scorecardresearch

ജപ്പാനിൽ നാവികസേന ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് ഒരു മരണം; ഏഴു പേരെ കാണാതായി

രക്ഷാപ്രവർത്തനങ്ങൾക്കായി എട്ട് യുദ്ധക്കപ്പലുകളും അഞ്ച് ഹെലികോപ്റ്ററുകളും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്

രക്ഷാപ്രവർത്തനങ്ങൾക്കായി എട്ട് യുദ്ധക്കപ്പലുകളും അഞ്ച് ഹെലികോപ്റ്ററുകളും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
 SH-60K aircraft | Japan

Photo credit: Japan Maritime Self-Defense Force

ജപ്പാനിൽ നാവികസേന ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് അപകടം. എട്ട് ക്രൂ അംഗങ്ങളുമായി പറന്ന രണ്ടു ഹെലികോപ്റ്ററുകളാണ് കൂട്ടിയിടിച്ചത്. ടോക്കിയോയുടെ തെക്കുഭാഗത്ത് പസഫിക് സമുദ്രത്തിന് മുകളിലായി നടത്തിയ രാത്രികാല പരിശീലന പറക്കലിനിടെയാണ് ഹെലികോപ്റ്ററുകൾ പരസ്പരം കൂട്ടിയിടിച്ച് അപകടമുണ്ടായത്. 

Advertisment

കടലിൽ നിന്നു രക്ഷപെടുത്തിയ ഒരു ക്രൂ അംഗം പിന്നീട് മരിച്ചതായും, കാണാതായ ഏഴുപേർക്കായി തിരിച്ചിൽ നടക്കുന്നതായും ജപ്പാന്റെ പ്രതിരോധ മന്ത്രി മിനോരു കിഹാര പറഞ്ഞു. മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്‌സിൻ്റെ രണ്ട് SH-60K ഹെലികോപ്റ്ററുകളാണ് അപകടത്തിൽ പെട്ടത്. നാല് ജീവനക്കാർ വീതമുണ്ടായിരുന്ന രണ്ടു ഹെലികോപ്ടറുകളും ടോക്കിയോയിൽ നിന്ന് 600 കിലോമീറ്റർ മാറിയുള്ള ടോറിഷിമ ദ്വീപിന് സമീപത്തുവച്ച്, ആശയവിനിമയം നഷ്ടപ്പെട്ടതിനെ തുടർന്നാണ് കൂട്ടിയിടിച്ചത്, മന്ത്രി അറിയിച്ചു.

രക്ഷാപ്രവർത്തനത്തിനായി എട്ട് യുദ്ധക്കപ്പലുകളും അഞ്ച് ഹെലികോപ്റ്ററുകളും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അപകടം നടന്ന സ്ഥലത്തു നിന്ന് ഒരു ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ രക്ഷാപ്രവർത്തകർ കണ്ടെടുത്തതായാണ് വിവരം. അപകടത്തിന്റെ കാരണം ഇതിൽ നിന്നു കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

രാത്രി 10:38ന് ഒരു വിമാനത്തിന്റെ സിഗ്നൽ നഷ്‌ടപ്പെടുകയും ഒരു മിനിറ്റിന് ശേഷം ഓട്ടോമാറ്റിക് എമർജൻസി സിഗ്നൽ അയയ്ക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു. നാഗസാക്കിയിലേയും, ടോകുഷിമ പ്രവിശ്യയിലെയും വ്യോമതാവളങ്ങളിലെ ഹെലികോപ്റ്ററുകളാണ് അപടത്തിൽപെട്ടത്. അന്തർവാഹിനികളെ നേരിടാനുള്ള ദൗത്യങ്ങൾക്കായി വിന്യസിക്കാറുള്ള ഹെലികോപ്റ്ററുകളാണ് SH-60K.ശനിയാഴ്ച നടന്ന പരിശീലനത്തിൽ ജാപ്പനീസ് നാവികസേന മാത്രമാണ് ഉൾപ്പെട്ടിരുന്നതെന്ന് ഒരു പ്രതിരോധ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Read More

Advertisment
aircraft crashed Japan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: