scorecardresearch

ന്യൂസിലൻഡ് കോവിഡ് മുക്തം; നൃത്തം വച്ച് പ്രധാനമന്ത്രി ജസീന്ത ആർഡേൻ

ഞാൻ എന്തിനാണ് സ്വീകരണമുറിയ്ക്ക് ചുറ്റും നൃത്തം ചെയ്യുന്നതെന്ന് അവൾക്ക് മനസിലായില്ല. അവൾ അത്ഭുതപ്പെട്ടു. പിന്നീട് എന്നോടൊപ്പം നൃത്തം ചെയ്തു

ന്യൂസിലൻഡ് കോവിഡ് മുക്തം; നൃത്തം വച്ച് പ്രധാനമന്ത്രി ജസീന്ത ആർഡേൻ

വെല്ലിങ്ടൺ: കോവിഡ് കാലത്തെ ഏറ്റവും പ്രതീക്ഷയേറിയ വാർത്ത ന്യൂസിലന്‍ഡില്‍ നിന്നും പുറത്തുവന്നു. അവസാന കോവിഡ് രോഗിയും ആശുപത്രി വിട്ടതോടെ രാജ്യത്തെ നിയന്ത്രണങ്ങൾ നീക്കി ന്യൂസിലൻഡ്. രാജ്യം കോവിഡ് മുക്തമായതറിഞ്ഞ് താൻ സ്വീകരണമുറിയില്‍ നൃത്തം ചെയ്തുവെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ പറഞ്ഞു.

കർശനമായ അതിർത്തി നിയന്ത്രണങ്ങൾ നിലനിൽക്കുമെങ്കിലും സാമൂഹിക അകലം പാലിക്കൽ, പൊതുസമ്മേളനങ്ങളുടെ പരിധി എന്നിവ ഇനി ആവശ്യമില്ലെന്ന് ജസീന്ത ആർഡേൻ പറഞ്ഞു. ന്യൂസിലൻഡിലെ കോവിഡ് വ്യാപനം തടയാൻ സാധിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്കിപ്പോൾ ആത്മവിശ്വാസമുണ്ട്. വൈറസിനെതിരായ പോരാട്ടത്തിൽ രാജ്യത്തെ ജനങ്ങൾ ഒന്നിച്ചു നിന്നെന്നും ജസീന്ത പറഞ്ഞു.

Read More: രാജ്യത്തെ കോവിഡ് കേസുകള്‍ 2.56 ലക്ഷം; ഒറ്റദിവസം 9,983 പുതിയ രോഗികൾ

അവസാന കോവിഡ്-19 രോഗിയുടേയും നിരീക്ഷണ കാലാവധി കഴിഞ്ഞതോടെ ന്യൂസിലന്‍ഡില്‍ സജീവ കോവിഡ് രോഗികളില്ലാതായി. 48 മണിക്കൂറായി രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ രോഗമുക്തി നേടിയതായി കണക്കാക്കുന്നുവെന്നും രോഗിയെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയതായും ആരോഗ്യവകുപ്പ് പറഞ്ഞു.

ന്യൂസിലൻഡിൽ 1154 കോവിഡ് കേസുകളും 22 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് 17 ദിവസമായി പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. തിങ്കളാഴ്ച വരെ ഒരാഴ്ചയിലേറെയായി രാജ്യത്ത് സജീവ കേസ് ഒന്നു മാത്രമാണ്‌ ഉണ്ടായിരുന്നത്. സ്വകാര്യതയെ മാനിച്ച് അവസാന രോഗിയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇത് 50 വയസ്സിനടുത്തുള്ള ഒരു സ്ത്രീയാണെന്നാണ് വിവരം. ഓക്‌ലന്‍ഡിലെ ഒരു നഴ്‌സിങ് ഹോമില്‍ ഇവര്‍ ചികിത്സയിലാണെന്ന് കരുതുന്നു.

ഏഴ് ആഴ്ചയോളം നീണ്ടു നിന്ന ലോക്ക്ഡൗണിനോട് സഹകരിച്ച് രാജ്യത്തെ ജനങ്ങൾ നടത്തിയ ത്യാഗങ്ങളാണ് രോഗികളുടെ എണ്ണം കുറയ്ക്കാൻ സഹായിച്ചതെന്ന് ജസീന്ത പറഞ്ഞു. പകര്‍ച്ചവ്യാധിയെ കൈകാര്യം ചെയ്യുന്നതില്‍ ന്യൂസിലന്‍ഡ് ലോകപ്രശംസ നേടിയിരുന്നു.

Read Also: കേരളത്തിൽ സാമൂഹ്യവ്യാപന ആശങ്ക; കോവിഡ് ദ്രുതപരിശോധന ഇന്നുമുതൽ

വാർത്ത കേട്ടപ്പോൾ ഉണ്ടായ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ “ഞാൻ എന്റെ കുഞ്ഞു മകളെയുമെടുത്ത് കുറച്ച് നേരം നൃത്തം ചെയ്തു,” എന്നായിരുന്നു ജസീന്തയുടെ മറുപടി.

“ഞാൻ എന്തിനാണ് സ്വീകരണ മുറിയില്‍ നൃത്തം ചെയ്യുന്നതെന്ന് അവൾക്ക് മനസിലായില്ല. അവൾ അത്ഭുതപ്പെട്ടു. പിന്നീട് എന്നോടൊപ്പം നൃത്തം ചെയ്തു.”

ഈ നാഴികക്കല്ല് സന്തോഷകരമായ ഒരു വാർത്തയാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ആഷ്‌ലി ബ്ലൂംഫീല്‍ഡ് പറഞ്ഞു. “ഫെബ്രുവരി 28-ന് ശേഷം ആദ്യമായി സജീവമായ കേസുകളൊന്നുമില്ലെന്നത് തീര്‍ച്ചയായും ഞങ്ങളുടെ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണ്. എന്നാല്‍, കോവിഡിനെതിരെ ജാഗ്രത അനിവാര്യമാണ്. അതു തുടരും,” അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Read More in English: New Zealand says to lift all coronavirus restrictions

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: New zealand declares its virus free pm ardern says did a little dance