/indian-express-malayalam/media/media_files/2025/03/01/vK7u3tO8YoWZS249Ree9.jpg)
Photograph: ( X/ @ncbn)
അമരാവതി: ആശ പ്രവർത്തകർക്കുള്ള ആനുകൂല്യങ്ങൾ വർധിപ്പിച്ച് ആന്ധ്രാപ്രദേശ് സർക്കാർ. ആശ പ്രവർത്തകരുടെ ഗ്രാറ്റിവിറ്റി, ശമ്പളത്തോടെയുള്ള പ്രസവാവധി, വിരമിക്കൽ പ്രായം വർദ്ധിപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്തത്തിലുള്ള ആന്ധ്രാ സർക്കാർ അംഗീകാരം നൽകി.
ആശ വർക്കർമാർക്ക് ഗ്രാറ്റിവിറ്റി ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. '30 വർഷക്കാലം സേവനം അനുഷ്ഠിക്കുന്ന ഓരോ ആശ പ്രവർത്തകരും 1.50 ലക്ഷം രൂപയുടെ വിരമിക്കൽ ആനുകൂല്യത്തിന് അർഹരാണ്. ഇത് സംസ്ഥാനത്തെ 42,752 ആശ പ്രവർത്തകർക്ക് ഗൂണം ചെയ്യു,'മെന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
യോഗ്യരായ ആശ പ്രവർത്തകരുടെ ആദ്യ രണ്ട് പ്രസവങ്ങളിൽ 180 ദിവസം ശമ്പളത്തോടുകൂടിയ പ്രസവാവധി നീട്ടുന്നതിനും സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ഇതിനുപുറമേ ആശ വർക്കർമാരുടെ വിരമിക്കൽ പ്രായം 60ൽ നിന്ന് 62ആയി ഉയർത്തിയതായും പത്രക്കുറിപ്പിൽ അറിയിച്ചു.
അതേസമയം, ഓണറേറിയം വർധിപ്പിക്കൽ, പെൻഷൻ ആനുകൂല്യം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള കേരളത്തിലെ ആശ വർക്കർമാരുടെ സമരം തുടരുകയാണ്. ഓണറേറിയം 7000 രൂപയിൽ നിന്ന് 21000 രൂപയായി ഉയർത്തുക, പെൻഷൻ ആനുകൂല്യം ഉറപ്പാക്കണം എന്നിവയാണ് പ്രവർത്തകരുടെ പ്രധാന ആവശ്യങ്ങൾ. സെക്രട്ടേറിയേറ്റിനു മുന്നിൽ തുടരുന്ന ആശ പ്രവർത്തകരുടെ സമരം മൂന്നാഴ്ചയോളം പിന്നിടുകയാണ്.
അതിനിടെ ആശ പ്രവർത്തകരുടെ ഓണറേറിയം കുടിശ്ശികയും ഇൻസെന്റീവ് കുടിശ്ശികയും കഴിഞ്ഞ ദിവസം സർക്കാർ അനുവദിച്ചിരുന്നു. ജനുവരി മാസത്തെ ഓണറേറിയം കുടിശ്ശികയും ഇൻസെന്റീവിലെ മൂന്നുമാസത്തെ കുടിശ്ശികയുമാണ് അനുവദിച്ചത്.
Read More
- ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ: നാല് പേർ മരിച്ചെന്ന് സൈന്യം, അഞ്ച് പേർക്കായി തിരച്ചിൽ തുടരുന്നു
- എച്ച്ഐവി,പോളിയോ അടക്കം രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം യുഎസ് നിർത്തുന്നു
- ഇറാന്റെ എണ്ണ വ്യാപാരത്തിൽ പങ്ക്; നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക
- ഇന്ത്യ നമ്മളെ നന്നായി മുതലെടുക്കുന്നു,18 മില്യൺ യുഎസ് ഡോളർ ധനസഹായം നൽകി; വീണ്ടും പ്രതികരിച്ച് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.