scorecardresearch

ലോക്സഭ തിരഞ്ഞെടുപ്പ്: പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് ബിജെപി; രാഹുലിന്റെ പാർട്ടിയിലേക്കും നോട്ടം

ഭരണത്തിൽ തിരിച്ചെത്താൻ കൈമെയ് മറന്ന് പോരാടുന്ന കോൺഗ്രസ് പാർട്ടിയിൽ നിന്ന് പ്രമുഖരെ ബിജെപിയിൽ എത്തിക്കാനാണ് അവർ ലക്ഷ്യമിടുന്നത്. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് ഒപ്പം തന്നെ പ്രതിപക്ഷത്തെ ദുർബലമാക്കുകയും വേണമെന്നാണ് ബിജെപി നിലപാട്.

ഭരണത്തിൽ തിരിച്ചെത്താൻ കൈമെയ് മറന്ന് പോരാടുന്ന കോൺഗ്രസ് പാർട്ടിയിൽ നിന്ന് പ്രമുഖരെ ബിജെപിയിൽ എത്തിക്കാനാണ് അവർ ലക്ഷ്യമിടുന്നത്. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് ഒപ്പം തന്നെ പ്രതിപക്ഷത്തെ ദുർബലമാക്കുകയും വേണമെന്നാണ് ബിജെപി നിലപാട്.

author-image
Liz Mathew
New Update
Narendra Modi | BJP

ഫൊട്ടോ: X/ Narendra Modi

ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് കൂടുതൽ നേതാക്കളെ അടർത്തിയെടുക്കാൻ ലക്ഷ്യമിട്ട് ഭരണകക്ഷി പാർട്ടിയായ ബിജെപിയുടെ പുതിയ നീക്കങ്ങൾ. പ്രധാനമായും ഭരണത്തിൽ തിരിച്ചെത്താൻ കൈമെയ് മറന്ന് പോരാടുന്ന രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പ്രമുഖരെ ബിജെപിയിലെത്തിക്കാനാണ് അവർ ലക്ഷ്യമിടുന്നത്.

Advertisment

പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് ഒപ്പം തന്നെ പ്രതിപക്ഷത്തെ ദുർബലമാക്കുകയും വേണമെന്നാണ് പാർട്ടി നിലപാടെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നു. "തിരഞ്ഞെടുപ്പിലും പ്രത്യയശാസ്ത്രപരമായും ദുർബലമായ മേഖലകളിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി പുതിയ അംഗത്വമെടുക്കുന്നവരെ ബിജെപി സ്വാഗതം ചെയ്യുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിൽ പുതിയ ആളുകളെ ചേർക്കുന്ന പരിപാടികൾ കൂടുതൽ വർദ്ധിപ്പിക്കും. എന്നാൽ ഇത്തവണ പ്രധാന ലക്ഷ്യം കോൺഗ്രസ് ആയിരിക്കും. അങ്ങനെ വന്നാൽ പ്രധാന നേതാക്കളുടെ പുറത്തുപോക്ക് പ്രത്യേക മേഖലകളിൽ ആ പാർട്ടിയെ ദുർബലപ്പെടുത്തും,” ഒരു ബിജെപി നേതാവ് പറഞ്ഞു.

ഇതിനായി കേന്ദ്രമന്ത്രി ഭൂപീന്ദർ സിംഗ് യാദവ്, അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ, ജനറൽ സെക്രട്ടറി (സംഘടന) ബിഎൽ സന്തോഷ് എന്നിവരടങ്ങുന്ന ഉന്നതതല സമിതിയെ ബിജെപി നേതൃത്വം ഇതിനകം രൂപീകരിച്ചിട്ടുണ്ട് . ബിജെപിയിലേക്ക് വരാനിടയുള്ള വ്യക്തികളെ കണ്ടെത്തി പാർട്ടിയിലെത്തിക്കാനാണിത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അദ്ദേഹത്തിന്റെ നയങ്ങളുടെയും പ്രധാന വിമർശകനായി സ്വയം ഉയർത്തിക്കാട്ടുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മോദിക്കെതിരായ ഒരു പ്രധാന പ്രതിപക്ഷ മുഖമായി ഉയർന്നുവരുമ്പോൾ, രാഹുലിനെ രാഷ്ട്രീയമായി തുരങ്കം വയ്ക്കുകയും അദ്ദേഹത്തിന്റെ പാർട്ടിയിലുള്ള സ്വാധീനം ദുർബലപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു ബിജെപിയുടെ തന്ത്രം. സമീപ വർഷങ്ങളിൽ ബിജെപി രാഹുലിന്റെ ടീമിൽ നിന്ന് നിരവധി യുവ നേതാക്കളെ റാഞ്ചുകയും, അവർക്ക് പാർട്ടിയിൽ പ്രമുഖ സ്ഥാനങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. 

Advertisment

ഇപ്പോൾ കേന്ദ്ര വ്യോമയാന മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യ, യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാരിലെ പൊതുമരാമത്ത് മന്ത്രി ജിതിൻ പ്രസാദ്, ബിജെപിയിൽ സ്ഥാനാർത്ഥിയായി കാത്തിരിക്കുന്ന മുൻ കേന്ദ്രമന്ത്രി ആർപിഎൻ സിംഗ് എന്നിവരും അവരിൽ ഉൾപ്പെടുന്നു.

സച്ചിൻ പൈലറ്റിനെയും മിലിന്ദ് ദേവ്‌റയെയും മത്സരിപ്പിക്കാൻ ബിജെപിയിൽ നിന്ന് ചില ശ്രമങ്ങൾ നടന്നെങ്കിലും കാര്യങ്ങൾ നടന്നില്ല. ഒടുവിൽ കഴിഞ്ഞ ഞായറാഴ്ച മഹാരാഷ്ട്രയിലെ ബിജെപിയുടെ സഖ്യകക്ഷിയായ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലേക്ക് ദേവ്‌റ മാറിയിരുന്നു. പൈലറ്റിനെ എഐസിസി (ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി) ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർത്തി അദ്ദേഹത്തെ നിലനിർത്താൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞു.

"കോൺഗ്രസിൽ നിന്നുള്ള ഏതൊരു പുറത്തുപോക്കും ഇപ്പോൾ രാഹുൽ ഗാന്ധിയുടെ മേൽ നെഗറ്റീവായി ബാധിക്കും. അത് അദ്ദേഹത്തിന്റെ പരാജയങ്ങൾക്ക് കൂടുതൽ ചേരുവകൾ നൽകും," ഒരു ബിജെപി നേതാവ് പറഞ്ഞു.

കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

Read More

Bjp Opposition

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: