scorecardresearch

ആധാർകാർഡ് പൗരത്വത്തിന്റെ പ്രധാനതെളിവായി കണക്കാക്കാനാവില്ല: സുപ്രീം കോടതി

ബിഹാർ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം സംബന്ധിച്ച ഹർജികൾ പരിഗണിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം

ബിഹാർ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം സംബന്ധിച്ച ഹർജികൾ പരിഗണിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം

author-image
WebDesk
New Update
Supreme Court, SC

സുപ്രീം കോടതി

ന്യൂഡൽഹി: ആധാർ കാർഡ് പൗരത്വത്തിന്റെ പ്രധാന തെളിവായി കണക്കാക്കാനാവില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ശരിവെച്ച് സുപ്രീം കോടതി. വിഷയത്തിൽ സ്വതന്ത്ര പരിശോധന വേണ്ടിവരുമെന്നും സുപ്രീം കോടതി വാക്കാൽ പറഞ്ഞു. ബിഹാർ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം സംബന്ധിച്ച ഹർജികൾ പരിഗണിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. കപിൽ സിബലാണ് പരാതിക്കാർക്കുവേണ്ടി കോടതിയിൽ ഹാജരായത്.

Advertisment

Also Read:ഡല്‍ഹിയില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കാനുള്ള ഉത്തരവിനെതിരെ മനേകാ ഗാന്ധി

ആധാറിനെ പൗരത്വത്തിന്റെ നിർണായക തെളിവായി അംഗീകരിക്കാൻ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത് ശരിയാണ്. അത് പരിശോധിക്കേണ്ടതുണ്ട് ജസ്റ്റിസ് സൂര്യകാന്ത് കപിൽ സിബലിനോട് പറഞ്ഞു. വോട്ടർ പട്ടിക പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്നതാണ് ചോദ്യമെന്നും അവർക്ക് അധികാരമില്ലെങ്കിൽ എല്ലാം അവസാനിക്കും, അവർക്ക് അധികാരമുണ്ടെങ്കിൽ ഒരു പ്രശ്നവുമുണ്ടാകില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

Also Read: അന്വേഷണ റിപ്പോർട്ട് റദ്ദാക്കണം; ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഹർജി സുപ്രീംകോടതി തളളി

Advertisment

എന്നാൽ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്രമങ്ങൾ വലിയതോതിൽ വോട്ടർമാരെ ഒഴിവാക്കുന്നതിന് കാരണമാകുമെന്ന് കപിൽ സിബൽ വാദിച്ചു. 'ആവശ്യമായ ഫോമുകൾ സമർപ്പിക്കാൻ അറിയാത്തവർ ഒഴിവാക്കപ്പെടും. 2003-ലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ട വോട്ടർമാർ പോലും വീണ്ടും പുതിയ ഫോമുകൾ പൂരിപ്പിക്കേണ്ടതായി വരും. താമസസ്ഥലം മാറിയിട്ടില്ലെങ്കിൽപോലും അവരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്നും ഒഴിവാകുന്ന സ്ഥിതിവരും'- കപിൽ സിബൽ പറഞ്ഞു.

7.24 കോടി ജനങ്ങൾ അപേക്ഷ സമർപ്പിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡാറ്റയുണ്ട് എന്നാൽ കൃത്യമായ അന്വേഷണം നടത്താതെ 65 ലക്ഷത്തിലധികം പേരെ ഒഴിവാക്കിയിട്ടുണ്ടെന്നും സിബൽ ആരോപിച്ചു.എന്നാൽ, 65 ലക്ഷം എന്ന കണക്കിൽ എങ്ങനെയാണ് എത്തിയതെന്നും വസ്തുതകളെ അടിസ്ഥാനമാക്കിയാണോ അതോ അനുമാനങ്ങളെ അടിസ്ഥാനമാക്കിയാണോ ആ കണത്തിലേക്ക് എത്തിയെന്നാണ് കോടതി ചോദിച്ചത്.

Also Read: ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാന്‍ നടപടി; മൂന്നംഗ സമിതിയെ നിയമിച്ചു

മരണം മൂലമോ താമസം മാറിയതിനാലോ ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതി രേഖകളിലോ വെബ്സൈറ്റിലോ വെളിപ്പെടുത്തിയിട്ടില്ലെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷണും കോടതിയിൽ പറഞ്ഞു. ഒരു വോട്ടർ ആധാറും റേഷൻ കാർഡും സഹിതം ഫോം സമർപ്പിച്ചാൽ അതിലെ വിവരങ്ങൾ പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ബാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. രേഖകൾ ലഭ്യമല്ലാത്തതിനെക്കുറിച്ചുളള അറിയിപ്പ് ലഭിക്കാൻ അർഹതയുളളവരെ ആ വിവരം യഥാർത്ഥത്തിൽ അറിയിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും ബെഞ്ച് വ്യക്തത തേടി.

Read More: സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം 19 കഷണങ്ങളാക്കി വിവിധയിടങ്ങളിൽ ഉപേക്ഷിച്ചു; മരുമകൻ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: