scorecardresearch

വയോധികയെ ഉപദ്രവിച്ചെന്ന് ആരോപണം നേരിടുന്ന എബിവിപി അധ്യക്ഷൻ എയിംസ് ബോർഡ് മെമ്പർ; പ്രതിഷേധവുമായി പ്രതിപക്ഷ കക്ഷികൾ

ഈ നിയമനത്തിലൂടെ സ്ത്രീകളെയും മെഡിക്കൽ തൊഴിലിനെയും നിന്ദിക്കുകയാണെന്ന് കോൺഗ്രസ്, അപമാനകരമായ പ്രവൃത്തിക്ക് നൽകുന്ന പ്രതിഫലമാണോ ഇതെന്ന് സിപിഎം

ഈ നിയമനത്തിലൂടെ സ്ത്രീകളെയും മെഡിക്കൽ തൊഴിലിനെയും നിന്ദിക്കുകയാണെന്ന് കോൺഗ്രസ്, അപമാനകരമായ പ്രവൃത്തിക്ക് നൽകുന്ന പ്രതിഫലമാണോ ഇതെന്ന് സിപിഎം

author-image
WebDesk
New Update
ABVP, AIIMS, DR Shanmugam Subbiah, AIIMS Thoppur, Tamil Nadu AIIMS, Tamil Nadu ABVP, Indian Express, national news, india news, malayalam news, news in malayalam, malayalam, ie malayalam

ചെന്നൈ: എബിവിപി ദേശീയ അധ്യക്ഷൻ ഡോ ഷൺമുഖം സുബ്ബൈയ്യയെ മധുര ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) പദ്ധതിയുടെ ബോർഡ് മെമ്പറായി നിയമിച്ചതിനെതിരെ തമിഴ്നാട്ടിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമാവുന്നു.

Advertisment

ഈ വർഷം ജൂലൈയിൽ, സുബ്ബയ്യയുടെ അതേ അപ്പാർട്ട് മെന്റ് കെട്ടിടത്തിൽ താമസിക്കുന്ന അറുപത്തി മൂന്നുകാരി തന്നെ സുബ്ബയ്യ ഉപദ്രവിച്ചതായി ആരോപണമുന്നയിച്ചിരുന്നു. തന്റെ വാതിൽക്കൽ സുബ്ബയ്യ മൂത്രമൊഴിക്കുകയും ഉപയോഗം കഴിഞ്ഞ സർജിക്കൽ മാസ്കുകൾ വലിച്ചെറിയുകയും ചെയ്തെന്ന് അറുപത്തി മൂന്നുകാരി പറഞ്ഞിരുന്നു. ഹൗസിങ് സൊസൈറ്റിയിലെ പാർക്കിങ് ഇടത്തെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് സംഭവം. തന്റെ ഉടമസ്ഥതയിലുള്ള പാർക്കിങ് സ്ലോട്ട് ഉപയോഗിച്ചതിന് പണം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നതിനെത്തുടർന്നാണിതെന്നും അവർ പറഞ്ഞിരുന്നു.

Read More: മമതയോടെ കൈ കൊടുക്കാം; ബംഗാളിൽ സിപിഎമ്മും കോൺഗ്രസും ഒന്നിക്കുമ്പോൾ

പൊലീസ് തന്റെ അമ്മായിയെ സഹായിക്കുന്നില്ലെന്ന് പറഞ്ഞ് ഇവരുടെ അനന്തരവനായ ഹാസ്യനടൻ ബാലാജി വിജയരാഘവൻ സോഷ്യൽ മീഡിയയിൽ പ്രതികരണമറിയിച്ചിരുന്നു. അതിന് ശേഷമാണ് സംഭവത്തിൽ പൊലീസ് എഫ്ഐആർ ഫയൽ ചെയ്തത്. ജൂലൈ 11 ന് അദംബാക്കം പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ച പരാതിക്കൊപ്പം സുബ്ബയ്യ തന്റെ വീട്ടുവാതിൽക്കൽ മൂത്രമൊഴിക്കുന്നതായി കാണിക്കുന്ന സിസിടിവി ദൃശ്യങ്ങളും ഫോട്ടോകളും വയോധിക സമർപ്പിച്ചിരുന്നു.

Advertisment

എന്നാൽ ആരോപണങ്ങൾ നിഷേധിച്ച സുബ്ബയ്യ, വീഡിയോ ദൃശ്യങ്ങൾ കെട്ടിച്ചമച്ചതാണെന്നും പരാതിക്കാരിക്ക് മറ്റ് ഉദ്ദേശ്യങ്ങളുണ്ടെന്നും പറഞ്ഞു. എല്ലാ ആരോപണങ്ങളും എബിവിപി നേതൃത്വം നിഷേധിക്കുകയും സ്ത്രീയുടെ കുടുംബത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തന്റെ അമ്മായിക്ക് പ്രശ്നങ്ങളുണ്ടാവനുന്നതിനാൽ പിന്നീട് പരാതി പിൻവലിച്ചതായി ബാലാജി വിജയരാഘവൻ പിന്നീട് പറഞ്ഞിരുന്നു.

Read More: ഹാഥ്റസ് കേസ് അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിലാക്കി സുപ്രീം കോടതി ഉത്തരവ്

എബിവിപി നേതാവിനെ എയിംസ് ബോർഡിൽ നിയമിച്ചതിനെതിരേ നിരവധി പ്രതിപക്ഷ നേതാക്കൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശനം പ്രകടിപ്പിച്ചു. മോശം പെരുമാറ്റത്തിനുള്ള അംഗീകാരമാണോ നിയമനം എന്ന് ചിലർ ചോദിച്ചു. "നിയമനം സ്ത്രീകളെയും മെഡിക്കൽ തൊഴിലിനെയും നിന്ദിക്കുന്നു" എന്ന് കോൺഗ്രസ് എംപി ജോതിമണി പറഞ്ഞു. സുബ്ബയ്യയെ സമിതിയിൽനിന്ന് നീക്കണമെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ കേന്ദ്ര ആരോഗ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.

ഇത് സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് വിസികെ നേതാവും എംപിയുമായ ഡി. രവികുമാർ പറഞ്ഞു. അപമാനകരമായ പ്രവൃത്തിക്ക് നൽകുന്ന പ്രതിഫലമാണോ ഇതെന്ന് സിപിഎം എംപി വെങ്കടേശൻ ചോദിച്ചു.

Read More: ABVP president, accused of harassing woman, appointed to AIIMS board

Tamil Nadu Tamil Politics

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: