scorecardresearch

ഇത് പുതിയ രാഷ്ട്രീയത്തിന്റെ ഉദയമാണ്, ഡൽഹി ഞാൻ നിന്നെ സ്നേഹിക്കുന്നു; നന്ദി പറഞ്ഞ് കേജ്‌രിവാൾ

ഇത് തന്റെ മാത്രം വിജയമല്ലെന്നും മികച്ച വിദ്യാഭ്യാസം കിട്ടിയ കുട്ടികളുടെ വിജയമാണ്. മികച്ച ചികിത്സ കിട്ടിയ കുടുംബങ്ങളുടെ വിജയമാണെന്നും കേജ്‌രിവാൾ

ഇത് തന്റെ മാത്രം വിജയമല്ലെന്നും മികച്ച വിദ്യാഭ്യാസം കിട്ടിയ കുട്ടികളുടെ വിജയമാണ്. മികച്ച ചികിത്സ കിട്ടിയ കുടുംബങ്ങളുടെ വിജയമാണെന്നും കേജ്‌രിവാൾ

author-image
WebDesk
New Update
aravind kejriwal victory speech, അരവിന്ദ് കെജ്‌രിവാൾ പ്രസംഗം, delhi election results 2020, delhi cm victory speech,ഡൽഹി തിരഞ്ഞെടുപ്പ്, delhi news, indian express, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം വട്ടവും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. ജയമുറപ്പിച്ചതോടെ ഡൽഹി വാസികൾക്ക് നന്ദിയർപ്പിച്ച് മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തി. കുടുംബസമേതമെത്തിയാണ് അരവിന്ദ് കേജ്‌രിവാൾ ജനങ്ങൾക്ക് നന്ദി പറഞ്ഞത്.

Advertisment

പ്രചാരണത്തിലേതിന് സമാനമായി വികസനത്തിലൂന്നി തന്നെയായിരുന്നു കേജ്‌രിവാളിന്റെ നന്ദി പ്രസംഗവും. "ഇവിടെ എനിക്ക് പ്രാധാന്യമില്ല, ആം ആദ്മി പാർട്ടിക്ക് പ്രാധാന്യമില്ല. ശരിക്കും ഡൽഹി പുതിയൊരു രാഷ്ട്രീയത്തിന് ഇന്ന് ഡൽഹി ജന്മം നൽകിയിരിക്കുന്നു. അഞ്ച് വർഷം മുമ്പ് പുതിയൊരു പാർട്ടിക്ക് അവസരം നൽകി, അത് തികച്ചും അപ്രതീക്ഷിതമായിരുന്നു. അഞ്ച് വർഷത്തിന് ശേഷം അതേ സർക്കാരിന് വോട്ടു നൽകിയെങ്കിൽ അതൊരു പുതിയ രാഷ്ട്രിയത്തിന്റെ ഉദയമാണ്." കേജ്‌രിവാൾ പറഞ്ഞു.

Also Read: Delhi Assembly Election Result 2020 Malayalam Live

പതിവുപോലെ ബിജെപിയെയോ അതിന്റെ നേതാക്കന്മാരെയോ പരാമർശിക്കാതെയും വിമർശിക്കാതെയുമായിരുന്നു കേജ്‌രിവാളിന്റെ പ്രസംഗം. ഇത് തന്റെ മാത്രം വിജയമല്ലെന്നും മികച്ച വിദ്യാഭ്യാസം കിട്ടിയ കുട്ടികളുടെ വിജയമാണ്. മികച്ച ചികിത്സ കിട്ടിയ കുടുംബങ്ങളുടെ വിജയമാണെന്നും കേജ്‌രിവാൾ. അടുത്ത അഞ്ച് വർഷത്തിലും ഡൽഹിയെ കാത്തിരിക്കുന്നത് സമാനമായ വളർച്ച തന്നെയായിരിക്കുമെന്നും കേജ്‌രിവാൾ സൂചന നൽകി. ഭാരത് മാതാ കീ ജയ്, ഇങ്ക്വിലാബ് സിന്ദാബാദ്, വന്ദേ മാതരം എന്നീ മുദ്രാവാക്യങ്ങൾ വിളിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

Also Read: ഡൽഹി തിരഞ്ഞെടുപ്പ്: കേജ്‌രിവാളിനെ അഭിനന്ദിച്ച് പിണറായി വിജയൻ

ഡൽഹിയിൽ നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിൽ നിരവധി രാഷ്ട്രീയ നേതാക്കളാണ് അരവിന്ദ് കേജ്‌രിവാളിന് അഭിനന്ദനവുമായി രംഗത്തെത്തിയത്. ഡൽഹിയിൽ തകർപ്പൻ ജയം നേടിയ കേജ്‌രിവാളിനും ആം ആദ്‌മിക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായി പിണറായി വിജയൻ ട്വീറ്റ് ചെയ്‌തു. രാജ്യത്തെ ഉൾക്കൊള്ളൽ രാഷ്ട്രീയത്തിനു ഡൽഹി തിരഞ്ഞെടുപ്പ് വിജയം ഒരു സൂചകമാകട്ടെ എന്നും പിണറായി വിജയൻ പറഞ്ഞു.

Advertisment

നിരവധി രാഷ്ട്രീയ നേതാക്കൾ കേജ്‌രിവാളിനെ അഭിനന്ദിച്ചു രംഗത്തെത്തിയിട്ടുണ്ട്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കേജ്‌രിവാളിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്‌തു. വിദ്വേഷ പ്രസംഗങ്ങളിലൂടെയും ഭിന്നിപ്പ് രാഷ്ട്രീയത്തിലൂടെയും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാമെന്ന് വിശ്വസിക്കുന്നവർക്ക് ഡൽഹി തിരഞ്ഞെടുപ്പ് വിജയം ബോധ്യം നൽകട്ടെ എന്നു മമത പറഞ്ഞു. ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിനും കേജ്‌രിവാളിനെ അഭിനന്ദിച്ചു. വർഗീയ രാഷ്ട്രീയത്തിനു മുകളിലാണ് വികസനമെന്ന് ഡൽഹി തിരഞ്ഞെടുപ്പ് വിജയത്തിലൂടെ തെളിയിക്കപ്പെട്ടു എന്നു സ്റ്റാലിൽ പറഞ്ഞു.

Aravind Kejriwal Delhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: