/indian-express-malayalam/media/media_files/2025/02/28/hyhA0S9vJyS0anXj84zU.jpg)
ഫയൽ ഫൊട്ടോ
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഉണ്ടായ വൻ മഞ്ഞിടിച്ചിലിൽ 57 തൊഴിലാളികൾ കുടുങ്ങി. ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള ചമോലി ജില്ലയിലെ മനയ്ക്ക് സമീപമാണ് ഹിമപാതം ഉണ്ടായത്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ (ബിആർഒ) തൊഴിലാളികളാണ് ഹിമപാതത്തില്‍പ്പെട്ടത്.
രക്ഷാപ്രവർത്തനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ സേന അടക്കമുള്ള വിവിധ സേനകൾ എത്തിയിട്ടുണ്ട്. ഇതുവരെ 32 തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. 25 തൊഴിലാളികൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന, ഇന്തോ - ടിബറ്റൻ ബോർഡർ പൊലീസ് എന്നിവരും രക്ഷാപ്രവർത്തന സംഘത്തിലുണ്ട്.
ക്യാമ്പുകളിലെ കണ്ടെയ്നര്‍ ഹോമുകള്‍ക്കുള്ളിലാണ് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നത്. മഞ്ഞ് നീക്കം ചെയ്താണ് ഇവരെ പുറത്തെടുക്കുന്നത്. രക്ഷപ്പെടുത്തിയ തൊഴിലാളികളെ ഐടിബിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Uttarakhand | At around 07:15 am on 28 February 2025, a BRO Labour Camp, located between Mana and Badrinath, was struck by an avalanche, burying 57 workers inside eight containers and one shed.
— ANI (@ANI) February 28, 2025
The Indian Army’s swift response teams, comprising more than 100 personnel from the… pic.twitter.com/wSeRfmrcra
മേഖലയിലെ കനത്ത മഞ്ഞുവീഴ്ച രക്ഷാപ്രവർത്തനങ്ങളെ ബാധിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. മഞ്ഞുവീഴ്ച ആശയവിനിമയവും പ്രധാന റൂട്ടുകളും തടസ്സപ്പെടുത്തിയിട്ടുണ്ട്. ബദ്രീനാഥ് ധാമിന് സമീപമാണ് ഹിമപാതം ഉണ്ടായതെന്ന് എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്ത് എല്ലാവിദ ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങളും നടക്കുകയാണെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി എക്സിൽ കുറിച്ചു.
അതേസമയം, കനത്ത മഞ്ഞുവീഴ്ചയുള്ളതിനാൽ, ഹെലികോപ്റ്റർ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്ന്, ചമോലി ജില്ലാ മജിസ്ട്രേറ്റ് സന്ദീപ് തിവാരി പറഞ്ഞു. കൂടാതെ, തൊഴിലാളികളുമായി ആശയവിനിമയം നടത്താൻ അവരുടെ പക്കൽ സാറ്റലൈറ്റ് ഫോണോ മറ്റ് ഉപകരണങ്ങളോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More
- എച്ച്ഐവി,പോളിയോ അടക്കം രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം യുഎസ് നിർത്തുന്നു
- ഇറാന്റെ എണ്ണ വ്യാപാരത്തിൽ പങ്ക്; നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക
- ഇന്ത്യ നമ്മളെ നന്നായി മുതലെടുക്കുന്നു,18 മില്യൺ യുഎസ് ഡോളർ ധനസഹായം നൽകി; വീണ്ടും പ്രതികരിച്ച് ട്രംപ്
- ഡൽഹിയിൽ പ്രതിപക്ഷത്തെ നയിക്കാൻ അതിഷി; പദവിയിലെത്തുന്ന ആദ്യ വനിത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us