/indian-express-malayalam/media/media_files/InVC7xpmI03fBRIVNZWj.jpg)
അപകട സ്ഥലത്തെ ദൃശ്യം. ഫോട്ടോ: എഎൻഐ
മുംബൈ: പുണെയിൽ ഹെലികോപ്റ്റർ തകർന്നുവീണ് 3 പേർ മരിച്ചു. പുണെയിലെ ബവ്ധാൻ ബുദ്രുക്ക് പ്രദേശത്ത് ഇന്നു രാവിലെ 7 മണിയോടെയാണ് അപകടം ഉണ്ടായത്. പറന്നുയർന്ന ഉടൻ ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ മൂന്നുപേർ മരിച്ചതായി പിംപ്രി ചിഞ്ച്‌വാഡ് പോലീസ് കമ്മീഷണർ വിനോയ്കുമാർ ചൗബെ സ്ഥിരീകരിച്ചു. ഓക്‌സ്‌ഫോർഡ് ഗോൾഫ് കോഴ്‌സ് റിസോർട്ടിൽ നിന്ന് ജുഹുവിലേക്കുള്ള യാത്രയിലായിരുന്നു ഹെലികോപ്റ്ററെന്ന് അദ്ദേഹം പറഞ്ഞു.
ഗിരീഷ് കുമാർ പിള്ള, പ്രീതംചന്ദ് ഭരദ്വാജ്, പരംജീത് എന്നിവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ഹെറിറ്റേജ് ഏവിയേഷൻ എന്ന കമ്പനിയുടെ കീഴിലുള്ള ഹെലികോപ്ടർ ആണ് അപകടത്തിൽപ്പെട്ടത്. സംഭവ സമയത്ത് കനത്ത മൂടൽമഞ്ഞ് ഉണ്ടായിരുന്നതായി പ്രദേശവാസികളിൽനിന്നും വിവരം ലഭിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
#WATCH | Maharashtra: Visuals from the spot in Pune where a private chopper crashed soon after it took off, claiming 3 lives. Police and Fire Department teams are present at the spot.
— ANI (@ANI) October 2, 2024
DCP Pimpri-Chinchwad says that a private helicopter of Heritage Aviation took off from… pic.twitter.com/U5QFJUOmjB
അപകടത്തെക്കുറിച്ച് ഡിജിസിഎ അന്വേഷണം ആരംഭിക്കുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിശാൽ ഗെയ്‌ക്‌വാദ് പറഞ്ഞു. ഓഗസ്റ്റ് 24 ന് മുംബൈയിലെ ജുഹുവിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട സ്വകാര്യ ഹെലികോപ്റ്റർ പോഡിലെ ഒരു ഗ്രാമത്തിന് സമീപം തകർന്നുവീണിരുന്നു. അപകടത്തിൽ പൈലറ്റ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
Read More
- ഇസ്രായേലിൽ ഇറാന്റെ മിസൈൽ ആക്രമണം; ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശം
- യുവതികളെ സന്യാസത്തിനു നിർബന്ധിച്ചെന്ന പരാതി; സദ്ഗുരുവിൻ്റെ ഇഷ ഫൗണ്ടേഷനിൽ പൊലീസ് പരിശോധന
- ഇത്തിരി കായ വറുത്തതും ഒത്തിരി ധൈര്യവും കൂട്ടിന്, കടലിൽ ലോകം കറങ്ങാൻ തയ്യാറെടുത്ത് കോഴിക്കോട്ടുകാരി ദിൽന
- ലൈഫ് ഇൻഷുറൻസ് പോളിസികൾ ഇടയ്ക്ക് നിർത്തിയാലും ഉയർന്ന തുക ലഭിക്കും; പുതിയ നിമയ മാറ്റങ്ങളെക്കുറിച്ച് അറിയാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us