/indian-express-malayalam/media/media_files/2025/10/22/bmw-2025-10-22-08-21-30.jpg)
ഫയൽ ചിത്രം
ന്യൂഡൽഹി: പൊതുപ്രവർത്തകർക്കെതിരായ അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്ന ലോക്പാലിനായി ആഡംബര കാറുകൾ വാങ്ങുന്നു. എഴുപത് ലക്ഷം വിലയുള്ള ബിഎംഡബ്ല്യു 3 സീരീസ് 330-ൽ പെട്ട ഏഴ് കാറുകൾ വാങ്ങാനാണ് തീരുമാനം. ഇതിനുള്ള ടെണ്ടർ നടപടികൾ ആരംഭിച്ചു. ഏഴ് വാഹനങ്ങൾ വാങ്ങുന്നതിനായി അഞ്ച് കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
Also Read:ഇന്ത്യൻ ജനതയ്ക്ക് മോദിയുടെ കത്ത്; ഓപ്പറേഷൻ സിന്ദൂറിലൂടെ ഭാരതം അനീതിയ്ക്ക് പ്രതികാരം ചെയ്തു
ലോക്പാൽ ചെയർപേഴ്സണിന്റെയും അംഗങ്ങളുടെയും ഉപയോഗത്തിനാണ് ഏഴ് ആഡംബര കാറുകൾ വാങ്ങുന്നത്. ചെയർപേഴ്സണ് പുറമെ ആറ് അംഗങ്ങളാണ് ലോക്പാലിൽ ഉള്ളത്. ഇതിൽ മൂന്ന് പേർ ജുഡീഷ്യൽ അംഗങ്ങളാണ്. സുപ്രീം കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് എ എം ഖാൻവിൽക്കറാണ് ( അജയ് മാണിക് റാവു ഖാൻവിൽക്കർ) നിലവിൽ ലോക്പാൽ ചെയർപേഴ്സൺ.
Also Read:നാവിക സേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ലോക്പാലിനായി ഏഴ് ബിഎംഡബ്ല്യു 3 സീരീസ് 330-ലി കാറുകൾ വാങ്ങുന്നതിനാണ് ടെണ്ടർ നടപടികൾ ആരംഭിച്ചിരിക്കുന്നത്. വെള്ളനിറത്തിലുള്ള സ്‌പോർട് (ലോങ് വീൽബേസ്) ആണ് ആവശ്യമെന്നും ടെണ്ടറിൽ വിശദീകരിച്ചിട്ടുണ്ട്. പുതിയ ബിഎംഡബ്ല്യു 3 സീരീസ് ലോങ് വീൽബേസ് ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ പുറത്തിറങ്ങിയത്.
Also Read:ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ ശ്വാസംമുട്ടി ഡൽഹി; വായു മലിനീകരണം അതിരൂക്ഷം
ഈ കാറിന്റെ ഓൺ-റോഡ് വില ഏകദേശം 70 ലക്ഷം രൂപയാണ്. വാഹനം നൽകുന്ന സ്ഥാപനം ലോക്പാലിലെ ഡ്രൈവർമാർക്ക് സമഗ്രമായ പരിശീലനം നൽകണമെന്നും ടെണ്ടർ വ്യവസ്ഥയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോക്പാൽ ഓഫ് ഇന്ത്യ, 2013-ലെ ലോക്പാൽ, ലോകായുക്ത നിയമപ്രകാരം സ്ഥാപിതമായ സ്ഥാപനമാണ്.
Read More:1864ൽ പണിത ബാങ്കേ ബിഹാരി ക്ഷേത്രം; നിലവറയിൽ ചെങ്കോലും രത്നങ്ങളും മറ്റ് അമൂല്യ വസ്തുക്കളും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.