scorecardresearch

ജെറുസലേമിൽ ബസിന് നേരെ വെടിവെയ്പ്പ്; അഞ്ച് മരണം

കിഴക്കൻ ജറുസലേമിലെ ജനവാസ മേഖലകളിലേക്കുള്ള റോഡും വടക്കൻ ജറുസലേമിലേക്കുള്ള പ്രവേശന കവാടവും കൂടിച്ചേരുന്ന പ്രധാന കവലയിലാണ് വെടിവയ്പ്പ് നടന്നത്

കിഴക്കൻ ജറുസലേമിലെ ജനവാസ മേഖലകളിലേക്കുള്ള റോഡും വടക്കൻ ജറുസലേമിലേക്കുള്ള പ്രവേശന കവാടവും കൂടിച്ചേരുന്ന പ്രധാന കവലയിലാണ് വെടിവയ്പ്പ് നടന്നത്

author-image
WebDesk
New Update
jerusalem

ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റു (Source: X/@Mdais)

ജറുസലേം: വടക്കൻ ജറുസലേമിൽ ബസിനു നേരെയുണ്ടായ വെടിവെയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റു. ഇതിൽ ആറുപേരുടെ നില ഗുരുതരമാണന്ന് അധികൃതർ അറിയിച്ചു. റാമോട്ട് എന്ന പ്രദേശത്താണ് ആക്രമണം നടന്നത്.

Advertisment

Also Read:ഗാസയിൽ കനത്ത ആക്രമണവുമായി ഇസ്രായേൽ; ജനങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നിർദേശം

കിഴക്കൻ ജറുസലേമിലെ ജനവാസ മേഖലകളിലേക്കുള്ള റോഡും വടക്കൻ ജറുസലേമിലേക്കുള്ള പ്രവേശന കവാടവും കൂടിച്ചേരുന്ന പ്രധാന കവലയിലാണ് വെടിവയ്പ്പ് നടന്നത്. രണ്ട് അക്രമികൾ ബസിൽ കയറി വെടിയുതിർത്തതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Also Read: യെമനിൽ വീണ്ടും ഇസ്രായേൽ ആക്രമണം; ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തത്

Advertisment

ആക്രമണം നടക്കുമ്പോൾ ബസ് സ്റ്റോപ്പിൽ നിന്നിരുന്ന നിരവധി ആളുകൾ ചിതറിയോടുന്നത് പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണാം. നഗരത്തിലെ തിരക്കേറിയ കവലയിലായിരുന്നു ആക്രമണം. വെടിവയ്പ്പ് ആരംഭിച്ച ഉടനെ രണ്ട് അക്രമികളെ കീഴ്‌പ്പെടുത്തിയതായി പൊലീസ് പറഞ്ഞു. എന്നാൽ ആക്രമികളുടെ നിലയെക്കുറിച്ച് വ്യക്തമാക്കാൻ പോലീസ് തയാറായില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം നിലവിൽ ആരും ഏറ്റെടുത്തിട്ടില്ല.

Also Read: ഗാസയിലെ പട്ടിണി മനുഷ്യനിർമിതം; യുദ്ധം അവസാനിപ്പിക്കണമെന്ന് യുഎൻ സുരക്ഷാ കൗൺസിൽ

അതേസമയം, ഗാസപിടിച്ചെടുക്കാനുള്ള പ്രഖ്യാപനത്തിന് പിന്നാലെ പ്രദേശത്ത് ഇസ്രായേൽ ആക്രമണം രൂക്ഷമാക്കിയിരിക്കുകയാണ്. ഞായറാഴ്്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഗാസയിലെ അവസാനത്തെ ഏറ്റവും വലിയ കെട്ടിടവും തകർന്നു. പ്രദേശവാസികൾക്ക് ഒഴിഞ്ഞുപോകാനുള്ള നിർദേശം ഇസ്രായേൽ സൈന്യം നൽകിയിട്ടുണ്ട്.

Read More:സാമൂഹിക മാധ്യമങ്ങൾക്ക് നിരോധനം; നേപ്പാളിൽ വ്യാപക പ്രതിഷേധം, കർഫ്യൂ ഏർപ്പെടുത്തി

isreal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: