Latest News

ലോക്നാഥ് ബെഹ്റയും മനോജ് എബ്രഹാമും മോൻസണിന്റെ വീട്ടിൽ പോയത് എന്തിനെന്ന് ഹൈക്കോടതി

മോൻസണ് പൊലീസ് സംരക്ഷണം നൽകിയെന്നും അയാൾ എല്ലാവരേയും പറ്റിച്ചുവെന്നും കോടതി

Monson Mavunkal, മോന്‍സണ്‍ മാവുങ്കല്‍, Fraud Case, പുരാവസ്തു തട്ടിപ്പ്, Monson Mavunkal Fraud Case, K Sundhakaran, കെ സുധാകരന്‍, K Sudhakaran Monson Mavunkal, Monson Mavunkal frau case Police, Monson Mavunkal fraud case IG Lakshmana, Monson Mavunkal frau case DIG S Surendran, Monson Mavunkal frau case Manoj Abraham, Monson Mavunkal frau case former DGP Loknath Behra, Monson Mavunkal frau case Jiji Thomson, Monson Mavunkal frau case Crime Branch, Kerala News, latest news, Monson Mavunkal frau case news, indian express malayalam, IE Malayalam, ഐഇ മലയാളം

കൊച്ചി: മോൻസൺ മാവുങ്കലിന്റെ തട്ടിപ്പിൽ പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഡിജിപി ലോക്നാഥ് ബെഹ്റയും എഡിജിപി മനോജ് എബ്രഹാമും എന്തിനാണ് പ്രതിയുടെ വീട്ടിൽ പോയതെന്ന് കോടതി ആരാഞ്ഞു. അനൗദ്യോഗിക സന്ദർശനമാണെന്ന് പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ തന്നെയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ബെഹ്റയും മനോജ് എബ്രഹാമും കത്തുകൾ അയച്ച ശേഷം 8 മാസം കഴിഞ്ഞാണ് റിപ്പോർട്ട് വരുന്നത്. എന്തുകൊണ്ട് റിപ്പോർട്ട് വൈകിയെന്ന് കോടതി ആരാഞ്ഞു.

മോൻസണ് പൊലീസ് സംരക്ഷണം നൽകിയെന്നും അയാൾ എല്ലാവരേയും പറ്റിച്ചുവെന്നും കോടതി പറഞ്ഞു. ബെഹ്റയും മനോജ് എബ്രഹാമും അയച്ച കത്തുകൾ ഹാജരാക്കാൻ കോടതി നിർദേശം നൽകി. മോൻസണും പൊലീസും ഭീഷണിപ്പെടുത്തുന്നുവെന്ന മുൻ ഡ്രൈവറുടെ പരാതിയിൽ പൊലീസിന്റെ വിശദീകരണം പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം.

തട്ടിപ്പിൽ വിദേശസംഘടനകൾക്ക് ബന്ധമുണ്ടോ എന്നന്വേഷിക്കണമെന്ന് കോടതി നിർദേശിച്ചു. ആരാണ് മോൻസണെക്കുറിച്ച് വിവരം നൽകിയത്. പ്രവാസി മലയാളി ഫെഡറേഷനെക്കറിച്ച് അന്വേഷിച്ചോയെന്നും കോടതി ചോദിച്ചു. പുരാവസ്തു സാധനങ്ങളാണെന്ന് പറഞ്ഞു മോൻസൺ ആരെയൊക്കെ പറ്റിച്ചുവെന്ന് കോടതി ചോദിച്ചു.

അധികാരത്തിലുള്ള ആരെയൊക്കെ പറ്റിച്ചു. പൊലീസിന് സംശയം ഉണ്ടായിരുന്നുവെങ്കിൽ എന്തുകൊണ്ട് പുരാവസ്തു തട്ടിപ്പിനെതിരായ നിയമ പ്രകാരം കേസ് എടുത്തില്ല. അത് ചെയ്യാത്തത് കൊണ്ട് ഇപ്പോൾ പോക്സോ കേസ് വരെ ആയി. കേസെടുക്കേണ്ടതിന് പകരം പ്രതിക്ക് സംരക്ഷണവും വീടിന് നിരീക്ഷണവും ഏർപ്പെടുത്തി. ഇതു മൂലം മൊത്തം സംവിധാനത്തിന് തകർച്ച സംഭവിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമപ്രകാരം പുരാവസ്തു വകുപ്പിനെ നിർബന്ധമായും അറിയിക്കണമായിരുന്നു. അതുണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മോൺസൺ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ കത്തും പൊലീസ് ഹാജരാക്കണം. പ്രവാസി അസോസിയേഷൻ ബന്ധം വിശദീകരണ പത്രികയിൽ പറയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പുറത്തു വന്നതിനപ്പുറം വലിയ കാര്യങ്ങൾ തട്ടിപ്പിനു പിന്നിലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പ്രോസിക്യൂഷൻ സയറക്ടർ ജനറൽ ഇക്കാര്യത്തിൽ മറുപടി പറയണമെന്നും കോടതി ആവശ്യപ്പെട്ടു.

പ്രവാസി ബന്ധം ഹർജിയിൽ പ്രതിപാദിക്കാത്തതു കൊണ്ടാണ് റിപ്പോർട്ടിൽ പറയാഞ്ഞതെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അറിയിച്ചു. ശരിയായ അന്വേഷണം നടത്തണമെന്നും സത്യം പുറത്തു വരണമെന്നു മാത്രമേ ഉദ്ദേശിക്കുന്നുള്ളൂവെന്നും കോടതി വ്യക്തമാക്കി. കേസ്
അടുത്ത മാസം 11 ലേക്ക് മാറ്റി.

Read More: സിപിഎം പ്രവർത്തകനെ കാണാനില്ലെന്ന് പരാതി; പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: High court criticise police investigation in monson case

Next Story
സിപിഎം പ്രവർത്തകനെ കാണാനില്ലെന്ന് പരാതി; പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതിISRO spy case, Siby Mathews, Anticipatory bail, Kerala High Court, Siby Mathews anticipatory bail time limit, HC stays order on Siby Mathews anticipatory bail time limit, latest news, kerala news, malayalam news, news in malayalam, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com