Latest News

പശുക്കളെക്കാള്‍ പ്രാധാന്യം സ്ത്രീകള്‍ക്ക് വേണം; പതിനെട്ടുകാരിക്ക് പ്രധാനമന്ത്രിയോട് പറയാനുള്ളത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ അദ്ദേഹത്തോട് എന്ത് ചോദിക്കുമെന്ന് വിധികര്‍ത്താക്കളില്‍ ഒരാള്‍ വികുഓനോയോട് ചോദിച്ചു

കൊഹിമ: മിസ് കൊഹിമ (നാഗാലാന്‍ഡ്) 2019 മത്സര വേദിയില്‍ വിധികര്‍ത്താക്കളെ ഞെട്ടിച്ച് പതിനെട്ടുകാരി. വിധികര്‍ത്താക്കളുടെ ചോദ്യത്തിനു നൽകിയ മറുപടിയിലൂടെയാണ് വികുഓനോ സച്ചു വേദിയിലുള്ളവരുടെ കയ്യടി വാങ്ങിയത്. മത്സരത്തില്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പാണ് വികുഓനോ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ അദ്ദേഹത്തോട് എന്ത് ചോദിക്കുമെന്ന് വിധികര്‍ത്താക്കളില്‍ ഒരാള്‍ വികുഓനോയോട് ചോദിച്ചു. “പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ പശുക്കളേക്കാള്‍ കൂടുതല്‍ ശ്രദ്ധ സ്ത്രീകള്‍ക്ക് നല്‍കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടും,” ഇതായിരുന്നു വികുഓനോയുടെ മറുപടി.

വികുഓനോയുടെ മറുപടി കേട്ടതും എല്ലാവരും ചിരിക്കാനും കയ്യടിക്കാനും തുടങ്ങി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Web Title: Focus more on women instead of cows miss kohima contestant to modi

Next Story
സവര്‍ക്കര്‍ക്ക് ഭാരതരത്‌ന; വന്‍ വാഗ്‌ദാനവുമായി മഹാരാഷ്ട്ര ബിജെപി
The moderation of comments is automated and not cleared manually by malayalam.indianexpress.com