/indian-express-malayalam/media/media_files/uploads/2023/09/Narendra-Modi-Stadium-in-Motera-3.jpg)
ഏകദിന ലോകകപ്പിലെ സൂപ്പര്‍ ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ എത്തിയിരിക്കുകയാണ്. ഇന്ത്യ ന്യൂസിലൻഡിനെ 70 റണ്‍സിന് സെമിയില്‍ തോല്‍പ്പിച്ചപ്പോള്‍, ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിനു തകര്‍ത്താണ് ഫൈനല്‍ ടിക്കറ്റ് നേടിയത് | Express photo by Nirmal Harindran
കോവിഡ് കാലത്ത് ലോക്ക്ഡൗണും യാത്രാപരിമിതിയുമൊക്കെ ആയി കടുത്ത പ്രതിസന്ധി നേരിട്ട ഹോസ്പിറ്റാലിറ്റി വ്യവസായം തിരിച്ചുകയറാമെന്ന പ്രതീക്ഷയിലാണിപ്പോൾ. 2023ലെ ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അഞ്ച് മത്സരങ്ങൾക്കാണ് അഹമ്മദാബാദ് ആതിഥേയത്വം വഹിക്കുന്നത്. അതുകൊണ്ട് തന്നെ ക്രിക്കറ്റ് ആരാധകരുടെ തിരക്കേറുമെന്ന വിശ്വാസത്തിൽ, അഹമ്മദാബാദിലെ ഹോസ്പിറ്റാലിറ്റി വ്യവസായം കോവിഡിന് ശേഷമുള്ള അതിന്റെ മികച്ച വളർച്ച സ്വപ്നം കാണുകയാണിപ്പോൾ. അഹമ്മദാബാദ് ആദ്യമായാണ് ഒരു ഐസിസി ഇവന്റിന് ആതിഥേയത്വം വഹിക്കുന്നത്.
ക്രിക്കറ്റ് മൈതാനത്തിനേക്കാളേറെ ചാകര ഹോസ്പിറ്റാലിറ്റി വ്യവസായത്തിലാണെന്ന് മുറി വാടക നിരക്കുകളിലെ വർധന വിരൽ ചൂണ്ടുന്നു. ലോകകപ്പിന്റെ വരവോടെ ഹോട്ടലുകൾ റൂം വാടക നിരക്കുകൾ 10 മടങ്ങ് വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. ഒക്ടോബർ 14ന് മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന, ഇന്ത്യ- പാകിസ്താൻ മത്സരദിവസം ഇത് 20 മടങ്ങ് വരെ വർധിച്ചതായി എയർ ബി ആൻഡ് ബി (Airbnb) വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
ഉദാഹരണത്തിന്, സ്റ്റേഡിയത്തിൽ നിന്ന് “250 മീറ്റർ” അകലെ എന്ന് അവകാശപ്പെടുന്ന Airbnb വെബ്‌സൈറ്റിൽ ഹോസ്റ്റ് ചെയ്‌തിരിക്കുന്ന ഒരു അപ്പാർട്ട്‌മെന്റിന് ഒരു രാത്രിയിലേക്ക് മാത്രം 81,000 രൂപയാണ് വാടക. “മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം ഹോം ഫർണിഷ് ചെയ്‌ത 6 ബെഡ് - 2 BHK” എന്ന് ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന അപ്പാർട്ട്മെന്റാണിത്.
"അഹമ്മദാബാദിന്റെ ചുറ്റളവിൽ താമസിക്കുന്ന വാരാന്ത്യ അവധി" വാഗ്ദാനം ചെയ്യുന്ന വെബ്‌സൈറ്റിലെ ഹോസ്റ്റുകളിലൊന്നായ റിഷവ് പൊദ്ദാർ, സ്റ്റേഡിയത്തിൽ നിന്ന് സൗജന്യ ഗതാഗത സൗകര്യവും നൽകുന്നുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. “വിമാനത്താവളത്തിൽ നിന്ന് വാരാന്ത്യ വില്ലയിലേക്ക് ഏകദേശം 45 മുതൽ 55 മിനിറ്റ് വരെ എടുക്കും. ഇത് 6,000 ചതുരശ്ര യാർഡ് പ്രോപ്പർട്ടിയാണ്, മൂന്ന് കിടപ്പുമുറികളും ആളുകൾക്ക് താമസിക്കാൻ കഴിയുന്ന മറ്റ് മുറികളുമുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
/indian-express-malayalam/media/media_files/uploads/2023/09/Narendra-Modi-Stadium-in-Motera-1.jpg)
വെബ്‌സൈറ്റ് പ്രകാരം, സാധാരണ ദിവസങ്ങളിൽ ഒരു രാത്രിക്ക് 35,000 രൂപ വരെയാണ് നിരക്ക്. എന്നാൽ മത്സരം നടക്കുന്ന ദിവസം, മുറി വേണമെങ്കിൽ 1,21,500 രൂപ നൽകേണ്ടി വരും.
എയർ ബി ആൻഡ് ബി (Airbnb) വെബ്‌സൈറ്റ് പ്രകാരം, ജൈനം ഷായുടെ സാനന്ദിലെ വില്ല ഒക്ടോബർ 13, 14 തീയതികളിൽ ഒരു രാത്രിക്ക് 19,371 രൂപയ്ക്ക് പകരം 55,000 രൂപയ്ക്ക് വാടകയ്ക്ക് നൽകാനാണ് ആലോചിച്ചിട്ടുള്ളത്. “ഞങ്ങൾ ഡൈനാമിക് പ്രൈസിങ്ങിലാണ് പ്രവർത്തിക്കുന്നത്. അത് വെബ്‌സൈറ്റിലെ സെർച്ച്, ആവശ്യം എന്നിവ അനുസരിച്ച് സ്വയം ക്രമീകരിക്കുന്നതാണ്,” അദ്ദേഹം പറഞ്ഞു.
ബെഡ് ആൻഡ് ബ്രേക്ക് ഫാസ്റ്റ് സംവിധാനങ്ങളുടെ നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇന്ത്യ-പാകിസ്ഥാൻ മത്സരവുമായി ബന്ധപ്പെട്ട ദിവസം ഹോട്ടലുകൾ മുറികളുടെ താരിഫ് തുക ഏകദേശം 10 മടങ്ങ് വർധിപ്പിച്ചിട്ടുണ്ട്.
അഹമ്മദാബാദിനും ഗാന്ധിനഗറിനും ഇടയിൽ വൈഷ്ണോദേവി സർക്കിളിൽ സ്ഥിതി ചെയ്യുന്ന 49 മുറികളുള്ള ഹില്ലോക്ക് ഹോട്ടലിന് 7,000-15,000 രൂപയാണ് സാധാരണ നിരക്ക്. എന്നാൽ മത്സര ദിവസങ്ങളിൽ 50,000-55,000 രൂപയ്ക്കാണ് ഓരോ മുറിയുടെയും നിരക്ക്. ഇന്ത്യ-പാകിസ്ഥാൻ മത്സര ദിനത്തിൽ നിരക്ക് ഇതിന്റെ ഇരട്ടിയാവും.
"ഇന്ത്യ-പാകിസ്ഥാൻ മത്സരം ഒഴികെ ആളുകൾക്ക് വലിയ ആവേശമില്ലെന്ന്," ദി ഹില്ലോക്ക് ഹോട്ടൽ ജനറൽ മാനേജർ നിരാജ് ഗെവാലി പറഞ്ഞു. "വിദേശ യാത്രക്കാരും കോർപ്പറേറ്റ് സ്ഥാപനങ്ങളും ഓൺലൈനിൽ നിരവധി അന്വേഷണങ്ങൾ നടത്തിയിട്ടുണ്ട്, എന്നാൽ പലർക്കും ടിക്കറ്റ് ലഭിക്കാത്തതിനാൽ ഈ അന്വേഷണങ്ങളിൽ റൂം ബുക്കിങ്ങും മറ്റും ഉറപ്പാക്കിയിട്ടില്ല.”
"നിലവിലെ ബുക്കിങ്ങ് കണക്ക് വച്ച് മത്സര ദിവസങ്ങളിൽ ഞങ്ങൾക്ക് 20 ശതമാനം മുറികൾ ബുക്ക് ആയിട്ടുണ്ട്. വൈകാതെ ഞങ്ങൾ 100 ശതമാനം ഒക്യുപൻസിയിൽ എത്തും," ഗെവാലി പറഞ്ഞു. ഹില്ലോക്ക് ഹോട്ടലിൽ സാധാരണ ദിവസത്തിൽ ഏകദേശം 65-75 ശതമാനമാണ് ഒക്യുപ്പെൻസി നിരക്ക് ഉണ്ടാകാറുള്ളത്.
/indian-express-malayalam/media/media_files/uploads/2023/09/Narendra-Modi-Stadium-in-Motera-2.jpg)
ലോകകപ്പ് ഷെഡ്യൂൾ പുറത്തുവന്ന ദിവസം മുതൽ തങ്ങൾക്ക് വരുമെന്ന് ബുക്കിങ്ങുകൾ ലഭിച്ചുതുടങ്ങി, എന്ന് മോട്ടേരയിലെ ഹോട്ടൽ ആപ്രിക്കോട്ട് ജനറൽ മാനേജർ വിവേക് വ്യാസ് പറഞ്ഞു. "ഞങ്ങളുടെ 21 മുറികളിൽ 6-7 എണ്ണം ചില സർക്കാർ ഉദ്യോഗസ്ഥർ എടുത്തിട്ടുണ്ട്. അവ നിലവിൽ ആർക്കും നൽകാതെ ഒഴിച്ചിട്ടിരിക്കുകയാണ്. അതല്ലാതെ, മറ്റെല്ലാ മുറികളും ബുക്ക് ചെയ്തിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോട്ടൽ ആപ്രിക്കോട്ട് ഒരു സാധാരണ ദിവസം ഓരോ മുറിയും 3,500 രൂപയാണ് വാടക നിരക്ക്. മത്സര ദിവസങ്ങളിൽ 8,000 മുതൽ 10,000 രൂപ വരെ മുറികൾ വാടകയ്ക്ക് മുറികൾ പോയിട്ടുണ്ടെന്ന് വ്യാസ് പറഞ്ഞു.
ഹോട്ടൽ മുറികളുടെ നിരക്ക് വർധനവിനെ കുറിച്ച് ചോദ്യത്തിന് ഇങ്ങനെയായിരുന്നു വ്യാസ് മറുപടി നൽകിയത്, “ഉയിർത്തെഴുന്നേൽപ്പിനുള്ള ഒരേയൊരു സമയമാണിതെന്ന് ആളുകൾ പറയുന്നു… ഹോട്ടൽ ബിസിനസ്സ് അത്ര മികച്ച രീതിയിലല്ല നടക്കുന്നത്. അതിനാൽ പണം വീണ്ടെടുക്കാനും ലാഭത്തിൽ വർഷം അവസാനിപ്പിക്കാനുമുള്ള അവസരമാണ് ഹോട്ടലുകൾ നോക്കുന്നത്. കോവിഡിന് ശേഷം പോലും, അതിന് മുമ്പുണ്ടായിരുന്നത് പോലെ വിനോദ സഞ്ചാരികളുടെയോ വിദേശികളുടെയോ വരവ് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിന്ന് മൂന്ന് കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ആഡംബര ഹോട്ടലാണ് ഹോട്ടൽ ആപ്രിക്കോട്ട്. ഹോട്ടലിൽ സാധാരണ ഓക്യുപെൻസി 60-70 ശതമാനമാണ്, വ്യാസ് പറഞ്ഞു.
ഹോട്ടൽ മുറികൾ പൂർണ്ണമായും ബുക്ക് ചെയ്തു കഴിഞ്ഞതായി മൊട്ടേരയിൽ നിന്ന് 13.5 കിലോമീറ്റർ അകലെ - എസ് ജി റോഡിലെ ബോഡക്‌ദേവിലെ 'ദി ഗ്രാൻഡ് ഭഗവതി'യുടെ ഉടമ നരേന്ദ്ര സോമാനി പറഞ്ഞു. “ഞങ്ങൾ ഓരോ മുറികളും 7,400 രൂപ നിരക്കിലാണ് നൽകിയത്. ഇതിന് കൂടുതൽ വില ഈടാക്കുന്നതിൽ അർത്ഥമില്ല. രണ്ട് ദിവസത്തേക്ക്, ഞങ്ങൾ വില ഇനിയും വർദ്ധിപ്പിക്കുകയാണെങ്കിൽ, ഞങ്ങളുടെ വാർഷിക ജിഎസ്ടി സ്ലാബ് 18 ശതമാനമായി വർദ്ധിക്കും."
“ഇതൊരു ആഡംബരമാണ് (ലോകകപ്പ് കാണൽ). കോവിഡ്-19 മഹാമാരിയുടെ സമയത്ത്, പഞ്ചനക്ഷത്ര ഹോട്ടലുകൾ 2,000 രൂപയ്ക്ക് മുറികൾ വിറ്റു. ആ സമയത്ത് ഞങ്ങളെ സഹായിക്കാൻ ആരും വന്നില്ല. അവർക്ക് ഒരു ലക്ഷം രൂപയ്ക്ക് ടിക്കറ്റ് വിൽക്കാൻ കഴിയുമ്പോൾ, എന്തുകൊണ്ടാണ് ഞങ്ങൾക്ക് ഉയർന്ന നിരക്കിന് മുറികൾ വിൽക്കാൻ പാടില്ലാത്തത്?" ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് ഓണേഴ്‌സ് അസോസിയേഷന്റെ ഗുജറാത്ത് പ്രസിഡന്റ് കൂടിയായ സോമാനി ചോദിക്കുന്നു.
