scorecardresearch

കേജ്‌രിവാളിന് പനിയും തൊണ്ടവേദനയും; കോവിഡ് ടെസ്റ്റ് നടത്തും, ക്വാറന്റൈനിൽ

ഇന്നലെ വെെകീട്ട് കേജ്‌രിവാൾ വാർത്താസമ്മേളനം നടത്തിയിരുന്നു

ഇന്നലെ വെെകീട്ട് കേജ്‌രിവാൾ വാർത്താസമ്മേളനം നടത്തിയിരുന്നു

author-image
WebDesk
New Update
ഡൽഹിയിൽ പുതിയ ലോക്ക്ഡൗൺ ഇല്ല: അരവിന്ദ് കേജ്‌രിവാൾ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി നേതാവുമായ അരവിന്ദ് കേജ്‌രിവാളിന് കോവിഡ് ലക്ഷണം. കേജ്‌രിവാളിനെ കോവിഡ് പരിശോധനയ്‌ക്ക് വിധേയനാക്കും. കേജ്‌രിവാളിന് ഇന്നലെ മുതൽ പനിയും തൊണ്ടവേദനയും ഉണ്ട്. ഇതേ തുടർന്ന് അദ്ദേഹത്തെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.

Advertisment

ഞായറാഴ്‌ച ഉച്ചയ്‌ക്കുശേഷമുള്ള എല്ലാ പൊതുപരിപാടികളും കേജ്‌രിവാൾ റദ്ദാക്കിയിരുന്നു. ഇന്നലെ വൈകീട്ട് കേജ്‌രിവാൾ വാർത്താസമ്മേളനം നടത്തിയിരുന്നു. അതിനുശേഷം അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.

രാജ്യതലസ്ഥാനത്ത് ഇതുവരെ 28,936 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 812 ആയി.

Read Also: ന്യൂസിലാൻഡ് കോവിഡ് മുക്തം; നൃത്തം വച്ച് പ്രധാനമന്ത്രി ജസീന്ത ആർഡേൻ

Advertisment

അതേസമയം, ഡൽഹിയിലെ സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ഡൽഹി നിവാസികൾക്ക് മാത്രമേ ചികിത്സ നൽകുകയുള്ളൂവെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള രോഗികളെക്കൊണ്ട് ആശുപത്രികൾ നിറയാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്ന് ഹരിയാനയിലെ സിവാനി സ്വദേശിയായ അദ്ദേഹം വ്യക്തമാക്കി.

ഡൽഹി സർക്കാരിന് കീഴിലുള്ള വിവിധ ആശുപത്രികളിൽ പതിനായിരം കിടക്കകൾ ഡൽഹി നിവാസികൾക്കായി മാറ്റിവയ്ക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളില്‍ എല്ലാവര്‍ക്കും ചികിത്സ തേടാം. പ്രത്യേക ചികിത്സ നല്‍കുന്ന സ്വകാര്യ ആശുപത്രികളും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

ഡോക്ടർമാരടങ്ങുന്ന പ്രത്യേക സമിതിയുടെ നിർദേശപ്രകാരമാണ് സർക്കാർ തീരുമാനം. ഈ മാസം അവസാനത്തോടെ 15000ത്തിലധികം കിടക്കകൾ കോവിഡ് രോഗികൾക്കായി വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കണക്കിലെടുത്താണ് ഡൽഹി നിവാസികൾക്ക് മാത്രമായി കിടക്കകൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തിലെ വർധനവ് ഡൽഹിയിലും വ്യക്തമാണ്. പ്രതിദിനം ആയിരത്തിലധികം പേർക്കാണ് തലസ്ഥാന നഗരിയിൽ മാത്രം രോഗം സ്ഥിരീകരിക്കുന്നത്.

Read Also: സച്ചിനെ 91 ൽ പുറത്താക്കിയതിനു പിന്നാലെ വധഭീഷണി; വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് മുൻ പേസർ

അതേസമയം, തുടർച്ചയായ അഞ്ചാം ദിവസവും ഇന്ത്യയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തിന് അടുത്ത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,983 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,56,611 ആയി. 2.56 ലക്ഷം കേസുകളിൽ 1,25,381 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 1,24,094 രോഗികളെ ഡിസ്ചാർജ് ചെയ്തു.

മരണസംഖ്യ 7,000 കടന്ന് 7135 ആയി. രാജ്യത്തെ ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്രയിൽ ഇപ്പോൾ ചൈനയേക്കാൾ കൂടുതൽ രോഗികളുണ്ട്. ചൈനയിൽ 84,191 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ മഹാരാഷ്ട്രയിൽ 85,975 കേസുകൾ ഇതോടകം റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 3,007 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 91 മരണവും റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ബാധിരുടെ എണ്ണത്തിൽ തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. 31667 രോഗികളുള്ള സംസ്ഥാനത്ത്, മരണം 269 ആയി. 16,999 പേര്‍ ഇതുവരെ രോഗമുക്തരായി.

ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലെ വര്‍ധനവിന് കുറവില്ല. മരണ സംഖ്യ 4.06 ലക്ഷം ആയി. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരമാണിത്. 4,06,107 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. 70,86,008 പേര്‍ക്കാണ് ഇതുവരെ രോഗംം ബാധിച്ചത്. 34,59,972 പേര്‍ ഇതുവരെ രോഗമുക്തി നേടി.

Corona Aravind Kejriwal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: