/indian-express-malayalam/media/media_files/2025/07/27/american-flight-accident-2025-07-27-09-47-38.jpg)
അമേരിക്കയിൽ തീപിടുത്തം ഉണ്ടായ വിമാനം (ഫൊട്ടൊ-എക്സ്)
ന്യൂയോർക്ക്: പറന്നുയരുന്നതിനിടെ വിമാനത്തിന് തീപിടിച്ചു. സമയോചിതമായി വിമാനം അടിയന്തര ലാൻഡിംങ് നടത്തിയതിനാൽ ഒഴിവായത് വൻ ദുരന്തം. അമേരിക്കയിലെ ഡെൻവർ വിമാനത്താവളത്തിലാണ് സംഭവം.
Also Read:ഓപ്പറേഷൻ സിന്ദൂർ ഇനി പാഠഭാഗമാകും; എൻ.സി.ഇ.ആർ.ടി. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും
179 യാത്രക്കാരുമായി പറന്നുയർന്ന് ബോയിംങ് വിമാനത്തിലാണ് തീപിടിത്തമുണ്ടായത്. വിമാനത്തിന്റെ ലാൻഡിംങ് ഗിയറിലുണ്ടായ തകരാറിനെ തുടർന്നാണ് വിമാനത്തിൽ നിന്ന്്തീയും പുകയും ഉയർന്നത്. ഇതോടെ പൈലറ്റ് അടിയന്തര ലാൻഡിംങ് നടത്തുകയായിരുന്നു.
Also Read:ഓപ്പറേഷൻ സിന്ദൂർ; അഞ്ച് ജെറ്റുകൾ വെടിവെച്ചിട്ടെന്ന് ട്രംപ്
അമേരിക്കൻ എയർലൈൻസിന്റെ എഎ-3023 എന്ന് വിമാനത്തിലാണ് തീപിടിത്തം ഉണ്ടായത്. ഡെൻവർ വിമാനത്താവളത്തിൽ നിന്ന് മിയാമിയിലേക്കാണ് വിമാനം സർവ്വീസ് നടത്തേണ്ടിയിരുന്നത്. അപകടത്തെ തുടർന്ന് സർവ്വീസ് റദ്ദാക്കി. ബോയിംങ് 737 മാക്‌സ് 8 ശ്രേണിയിൽപ്പെട്ടതാണ് വിമാനം. വിമാനത്തിൽ 179 യാത്രക്കാരും ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.
Also Read:യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കണം: റഷ്യയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്
അതേസമയം, വിമാനത്തിൽ തീപിടുത്തം ഉണ്ടായ സംഭവം ഫെഡറേഷൻ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (എഫ്.എ.എ.) സ്ഥിരീകരിച്ചു.യാത്രക്കാരെ റൺവേയിൽ നിന്ന് ഒഴിപ്പിച്ച് ബസിൽ ടെർമിനിലേക്ക് കൊണ്ടുപോയെന്നും ഒരു യാത്രക്കാരന് ചെറിയ പൊള്ളലേറ്റതല്ലാതെ മറ്റ് പരിക്കുകൾ ഇല്ലെന്നും എഫ്.എ.എ. അറിയിച്ചു. വിമാനത്തിന്റെ ടയറുകളുടെ അറ്റകുറ്റപണികളുമായി ബന്ധപ്പെട്ട് ഒരു തകരാറുണ്ടെന്ന് ബോയിംങ് വിമാനക്കമ്പനിയും അറിയിച്ചു.
Read More
സിറിയയിലെ ഇസ്രായേൽ ആക്രമണം ഞെട്ടിക്കുന്നത്: ഡൊണാൾഡ് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.