scorecardresearch

വിധി കാത്ത്; അയോധ്യ കേസില്‍ നാളെ വാദം കേള്‍ക്കല്‍ അവസാനിക്കും

2010 സെപ്റ്റംബര്‍ 30 ന് അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയുള്ള അപ്പീലുകളിലാണ് ഇപ്പോള്‍ വാദം കേള്‍ക്കുന്നത്

2010 സെപ്റ്റംബര്‍ 30 ന് അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയുള്ള അപ്പീലുകളിലാണ് ഇപ്പോള്‍ വാദം കേള്‍ക്കുന്നത്

author-image
WebDesk
New Update
രാമക്ഷേത്ര ഭൂമിപൂജ: വേദിയില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ അഞ്ചുപേര്‍ മാത്രം; അറിയേണ്ടതെല്ലാം

**2018 IN PICTURES: NEWS EVENTS** New Delhi: Vishwa Hindu Parishad's (VHP) supporters carry a cutout of Lord Ram during 'Dharma Sabha', in which thousands of people gathered at Ramlila Maidan to press for the construction of Ram Temple in Ayodhya, days before Parliament's winter session commences, in New Delhi, Sunday, Dec. 9, 2018. (PTI Photo/Ravi Choudhary) (PTI12_9_2018_000119A)(PTI12_18_2018_000142A)

ന്യൂഡല്‍ഹി: രാജ്യം ഏറെ ചര്‍ച്ച ചെയ്യുന്ന അയോധ്യ ഭൂമി തര്‍ക്ക കേസിലെ വാദം കേള്‍ക്കല്‍ നാളെ പുരോഗമിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. ഒക്ടോബര്‍ 17 ന് മുന്‍പ് തന്നെ എല്ലാ വാദങ്ങളും കോടതിയില്‍ സമര്‍പ്പിക്കണമെന്ന് ഭരണഘടനാ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.

Advertisment

വാദം കേള്‍ക്കലിനു ശേഷം കേസില്‍ വിധി പറയുന്നതിനെ കുറിച്ച് വ്യക്തത വരും. 2010 സെപ്റ്റംബര്‍ 30 ന് അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയുള്ള അപ്പീലുകളിലാണ് ഇപ്പോള്‍ വാദം കേള്‍ക്കുന്നത്. കേസില്‍ നവംബര്‍ 17 ന് വിധി പുറപ്പെടുവിക്കുമെന്നാണ് സൂചന. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നതിനു മുന്‍പ് വിധി പറയാനാണ് സാധ്യത.

Read Also: ‘ഈ രാജ്യത്തെ ദൈവം രക്ഷിക്കട്ടെ’; സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കണമെന്ന ബിജെപി ആവശ്യത്തിനെതിരെ കോണ്‍ഗ്രസ്

യുപിയിലെ സുന്നി വഖഫ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സാഫര്‍ അഹമ്മദ് ഫറൂഖിക്ക് മതിയായ സുരക്ഷയൊരുക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അയോധ്യ വിഷയവുമായി ബന്ധപ്പെട്ട് ജീവന് ഭീഷണിയുണ്ടെന്ന് സാഫര്‍ അഹമ്മദ് അഞ്ചംഗ ഭരണഘടനാ ബഞ്ചിനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സുരക്ഷയൊരുക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയത്.

Advertisment

രാമക്ഷേത്രവും ബാബരി മസ്ജിദുമായി ബന്ധപ്പെട്ട വിവാദ തർക്ക ഭൂമിയുള്ള അയോധ്യയിലും സമീപ പ്രദേശങ്ങളിലും ഡിസംബർ പത്ത് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ചയ്ക്കകം വാദം പൂർത്തിയാകുകയും നവംബർ 17നകം വിധി വരാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജില്ലാ മജിസ്ട്രേറ്റ് മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ മാസം 18-നുള്ളിൽ അയോധ്യ കേസിലെ വാദം അവസാനിപ്പിക്കാൻ എല്ലാ കക്ഷികൾക്കും സുപ്രീം കോടതി അന്ത്യശാസനം നൽകിയിരുന്നു.

അയോധ്യയുടേയും അവിടം സന്ദർശിക്കുന്നവരുടേയും സുരക്ഷ കണക്കിലെടുത്താണ് ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് ജില്ലാ മജിസ്ട്രേറ്റ് അനുജ് ഝാ പറഞ്ഞു. ഓഗസ്റ്റ് 31നാണ് അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എന്നാൽ ഒക്ടോബർ 12ന് പുറത്തിറക്കിയ പുതിയ ഉത്തരവിൽ അത് കൂടുതൽ കർശനമാക്കിയിരിക്കുകയാണ്. അയോധ്യയിലോ പരിസരത്തോ അനാവശ്യമായി ആളുകൾ കൂട്ടംകൂടി നിൽക്കുകയും നിയമവിരുദ്ധമായ പ്രവൃത്തികൾ ചെയ്യുകയോ അരുതെന്ന് ഉത്തരവിൽ പറയുന്നു.

Read Also: പശുക്കളെക്കാള്‍ പ്രാധാന്യം സ്ത്രീകള്‍ക്ക് വേണം; പതിനെട്ടുകാരിക്ക് പ്രധാനമന്ത്രിയോട് പറയാനുള്ളത്

ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറു മുതൽ സുപ്രീം കോടതി തുടർച്ചയായി അയോധ്യകേസിൽ വാദം കേൾക്കുകയാണ്. ഒക്റ്റോബർ18ന് ശേഷം വാദത്തിനായി ഒരു ദിവസം പോലും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിരമിക്കുന്ന നവംബർ 17-നോടകം വിധി പുറപ്പെടുവിക്കാനാണ് സുപ്രീം കോടതി നീക്കം.

അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ വിവിധ കക്ഷികൾ സമർപ്പിച്ച ഹർജികളിലാണ് വാദം കേൾക്കുന്നത്. 2.77 ഏക്കർ തർക്ക ഭൂമി രാംലല്ല, നിർമോഹി അഖാര, സുന്നി വഖഫ് ബോർഡ് എന്നിവർക്ക് തുല്യമായി വീതിച്ചു നൽകണമെന്നായിരുന്നു ഹൈക്കോടതി വിധി. 2017ൽ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തലവനായ മൂന്നംഗ ബെഞ്ചാണ് വാദം കേൾക്കൽ ആരംഭിച്ചത്. ദീപക് മിശ്ര വിരമിച്ചതിന് ശേഷം 2018 ഒക്റ്റോബർ 29 മുതൽ പുതിയ ബഞ്ചിന്റെ പരിഗണനയിലാണ് കേസ്.

Ayodhya Land Dispute

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: