/indian-express-malayalam/media/media_files/bypOebnyQDCrqbppmU8P.jpg)
ഡൽഹി: എക്‌സൈസ് നയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കേജ്രിവാൾ അറസ്റ്റിലായതിന് പിന്നാലെ പഞ്ചാബിൽ ആം ആദ്മി പാർട്ടി പ്രതിരോധത്തിലേക്കെന്ന് സൂചന. ഡൽഹിക്ക് പിന്നാലെ പഞ്ചാബിലെ ആം ആദ്മി സർക്കാരിനേയും കേന്ദ്ര ഏജൻസികൾ ഉന്നം വെക്കുന്നതായുള്ള വിവരങ്ങളാണ് ഈ പ്രതിരോധത്തിന് കാരണം. കേജ്രിവാൾ അറസ്റ്റിലാവാൻ കാരണമായ എക്സൈസ് നയത്തിന് പഞ്ചാബ് സർക്കാരിന്റെ എക്സൈസ് നയവുമായുള്ള സമാനതകളാണ് ഇ.ഡിയുടെ നീക്കത്തിന് പിന്നിലെന്നാണ് വിവരം.
പഞ്ചാബിലെ എഎപി എംഎൽഎമാരും എക്സൈസ് ഉദ്യോഗസ്ഥരും ഇതിനകം തന്നെ ഇ.ഡിയുടെ നീരീക്ഷണത്തിലാണ് എന്നാണ് സൂചന. കഴിഞ്ഞ വർഷം മൊഹാലിയിലെ ആം ആദ്മി എംഎൽഎയും റിയൽ എസ്റ്റേറ്ററുമായ കുൽവന്ത് സിംഗിന്റെ വസതിയിലും ഓഫീസിലും എൻഫോഴ്‌സ്‌മെന്റെ ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയതും മൂന്ന് പഞ്ചാബ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതും ഇതിന്റെ ഭാഗമായാണ്. പഞ്ചാബ് സർക്കാരിന്റെ എക്സൈസ് നയം തിരഞ്ഞെടുപ്പ് കമ്മീഷനോടൊപ്പം ഇഡിയും അന്വേഷിക്കണമെന്ന് ബിജെപിയുടെ പഞ്ചാബ് അദ്ധ്യക്ഷൻ സുനിൽ ജാഖർ വെള്ളിയാഴ്ച ആവശ്യപ്പെട്ടതും വിഷയത്തിന്റെ ഗൗരവ സ്വഭാവം വർദ്ധിപ്പിക്കുന്നു.
സംസ്ഥാനത്തിന്റെ എക്‌സൈസ് നയത്തിൽ ഇഡി മൂന്ന് പഞ്ചാബ് ഉദ്യോഗസ്ഥരാണെയാണ് ചോദ്യം ചെയ്തത്. അന്നത്തെ ധനകാര്യ കമ്മീഷണർ (എക്‌സൈസ്) കെ എ പി സിൻഹ, എക്‌സൈസ്, നികുതി വകുപ്പിലെ യഥാക്രമം കമ്മീഷണർ, ജോയിന്റ് കമ്മീഷണർമാരായ വരുൺ റൂജം, നരേഷ് ദുബെ എന്നിവരായിരുന്നു ചോദ്യം ചെയ്യപ്പെട്ടത്. 2022ലെ സംസ്ഥാന എക്സൈസ് നയം രൂപീകരിക്കുന്നതിൽ മൂന്ന് ഉദ്യോഗസ്ഥരും പങ്കാളികളായിരുന്നു.
പോളിസി പ്രകാരം സംസ്ഥാനത്ത് മദ്യം വിൽക്കാൻ മൊത്തവ്യാപാര ലൈസൻസ് (എൽ1) നേടിയ രണ്ട് കമ്പനികളുടെ പ്രൊമോട്ടർമാരെ ഡൽഹി എക്സൈസ് പോളിസി കേസിൽ പ്രതികളാക്കിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. പഞ്ചാബ് നയം രൂപീകരിക്കുമ്പോൾ ഡൽഹി എക്സൈസ് കേസിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിൽ ഉദ്യോഗസ്ഥരായ റൂജമും ദുബെയും ഉണ്ടായിരുന്നുവെന്നും ഇഡി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ റൂജമിന്റെയും ദുബെയുടെയും വസതികളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു.
1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17 എ പ്രകാരം രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ കഴിഞ്ഞ വർഷം സിബിഐ സംസ്ഥാന സർക്കാരിനോട് അനുമതി തേടിയിരുന്നു. എന്നാൽ, സർക്കാർ ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല.
“ഞങ്ങളുടെ നയം ഹിറ്റാണ്, ഞങ്ങൾ കോടിക്കണക്കിന് രൂപ സമ്പാദിച്ചു. എന്നാൽ കേന്ദ്രം എങ്ങനെ പെരുമാറുമെന്ന് അറിയില്ല. പഞ്ചാബിലെ മദ്യവിൽപ്പനകളുമായി ബന്ധപ്പെട്ട ഒരു എഎപി എംഎൽഎയെ ഇതിനകം റെയ്ഡ് ചെയ്തിട്ടുണ്ട്. അടുത്തതായി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്കും അറിയില്ല എന്നതാണ് സെക്രട്ടേറിയറ്റ് ഇടനാഴിയിലെ സംസാരം. ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു,
കെജ്‌രിവാളിന്റെ അറസ്റ്റിൽ നിന്ന് പഞ്ചാബ് ഉദ്യോഗസ്ഥർക്ക് പാഠം ഉൾക്കൊള്ളാൻ കഴിയുമെന്നും "വികലമായ നയരേഖയിൽ ഒപ്പിടാൻ നിർബന്ധിതരായ സത്യസന്ധരായ ഉദ്യോഗസ്ഥരെ" സംരക്ഷിക്കാൻ ഇഡിയോട് ആവശ്യപ്പെടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുനിൽ ജാഖർ പറഞ്ഞു.പഞ്ചാബ് എക്‌സൈസ് നയം എന്ന ഗൂഢാലോചനയിലൂടെ ആം ആദ്മി പാർട്ടി ആയിരക്കണക്കിന് കോടികളുടെ തട്ടിപ്പ് നടത്തിയെന്നും ജാഖർ കൂട്ടിച്ചേർത്തു.
അകാലിദൾ എംപി ഹർസിമ്രത് കൗർ ബാദലും ആം ആദ്മി പാർട്ടിയെ കടന്നാക്രമിച്ചുകൊണ്ട് രംഗത്തെത്തി. “ഡൽഹി മദ്യ കുംഭകോണത്തിൽ സ്വയം പ്രഖ്യാപിത കട്ടർ ഇമാൻദാർ @ അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് ശേഷം, അതേ അഴിമതി നടത്തി പഞ്ചാബ് ഖജനാവ് കൊള്ളയടിച്ച എല്ലാവരെയും അറസ്റ്റ് ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പഞ്ചാബിലെ മദ്യ എക്സൈസ് നയം അതേ വ്യക്തികളും ഒരേ ഗുണഭോക്താക്കളുമായി ചേർന്ന് ഡൽഹി നയത്തിന്റെ മാതൃകയിൽ രൂപപ്പെടുത്തിയതാണ്. ബാദൽ പറഞ്ഞു.
Read More
- അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിലെ ഏത് തിരിച്ചടിയും നേരിടാമെന്ന ആത്മവിശ്വാസം ബിജെപിക്കുണ്ട്, എന്തുകൊണ്ട്?
- കേജ്രിവാളിന്റെ അറസ്റ്റ്: ഡൽഹിയിൽ ബിജെപി ഓഫീസുകൾക്കുമുന്നിൽ എഎപി പ്രതിഷേധം
- ഡൽഹി മദ്യക്കേസ്: എഎപി നേതാക്കൾക്കെതിരായ ഇഡിയുടെ ആരോപണങ്ങൾ എന്തൊക്കെയാണ്?
- അരവിന്ദ് കേജ്രിവാളിന്റെ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us