scorecardresearch

ചരിത്രത്തിലാദ്യം; ഗവർണറുടെ ഒപ്പില്ലാതെ ബില്ലുകൾ നിയമമാക്കി തമിഴ്‌നാട് സർക്കാർ

തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി തടഞ്ഞുവെച്ചിരുന്ന പത്ത് ബില്ലുകളാണ് സംസ്ഥാനത്ത് നിയമമായിരിക്കുന്നത്. സുപ്രീം കോടതി വിധിയ്ക്ക് തൊട്ടുപിന്നാലെ അസാധരണ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് സർക്കാർ ബില്ലുകൾ നിയമമാക്കിയത്

തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി തടഞ്ഞുവെച്ചിരുന്ന പത്ത് ബില്ലുകളാണ് സംസ്ഥാനത്ത് നിയമമായിരിക്കുന്നത്. സുപ്രീം കോടതി വിധിയ്ക്ക് തൊട്ടുപിന്നാലെ അസാധരണ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് സർക്കാർ ബില്ലുകൾ നിയമമാക്കിയത്

author-image
WebDesk
New Update
MK Stalin

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

ചെന്നൈ: സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ ചരിത്രനീക്കവുമായി തമിഴ്‌നാട് സർക്കാർ. ഗവർണറുടെ അനുമതിയില്ലാതെ സർക്കാർ ബില്ലുകൾ നിയമമാക്കി. രാജ്യത്ത് ഗവർണർ, രാഷ്ടപത്രി എന്നിവരുടെ ഒപ്പില്ലാതെ ബില്ലുകൾ നിയമമാകുന്നത് ഇതാദ്യമായാണ്.

Advertisment

തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി തടഞ്ഞുവെച്ചിരുന്ന പത്ത് ബില്ലുകളാണ് സംസ്ഥാനത്ത് നിയമമായിരിക്കുന്നത്. സുപ്രീം കോടതി വിധിയ്ക്ക് തൊട്ടുപിന്നാലെ അസാധരണ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് സർക്കാർ ബില്ലുകൾ നിയമമാക്കിയത്. 

സർവ്വകലാശാല ഭേദഗതി  നിയമമാണ് ഗവർണറുടെ ഒപ്പില്ലാതെ സംസ്ഥാനത്ത് നിയമമായ ബില്ലുകളിൽ പ്രധാനപ്പെട്ടത്. തമിഴ്‌നാട്ടിൽ ഇനി മുതൽ സർവ്വകലാശാലയുടെ ചാൻസിലർ മുഖ്യമന്ത്രിയായിരിക്കും. തമിഴ്‌നാട് ഗവർണർ ആർ.എൽ.രവിയും എം.കെ. സ്റ്റാലിൻ നേതൃത്വം നൽകുന്ന സർക്കാരും തമ്മിൽ ഭിന്നത രൂക്ഷമാണ്. ഭിന്നതകളെ തുടർന്നാണ് സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പിടാൻ കാലതാമസം വരുത്തിയത്. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ ഗവർണർമാർ അയച്ചാൽ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളിൽ അതിൽ തീരുമാനം എടുക്കണമെന്നാണ് വിഷയത്തിൽ സുപ്രീം കോടതി വിധി. തീരുമാനം വൈകിയാൽ അതിനുള്ള കാരണം സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. രാഷ്ട്രപതിയുടെ തീരുമാനം വൈകിയാൽ അത് കോടതിയിൽ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ഉണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Advertisment

Read More

Governor Supreme Court Mk Stalin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: