scorecardresearch

പാക് അധീന കശ്മീരും നമ്മുടേതാണ്; ജീവൻ നൽകിയും അത് നിലനിർത്തുമെന്ന് അമിത് ഷാ

കശ്മീര്‍ എന്നത് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും അമിത് ഷാ

കശ്മീര്‍ എന്നത് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും അമിത് ഷാ

author-image
WebDesk
New Update
jammu kashmir, pakistan, ജമ്മു കാശ്മീർ, പാക്കിസ്ഥാൻ, ie malayalam, ഐഇ മലയാളം

പാക് അധീന കശ്മീരും ജമ്മുകശ്മീരിന്റെ ഭാഗമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജീവൻ നൽകിയും അത് നിലനിർത്തുമെന്നും അമിത് ഷാ ലോക്‌സഭയിൽ പറഞ്ഞു. കാശ്മീർ വിഷയത്തിൽ ലോക്‌സഭയിൽ നടന്ന ചർച്ചയ്ക്കിടെ സംസാരിക്കുകയായിരുന്നു അമിത് ഷാ. കശ്മീര്‍ എന്നത് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Advertisment

Also Read: ആര്‍ട്ടിക്കിള്‍ 370: ഇത് ജനാധിപത്യമല്ല, സ്വേച്ഛാധിപത്യം: വിമര്‍ശനവുമായി കമല്‍ഹാസന്‍

'കശ്മീര്‍ എന്നത് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. ഞാന്‍ വ്യക്തമായി പറയാനാഗ്രഹിക്കുകയാണ് പാക് അധീന കശ്മീരും അക്‌സായ് ചിന്നും ഉള്‍പ്പെടുന്നതാണ് ജമ്മുകശ്മീര്‍. അതില്‍ ഒരു സംശയയവുമില്ല. മുഴുവന്‍ ജമ്മുകശ്മീരും ഐക്യ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് കശ്മീര്‍ അതിര്‍ത്തിയില്‍ പാക് അധീന കശ്മീരും വരുന്നുണ്ട്. പാക് അധീന കശ്മീരിനായി മരിക്കാനും ഞങ്ങള്‍ തയ്യാറാണ്," അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Also Read: ജമ്മു കശ്മീർ: ഒടുവിൽ രാഹുൽ ഗാന്ധി പ്രതികരിച്ചു

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ജമ്മുകശ്മീരിനെ സംബന്ധിച്ചുള്ള നിയമങ്ങളുണ്ടാക്കാൻ പാർലമെന്റിന് അവകാശമുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഇത് ഒരു രാഷ്ട്രീയ നീക്കമല്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Advertisment

അതേസമയം ജമ്മു കശ്മീർ വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. ഒരു രാജ്യത്തെ നിർമ്മിക്കുന്നത് അവിടുത്തെ ജനങ്ങളാണെന്നും ഭൂമിയുടെ തുണ്ടുകളല്ലെന്നും പറഞ്ഞ രാഹുൽ അധികാര ദുർവിനിയോകം നമ്മുടെ ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുവെന്നും പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

Jammu Kashmir Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: