/indian-express-malayalam/media/media_files/2025/06/12/aurRCsbx36MiXUSG48q6.jpg)
അപകടത്തിൽപ്പെട്ട വിമാനത്തിൻറെ ഭാഗങ്ങൾ (എക്സ്‌പ്രസ് ഫൊട്ടോ)
Air india Plane Crash in Ahmedabad:ഡൽഹി: അഹമ്മദാബാദിലുണ്ടായ വിമാന അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് ടാറ്റ ഗ്രൂപ്പ്. പരിക്കേറ്റ എല്ലാവരുടെയും ചികിത്സാ ചെലവ് വഹിക്കുമെന്നും ആവശ്യമായ പരിചരണവും പിന്തുണയും ഉറപ്പാക്കുമെന്നും ടാറ്റ സൺസ് ചെയർപേഴ്‌സൺ എൻ. ചന്ദ്രശേഖരൻ അറിയിച്ചു.
ദുഃഖകരമായ ഈ സമയത്ത് ദുരിതബാധിതർക്ക് ഒപ്പം നിൽക്കുമെന്നും വിമാന അപകടത്തിൽ തകർന്ന ബിജെ മെഡിക്കൽസ് ഹോസ്റ്റലിന്റെ നിർമ്മാണച്ചെലവ് വഹിക്കുമെന്നും കമ്പനി സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചു.
Also Read: അഹമ്മദാബാദ് വിമാന ദുരന്തം; അത്ഭുതകരമായി രക്ഷപെട്ടത് ഒരാൾ മാത്രം; വീഡിയോ
We are deeply anguished by the tragic event involving Air India Flight 171.
— Tata Group (@TataCompanies) June 12, 2025
No words can adequately express the grief we feel at this moment. Our thoughts and prayers are with the families who have lost their loved ones, and with those who have been injured.
Tata Group will…
യാത്രക്കാരും ക്രൂ ആംഗങ്ങളും അടക്കം 241 പേരാണ് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്. ഇന്ത്യൻ വംശജനായ വിശ്വാസ് കുമാർ രമേഷ് എന്ന ബ്രിട്ടീഷ് പൗരൻ മാത്രമാണ് ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടത്.
Also Read: ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്ന് 241 മരണം
169 ഇന്ത്യക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 53 ബ്രിട്ടീഷ് പൗരൻമാരും പോർച്ചുഗിൽ പൗരൻമാരായ ഏഴു പേരും കനേഡിയൻ പൗരനായ ഒരാളും വിമാനത്തിൽ ഉണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന മലയാളി നഴ്സ് രഞ്ജിത ആര്‍. നായരും (40) അപകടത്തിൽ കൊല്ലപ്പെട്ടു. തിരുവല്ല കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ സ്വദേശിയാണ് രഞ്ജിത ആര്‍. നായര്‍.
Read More:അഹമ്മദാബാദ് വിമാന ദുരന്തം ഹൃദയഭേദകം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.