scorecardresearch

ഡൽഹിക്ക് പിന്നാലെ ഗുജറാത്തിലും ബോംബ് ഭീഷണി; 16 സ്കൂളുകളിൽ ബോംബെന്ന് ഭീഷണി സന്ദേശം

ഭീഷണി നേരിട്ട അഹമ്മദാബാദ് നഗരത്തിലെ 12 സ്‌കൂളുകളിൽ പതിനൊന്നും ചൊവ്വാഴ്ചത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് കേന്ദ്രങ്ങളാണ്

ഭീഷണി നേരിട്ട അഹമ്മദാബാദ് നഗരത്തിലെ 12 സ്‌കൂളുകളിൽ പതിനൊന്നും ചൊവ്വാഴ്ചത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് കേന്ദ്രങ്ങളാണ്

author-image
WebDesk
New Update
Bomb

ഗുജറാത്തിലെ 26 ലോക്‌സഭാ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഭീഷണി വന്നിരിക്കുന്നത്

അഹമ്മദാബാദ്: ഡൽഹിക്ക് പിന്നാലെ ഗുജറാത്തിലെ സ്കൂളുകളിലും ബോംബ് ഭീഷണി. ഡൽഹിയിലും സമാനമായ രീതിയിൽ സ്കൂളുകളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി വന്നതിന് ദിവസങ്ങൾക്ക് ശേഷമാണ് അഹമ്മദാബാദിലെ 16 സ്കൂളുകളിലും ബോംബ് ഭീഷണി വന്നിരിക്കുന്നത്. ഗുജറാത്തിലെ 26 ലോക്‌സഭാ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഭീഷണി വന്നിരിക്കുന്നത് എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.  അതേ സമയം സ്കൂളുകളിൽ ഇ-മെയിൽ സന്ദേശം വഴി ലഭിച്ചത് വ്യാജ ബോംബ് ഭീഷണിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. 

Advertisment

ബോംബ് ഭീഷണി ലഭിച്ചതായി സ്കൂളുകൾ അഹമ്മദാബാദ് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. അഹമ്മദാബാദ് നഗരത്തിലെ 12 സ്‌കൂളുകൾക്കും അഹമ്മദാബാദ് റൂറൽ അധികാരപരിധിയിലെ നാല് സ്‌കൂളുകൾക്കുമാണ് തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ ഭീഷണി ഇമെയിലുകൾ ലഭിച്ചത്. 

ജെസിപി (ക്രൈംബ്രാഞ്ച്) ശരദ് സിംഗാളിന്റെ അഭിപ്രായത്തിൽ, അഹമ്മദാബാദ് നഗരത്തിലെ 12 സ്‌കൂളുകൾക്കും അഹമ്മദാബാദ് റൂറൽ അധികാരപരിധിയിലെ നാല് സ്‌കൂളുകൾക്കും തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് ഭീഷണി ഇമെയിലുകൾ ലഭിച്ചത്. 'mail.ru' എന്ന റഷ്യൻ ഡൊമെയ്നിൽ നിന്നാണ് ഇമെയിലുകൾ ലഭിച്ചിരിക്കുന്നതെന്നും ജെസിപി വ്യക്തമാക്കി. സ്‌കൂളുകളിൽ ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്ന ഭീഷണി മെയിലിൽ ഉണ്ടായിരുന്നു,” സിംഗാള് പറഞ്ഞു.

പരാതി ലഭിച്ചതിനെ തുടർന്ന് എല്ലാ സ്കൂളുകളിലും കോമ്പിംഗ് പ്രവർത്തനങ്ങൾ നടത്തി, എന്നാൽ സംശയിക്കാൻ തക്കതായി ഒന്നും കണ്ടെത്തിയില്ലെന്നും ഭീഷണികൾ വ്യാജമാണെന്നും സിംഗാൾ കൂട്ടിച്ചേർത്തു. സമാനമായ ഉള്ളടക്കമുള്ള ഇമെയിലുകൾ മെയ് 1 ന് ഡൽഹിയിലെ 150 ഓളം സ്‌കൂളുകളിലും ലഭിച്ചിരുന്നുവെന്നും അവയും വ്യാജമായിരുന്നെന്നും സിംഗാൾ പറഞ്ഞു.

Advertisment

വിഷയത്തിൽ അഹമ്മദാബാദ് പൊലീസ് ഡൽഹി പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ പറഞ്ഞു. “രാവിലെ 9 നും 12 നും ഇടയിൽ ഞങ്ങൾക്ക് സ്കൂളുകളിൽ നിന്ന് കൺട്രോൾ റൂമിലേക്ക് അലേർട്ടുകൾ ലഭിച്ചു തുടങ്ങി,” ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അഹമ്മദാബാദിലെ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഒരു പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതിന്റെ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. 

ചില സ്വകാര്യ സ്കൂളുകളിൽ ബോംബ് ഭീഷണി ഇമെയിലുകൾ ലഭിച്ചതായി അഹമ്മദാബാദ് റൂറൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) കൃപബെൻ ഝായും സ്ഥിരീകരിച്ചു. വിഷയത്തിൽ പരാതി നൽകുന്നതടക്കമുള്ള അടിയന്തിര നടപടി സ്വീകരിച്ചിട്ടുണ്ട്. ”ഭീഷണി നേരിട്ട അഹമ്മദാബാദ് നഗരത്തിലെ 12 സ്‌കൂളുകളിൽ പതിനൊന്നും ചൊവ്വാഴ്ചത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് കേന്ദ്രങ്ങളാണ്.

ഷാഹിബാഗിലെ ആർമി പബ്ലിക് സ്‌കൂൾ, ഒഎൻജിസി ചന്ദ്‌ഖേഡ കേന്ദ്രീയ വിദ്യാലയം, നരോദയിലെ ന്യൂ നോബിൾ സ്‌കൂൾ, സബർമതിയിലെ കേന്ദ്രീയ വിദ്യാലയം, വത്വയിലെ ഗ്രീൻ ലോൺസ് സ്‌കൂൾ, മേംനഗറിലെ മഹാരാജ അഗ്രസെൻ സ്‌കൂൾ, ഏഷ്യയിലെ സാറ്റലൈറ്റിലെ ആനന്ദ് നികേതൻ സ്‌കൂൾ എന്നിവയാണ് ഇമെയിൽ ഭീഷണികൾ ലഭിച്ച സ്‌കൂളുകൾ. വസ്ത്രാപൂരിലെ ഇംഗ്ലീഷ് സ്‌കൂൾ, ഘട്‌ലോഡിയയിലെ കലോറെക്‌സ് ഫ്യൂച്ചർ സ്‌കൂൾ, ഗോഡസറിലെ കുംകും വിദ്യാലയവും ഭീഷണി സന്ദേശം ലഭിച്ചവയിൽ ഉൾപ്പെടുന്നു.

Read More

Gujarat Bomb Threat

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: