scorecardresearch

കാലു കൊണ്ട് തുറക്കാവുന്ന ടാപ്പും ചെമ്പ് പൂശിയ പിടികളുമായി കോവിഡ് അനന്തര ട്രെയിന്‍ കോച്ചുകള്‍

കപൂര്‍ത്തലയിലെ റെയില്‍വേ കോച്ച് ഫാക്ടറിയാണ് കോച്ചുകള്‍ നിര്‍മ്മിച്ചത്

കപൂര്‍ത്തലയിലെ റെയില്‍വേ കോച്ച് ഫാക്ടറിയാണ് കോച്ചുകള്‍ നിര്‍മ്മിച്ചത്

author-image
WebDesk
New Update
indian railways covid-19, railways covid-19 coaches, indian railways new coaches, indian raiwlays new covid coaches photos, indian railways news

കോവിഡ് അനന്തര കാലത്തെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുകയാണ്. കൊറോണവൈറസ് വ്യാപനം ആരംഭിക്കുന്നതിനു മുമ്പുള്ള ലോകം പോലെയായിരിക്കില്ല ഇനി വരുന്ന കാലം. ഇന്ത്യന്‍ റെയില്‍വേയും പുതിയ കാലത്തിന് അനുസരിച്ച് മാറുന്നതിന് തുടക്കം കുറിച്ചു.

Advertisment

ട്രെയിനുകളില്‍ വരുത്തിയ മാറ്റങ്ങളുടെ ദൃശ്യങ്ങള്‍ റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. കോവിഡ് അനന്തര കാലത്തെ കോച്ചുകളുടെ ചിത്രങ്ങളാണ് മന്ത്രി പങ്കുവച്ചത്. പുതിയ സാധാരണ നില ഇതാകുമെന്ന സൂചന അദ്ദേഹം നല്‍കുകയും ചെയ്തു.

കോവിഡ്-രഹിത യാത്ര ട്രെയിനില്‍ വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങളാണ് റെയില്‍വേ ഒരുക്കിയിരിക്കുന്നത്. പ്രവര്‍ത്തിപ്പിക്കാന്‍ കൈ കൊണ്ട് തൊടേണ്ടി വരാത്ത സൗകര്യങ്ങള്‍, കൈപിടികളും വാതിലിന്റേയും ജനലിന്റേയും കുറ്റികളും ചെമ്പ് പൂശിയിരിക്കുന്നു, പ്ലാസ്മാ വായു ശുദ്ധീകരണം, ടൈറ്റാനിയം ഡൈഓക്‌സൈഡ് പൂശിയ പ്രതലങ്ങള്‍ എന്നിവയാണ് ഭാവിയിലെ ട്രെയിനുകളിലുണ്ടാകുക.

Advertisment

Read Also: സ്വപ്‌നയെയും സരിത്തിനെയും യുഎഇ കോൺസുലേറ്റിലെ അറ്റാഷെ നിരന്തരം വിളിച്ചിരുന്നു; ശിവശങ്കറിന്റെ മൊഴിയെടുക്കും

പൈപ്പ് തുറക്കാന്‍ ഇനി കൈവേണ്ട കാലു കൊണ്ട് ചവിട്ടിയാല്‍ മതി. സോപ്പ് ഡിസ്‌പെന്‍സറുകളും കക്കൂസിന്റെ വാതിലും ഫ്‌ളഷും വാതില്‍ കുറ്റിയും കാലു കൊണ്ട് തുറക്കാം. കപൂര്‍ത്തലയിലെ റെയില്‍വേ കോച്ച് ഫാക്ടറിയാണ് കോച്ചുകള്‍ നിര്‍മ്മിച്ചത്.

എയര്‍ കണ്ടീഷന്‍ഡും അല്ലാത്തതുമായ രണ്ട് കോച്ചുകളുടെ ദൃശ്യങ്ങളാണ് മന്ത്രി പുറത്തു വിട്ടത്. കക്കൂസിലും കോച്ചിന്റെ മറ്റു ഭാഗങ്ങളിലും കൈകള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത കുറച്ചു.

indian railways covid-19, railways covid-19 coaches, indian railways new coaches, indian raiwlays new covid coaches photos, indian railways news

ചെമ്പ് പൂശിയ കൈപിടികളും കുറ്റികളും ആണ് കോച്ചില്‍ സ്ഥാപിച്ചിരിക്കുന്നത്. കോപ്പര്‍ പ്രതലത്തില്‍ വൈറസിന് ഏതാനും മണിക്കൂറുകള്‍ കൊണ്ട് നശിക്കുമെന്ന് റെയില്‍വേ പറയുന്നു. അണുവിമുക്തമാക്കാനുള്ള കഴിവ് ചെമ്പിനുണ്ടെന്ന് റെയില്‍വേ പറയുന്നു.

Read Also: സമ്പത്തില്‍ എലോണ്‍ മസ്‌കിനേയും ഗൂഗിള്‍ ഉടമകളേയും മറികടന്ന് മുകേഷ് അംബാനി കുതിപ്പ് തുടരുന്നു

എസി കോച്ചുകള്‍ കോവിഡ്-19 രഹിതമാക്കുന്നതിന് എസിയുടെ കുഴലിലെ പ്ലാസ്മ വായു ഉപകരണം അയോണൈസ്ഡ് വായു ഉപയോഗിച്ച് കോച്ചിനെ കോവിഡ്-19 രഹിതമാക്കുന്നു.

indian railways covid-19, railways covid-19 coaches, indian railways new coaches, indian raiwlays new covid coaches photos, indian railways news

വാഷ് ബേസിനുകളിലും കക്കൂസിലും സീറ്റുകളിലും ബെര്‍ത്തുകളിലും ലഘുഭക്ഷണം വയ്ക്കാനുള്ള ടേബിളിലും ഗ്ലാസ് വാതിലുകളിലും തറയിലും പ്രത്യേക നാനോസ്ട്രക്‌ചേഡ് ടൈറ്റാനിയം ഡൈയോക്‌സൈഡ് പൂശിയിരിക്കുന്നു.

മനുഷ്യ സ്പര്‍ശമേല്‍ക്കാവുന്ന ഇടങ്ങളിലെല്ലാം ഈ കോട്ടിങ് ചെയ്തിട്ടുണ്ടെന്നും 12 മാസത്തേക്ക് അണുനശീകരണ കഴിവുകള്‍ നിലനില്‍ക്കുമെന്നും റെയില്‍വേ പറയുന്നു.

Read Also: Foot-operated taps, copper coating and ionised AC air – a peek into Railways ‘Post-Covid’ coaches

Indian Railway Coronavirus Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: