scorecardresearch

Tatkal Ticket: തത്കാൽ ടിക്കറ്റ് ബുക്കിങ് സമയത്തിൽ മാറ്റമുണ്ടോ? എന്താണ് റെയിൽവേ പറയുന്നത് ?

Tatkal Ticket: ഏപ്രിൽ 15 മുതൽ തത്കാൽ ടിക്കറ്റ് ബുക്കിങ് സമയത്തിൽ മാറ്റമുണ്ടെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നിലവിൽ എസി ക്ലാസ് യാത്രയ്ക്കുള്ള തത്കാൽ ബുക്കിങ് ആരംഭിക്കുന്നത് രാവിലെ 10 മണിക്കാണ്

Tatkal Ticket: ഏപ്രിൽ 15 മുതൽ തത്കാൽ ടിക്കറ്റ് ബുക്കിങ് സമയത്തിൽ മാറ്റമുണ്ടെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നിലവിൽ എസി ക്ലാസ് യാത്രയ്ക്കുള്ള തത്കാൽ ബുക്കിങ് ആരംഭിക്കുന്നത് രാവിലെ 10 മണിക്കാണ്

author-image
WebDesk
New Update
railway12

തത്കാൽ ടിക്കറ്റ് ബുക്കിങ് സമയത്തിൽ മാറ്റമുണ്ടോ?

IRCTC Clarified Tatkal Ticket Booking Time:  ന്യൂഡൽഹി: തത്കാൽ ടിക്കറ്റ് ബുക്കിങ്ങിനുള്ള സമയക്രമത്തിൽ റെയിൽവേ മാറ്റം വരുത്തുന്നുവെന്ന് തരത്തിലുള്ള പ്രചാരണം അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമാണ്. നിരവധി പേരാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ തിരയുന്നത്. ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. 

Advertisment

ഏപ്രിൽ 15 മുതൽ തത്കാൽ ടിക്കറ്റ് ബുക്കിങ് സമയത്തിൽ മാറ്റമുണ്ടെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നിലവിൽ എസി ക്ലാസ് യാത്രയ്ക്കുള്ള തത്കാൽ ബുക്കിങ് ആരംഭിക്കുന്നത് രാവിലെ 10 മണിക്കാണ്. പതിനൊന്ന് മണി മുതലാണ് സ്ലീപ്പർ, സെക്കൻഡ് എന്നിവയ്ക്കുള്ള ബുക്കിങ് ആരംഭിക്കുന്നത്.  ഈ സമയക്രമത്തിൽ മാറ്റം ഉണ്ടാകുമെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്.

എന്നാൽ ഇത്തരം പ്രചാരങ്ങളെ പൂർണമായി തള്ളിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. തത്കാൽ ടിക്കറ്റ് ബുക്കിങ് സമയം മാറുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി.തത്കാൽ ബുക്കിങ്  സമയമാറ്റം വരുത്തിയിട്ടില്ലെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അറിയിച്ചു. അംഗീകൃത ഏജന്റുമാർക്കുള്ള ബുക്കിങ് സമയവും മാറ്റിയിട്ടില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. 

Advertisment

ട്രെയിൻ യാത്ര പുറപ്പെടുന്നതിന് ഒരുദിവസംമുമ്പാണ് തത്കാൽടിക്കറ്റ് നൽകുന്നത്. രാവിലെ പത്തിന് എ.സി ക്ലാസുകളിലേക്കുള്ള ടിക്കറ്റും, പതിനൊന്ന് മുതൽ സ്ലീപ്പർ ടിക്കറ്റുകളും  നൽകിത്തുടങ്ങും.സ്ലീപ്പർ ,എസി ചെയർകാർ ക്ലാസ്സുകൾക്ക് ടിക്കറ്റിനൊപ്പം മിനിമം 75 രൂപ അല്ലെങ്കിൽ ടിക്കറ്റ്ചാർജിന്റെ 10 ശതമാനമാണ് തത്കാലിൽ ഈടാക്കുന്നത്. എ.സി.ക്ലാസിലേക്ക് 200രൂപയാണ് ഈടാക്കുന്നത്. തത്കാൽ ടിക്കറ്റ് റദ്ദാക്കാൻ വ്യവസ്ഥയില്ല.

Read More

Indian Railways Irctc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: