scorecardresearch

Kailash Gehlot: ആം ആദ്മി പാർട്ടി നേതാവ് കൈലാഷ് ഗഹ്ലോട്ട് ബിജെപിയിൽ

പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളും സമീപക്കാലത്തെ വിവാദങ്ങളും മൂലമാണ് താൻ പാർട്ടിവിടുന്നതെന്ന് അദ്ദേഹം രാജിക്കത്തിൽ സൂചിപ്പിക്കുന്നു

പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളും സമീപക്കാലത്തെ വിവാദങ്ങളും മൂലമാണ് താൻ പാർട്ടിവിടുന്നതെന്ന് അദ്ദേഹം രാജിക്കത്തിൽ സൂചിപ്പിക്കുന്നു

author-image
WebDesk
New Update
Delhi Former Minister Kailash Gehlot Joins BJP

കൈലാഷ് ഗഹ്ലോട്ട്

AAP Leader Kailash Gehlot Joins bjp: ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനും മന്ത്രി അതിഷിക്കും അയച്ച രാജിക്കത്തിൽ, പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളും സമീപകാല വിവാദങ്ങളും സ്ഥാനമൊഴിയാനുള്ള കാരണങ്ങളായി ഗഹ്‌ലോട്ട് ചൂണ്ടിക്കാട്ടിയിരുന്നത്.

Advertisment

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെയുള്ള ഗഹ്‌ലോട്ട് രാജിയും ബിജെപി പ്രവേശനവും പാർട്ടിക്ക് കനത്ത തിരിച്ചടിയാകാൻ സാധ്യതയുണ്ട്. ആഭ്യന്തരം, ഗതാഗതം, ഐടി, സ്ത്രീ-ശിശു വികസനം എന്നിവയുൾപ്പെടെ ഡൽഹി സർക്കാരിലെ പ്രധാന പോർട്ട്‌ഫോളിയോകളുടെ ചുമതലയായിരുന്നു ഗഹ്‌ലോട്ട്

പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാളിനെ അഭിസംബോധന ചെയ്ത തന്റെ രാജിക്കത്തിൽ, എഎപി ഉള്ളിൽ നിന്ന് നേരിടുന്ന ഗുരുതരമായ വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 'ജനങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധതയെ രാഷ്ട്രീയ അഭിലാഷങ്ങൾ മറികടന്നു, നിരവധി വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ പോയി. ശുദ്ധമായ നദിയായി മാറ്റുമെന്ന് വാഗ്ദാനം ചെയ്ത യമുനയെ ഉദാഹരണമായി എടുക്കുക, പക്ഷേ അത് നടപ്പിലാക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ യമുന നദി മുമ്പത്തെക്കാളും മലിനമായിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ ജനങ്ങളെ സേവിക്കാനുള്ള പ്രതിജ്ഞാബദ്ധതയോടെയാണ് ഞാൻ എന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചത്, അത് തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. അതിന്, ആം ആദ്മി പാർട്ടിയിൽ നിന്ന് പിന്മാറുകയല്ലാതെ മറ്റ് വഴികളില്ല. അതിനാൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഞാൻ രാജിവെച്ചു. - അദ്ദേഹം രാജിക്കത്തിൽ എഴുതി.

Advertisment

കെജ്രിവാളിന്റെ കാലത്ത് നവീകരിച്ച മുഖ്യമന്ത്രിയുടെ വസതിയെ സൂചിപ്പിക്കാൻ ബിജെപി ഉപയോഗിക്കുന്ന പദമായ 'ശീഷ്മഹൽ' പോലെയുള്ള ലജ്ജാകരവും വിചിത്രവുമായ നിരവധി വിവാദങ്ങളെ അദ്ദേഹം പരാമർശിച്ചു. ഇത്തരം വിവാദങ്ങൾ ആം ആദ്മിയിൽ വിശ്വസിക്കുന്നുണ്ടോ എന്ന സംശയത്തിലേക്ക് എത്തിക്കുന്നു- ഗഹ്‌ലോട്ട് കത്തിൽ വ്യക്തമാക്കി

Read More

Bjp Aap

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: