധ്യയിലെത്തും. തുടർന്ന് ഉച്ചയ്ക്ക് 12.05 മുതല്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് പൊതുചടങ്ങിനെ അഭിസംബോധന ചെയ്യും.
Read More
- രാമക്ഷേത്രത്തിലേക്ക് പൊതുജന പ്രവേശനം എന്നുമുതൽ? വിഗ്രഹ പ്രതിഷ്ഠക്ക് മുന്നോടിയായി നടക്കുന്ന പൂജാവിധികൾ; 'രാം ലല്ലയുടെ' പ്രതിഷ്ഠാ വിശേഷങ്ങൾ
- ദേശീയ നേതൃത്വത്തിന്റെ എതിർപ്പിനിടയിലും അയോധ്യ സന്ദർശിച്ച് യു പിയിലെ കോൺഗ്രസ് നേതൃത്വം
- മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി മോദി കാണുന്നില്ല; നഷ്ടപ്പെട്ടതെല്ലാം കോൺഗ്രസ് തിരിച്ചുപിടിക്കും: രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.