'ദ് ഗ്രാൻഡ് ഭഗവതി' എന്ന 37 മുറികളുള്ള ഹോട്ടലിൽ അവരുടെ കണക്ക് പ്രകാരം സാധാരണ ഒക്യുപെൻസി നിരക്ക് 70-80 ശതമാനമാണ്.
“എനിക്ക് ലോകകപ്പ് മത്സര ദിവസങ്ങളിൽ താമസം അന്വേഷിച്ചോ ബുക്കിങ്ങോ ലഭിച്ചിട്ടി"ല്ലെന്ന് തൽതേജിലെ ഹോട്ടൽ രുദ്ര പാലസ് മാനേജർ പ്രകാശ് ഭോജൻ പറഞ്ഞു. "എന്നാൽ ഞങ്ങൾ സാധാരണ ഗതിയിൽ ഒരു രാത്രിക്ക് 1,500 രൂപ എന്ന നിരക്കാണ് ഈടാക്കുന്നത്. ആവശ്യാനുസരണം 2000 രൂപ വരെ ഉയർന്നേക്കാം. അമിത നിരക്ക് ഈടാക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല, കാരണം പലർക്ക് ടിക്കറ്റ് കിട്ടാൻ വൈകും, അവസാന ദിവസത്തെ ബുക്കിങ് എന്റേത് പോലുള്ള ഹോട്ടലുകളിൽ നടക്കും. ഹോട്ടലിലെ കണക്കുകൾ പ്രകാരം അവിടുത്തെ സാധാരണ താമസ (ഒക്യുപെൻസി) നിരക്ക് ഏകദേശം 40-50 ശതമാനമാണ്.
അതേസമയം, എയർ ബി എൻ ബി (Airbnb) വെബ്‌സൈറ്റിൽ, അഹമ്മദാബാദിലെ രണ്ട് കിടക്കമുറിയും ഹാളും അടുക്കളയും (2BHK) "വിശാലമായ ഗോൾഫ് വില്ല ഫാം താമസത്തിന്" സാധാരണ 7,500 രൂപയാണ്, ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്റെ ദിവസം, അത് ഒരു രാത്രിക്ക് 50,000 രൂപയായി ഉയർന്നു. തിരക്കേറിയ ലോ ഗാർഡൻ ഏരിയയ്ക്ക് സമീപം Uteliaa ഹോംസ്റ്റേ ഹോസ്റ്റുചെയ്യുന്ന "Serene Getaway" സാധാരണയായി ഒരു രാത്രിക്ക് 4,309 രൂപയ്ക്കാണ് നൽകുന്നത്, എന്നാൽ ഒക്ടോബർ 13, 14 തീയതികളിൽ 73,500 രൂപയാണ് വില.
ഹോട്ടൽ താരിഫ് നിയന്ത്രിക്കുന്നതിന് ഔദ്യോഗികമായ നിയന്ത്രണ അതോറിറ്റിയും ഇല്ലെന്ന് ഗുജറാത്ത് സർക്കാരിലെ സെക്രട്ടറി (ടൂറിസം) ഹരീത് ശുക്ല ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. “അവർ ജിഎസ്ടി അടയ്ക്കുകയും മുനിസിപ്പാലിറ്റിയിൽ നിന്ന് അനുമതി വാങ്ങുകയും ചെയ്യുന്നു. ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു സംഭവമാണ്. 2000തിന് മുമ്പ് അഹമ്മദാബാദിലെ നാല്, പഞ്ചനക്ഷത്ര ഹോട്ടലുകളിൽ 400 മുതൽ 500 വരെ ആളുകളെ മാത്രമേ ഉൾക്കൊള്ളാൻ കഴിയൂമായിരിന്നുള്ളൂ. എന്നാൽ ഇപ്പോൾ നിങ്ങൾ ഒരു ലക്ഷം കാണികളെ ഉൾക്കൊള്ളണം (ലോകകപ്പിനായി). ഉള്ളതിനേക്കാൾ ആവശ്യക്കാർ വളരെ കൂടുതലാണ്,”
വൈബ്രന്റ് ഗുജറാത്ത് പോലുള്ള കോൺഫറൻസുകൾക്കും ഇവന്റുകൾക്കും ഗുജറാത്ത് തയ്യാറാണ്. എന്നാൽ, നാല് വർഷത്തിലൊരിക്കൽ നടക്കുന്ന ലോകകപ്പ് പോലുള്ള ഇവന്റുകൾക്കായി ഇന്ത്യയിലെ ഒരു നഗരത്തിനും അത്തരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കാൻ കഴിയില്ല,” അദ്ദേഹം അഭിപ്രായപ്പെട്ടു.
Read More Sports Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us