scorecardresearch

'സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗമല്ല;' ഹൈക്കോടതി ഉത്തരവില്‍ ഇടപെടാതെ സുപ്രീം കോടതി

വിധിന്യായത്തിലെ ചില ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

വിധിന്യായത്തിലെ ചില ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

author-image
WebDesk
New Update
Supreme Court, SC

എക്സ്‌പ്രസ് ഫൊട്ടോ

ഡൽഹി: സ്ത്രീകളുടെ മാറിടത്തിൽ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കാൻ ശ്രമിക്കുന്നതും വലിച്ചിഴക്കുന്നതും ബലാത്സംഗ ശ്രമത്തിനുള്ള തെളിവായി കാണാനാകില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാതെ സുപ്രീം കോടതി. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളിയത്. 

Advertisment

"ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ" പദ്ധതിയെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ഹർജിക്കാരന്റെ അഭിഭാഷകൻ വാദം ആരംഭിച്ചപ്പോൾ തന്നെ, കോടതിയില്‍ പ്രഭാഷണം വേണ്ടെന്ന് ജസ്റ്റിസ് ബേല എം. ത്രിവേദി പറഞ്ഞു. വിധിന്യായത്തിന്റെ ചില ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ കീഴ്‌കോടതി ഉത്തരവിനെതിരെ പ്രതികള്‍ നല്‍കിയ ഹരജിയിലായിരുന്നു അലഹബാദ് ഹൈകോടതിയുടെ പരാമർശം. ഉത്തര്‍പ്രദേശിൽ നിന്നുള്ള പവന്‍, ആകാശ് എന്നിവര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പർശിക്കുകയും പൈജാമയുടെ ചരട് പിടിച്ചുവലിക്കുകയും പീന്നീട് സമീപത്തെ കലുങ്കിനടുത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനു ശ്രമിച്ചെന്നുമായിരുന്നു കേസ്. 

ആ സമയം അതുവഴി ഒരാള്‍ വരുന്നത് കണ്ട് അവര്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഈ കേസിന്റെ അടിസ്ഥാനത്തില്‍ രണ്ടു പ്രതികളും വിചാരണ നേരിടണമെന്ന് കീഴ്‌ക്കോടതി ഉത്തരവിട്ടു. ഇതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് അലഹബാദ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്രയുടെ നിരീക്ഷണം.

Advertisment

Read More

Supreme Court High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: