/indian-express-malayalam/media/media_files/uploads/2021/10/Aryan-Khan-1.jpg)
ഫയല്‍ ചിത്രം
ക്രൂയിസ് കപ്പല്‍ ലഹരി മരുന്ന് കേസില്‍ ജാമ്യം ലഭിച്ച ആര്യൻ ഖാൻ ശനിയാഴ്ച ജയിലിൽ നിന്ന് പുറത്തിറങ്ങും. മോചന പത്രികകൾ ജയിൽ അധികാരികൾക്ക് കൃത്യസമയത്ത് ലഭിക്കാത്തതിനാൽ ആര്യൻ ഖാൻ വെള്ളിയാഴ്ച രാത്രി കൂടി ആർതർ റോഡ് ജയിലിൽ ചെലവഴിക്കുമെന്ന് ജയിൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആർക്കും പ്രത്യേക പരിഗണന നൽകില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
നേരത്തെ, ആര്യൻ ഖാന്റെ ജാമ്യ നടപടികൾ പൂർത്തിയാക്കാൻ നടി ജൂഹി ചൗള പ്രത്യേക എൻഡിപിഎസ് കോടതിയിൽ ഹാജരായിരുന്നു. ക്രൂയിസ് കപ്പൽ മയക്കുമരുന്ന് വേട്ട കേസിൽ അറസ്റ്റിലായ ആര്യൻ ഖാനും മറ്റ് രണ്ട് പേർക്കുമുള്ള ജാമ്യ ഉപാധികൾ അടങ്ങിയ അഞ്ച് പേജുള്ള ഉത്തരവ് ബോംബെ ഹൈക്കോടതി വെള്ളിയാഴ്ച പുറത്തിറക്കി. കേസിൽ ആര്യൻ ഖാന് വ്യാഴാഴ്ചയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ആര്യന് പുറമെ അര്‍ബാസ് മെര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവര്‍ക്കും കോടതി ജാമ്യം നല്‍കിയിരുന്നു പ്രത്യേക എൻഡിപിഎസ് കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെതിരെ സമർപ്പിച്ച ഹർജികളിലാണ് സഹപ്രതികളായ അർബാസ് മർച്ചന്റിനും മുൻമുൻ ധമേച്ചയ്ക്കും കോടതി ജാമ്യം അനുവദിച്ചത്.
Also Read: ലോക്നാഥ് ബെഹ്റയും മനോജ് എബ്രഹാമും മോൻസണിന്റെ വീട്ടിൽ പോയത് എന്തിനെന്ന് ഹൈക്കോടതി
മൂന്ന് പ്രതികളെയും ഒരു ലക്ഷം രൂപ വീതമോ അതിലധികമോ ഉള്ള വ്യക്തിഗത ബോണ്ടിൽ ആൾ ജാമ്യത്തിൽ വിട്ടയക്കാനാണ് നിർദ്ദേശം.
ഒക്ടോബര്‍ രണ്ടാം തിയതിയായരിന്നു ക്രൂയിസ് കപ്പല്‍ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാന്‍ പിടിയിലായത്. മൂന്നാം തിയതി ആര്യന്റെ അറസ്റ്റും രേഖപ്പെടുത്തി. സെഷന്‍സ്, മജിസ്ട്രേറ്റ് കോടതികള്‍ ജാമ്യം നിഷേധിച്ചതോടെയായിരുന്നു ആര്യന്‍ ഹൈക്കോടതിയെ സമീപിച്ചത്. മൂന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് ആര്യന്‍ ജാമ്യം ലഭിച്ചത്.
Also Read: 2011 ൽ ഷാരൂഖ് ഖാൻ, 2021ൽ മകൻ ആര്യൻ; ഇരുവർക്കും തടസമായി ഒരേ ഉദ്യോഗസ്ഥൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.