scorecardresearch

അമേരിക്കയിൽ നിന്ന് 119 അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിക്കും; സംഘം എത്തുന്നത് സൈനീക വിമാനത്തിൽ

അനധികൃത കുടിയേറ്റക്കാരുമായി ശനിയാഴ്ച ഒരു വിമാനവും ഞായറാഴ്ച 16 ന് മറ്റൊരു വിമാനവും അമൃത്സർ വിമാനത്താവളത്തിൽ എത്തും

അനധികൃത കുടിയേറ്റക്കാരുമായി ശനിയാഴ്ച ഒരു വിമാനവും ഞായറാഴ്ച 16 ന് മറ്റൊരു വിമാനവും അമൃത്സർ വിമാനത്താവളത്തിൽ എത്തും

author-image
WebDesk
New Update
illegal migrants

119 അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിക്കും

ന്യൂയോർക്ക്: അനധികൃതമായി കുടിയേറിയ 119 ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ അമേരിക്ക തയ്യറെടുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനിടെയാണ് ഇക്കാര്യം പുറത്തുവന്നത്. മെക്സിക്കോ അതിർത്തിയിലൂടെയും മറ്റ് വഴികളിലൂടെയും അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയവരെയാണ് തിരിച്ചെത്തിക്കുന്നത്.  ശനിയാഴ്ച ഒരു വിമാനവും ഞായറാഴ്ച 16 ന് മറ്റൊരു വിമാനവും അമൃത്സർ വിമാനത്താവളത്തിൽ എത്തും.

Advertisment

നാടുകടത്തപ്പെട്ടവരിൽ 67 പേർ പഞ്ചാബിൽ നിന്നുള്ളവരും 33 പേർ ഹരിയാനയിൽ നിന്നുള്ളവരും എട്ട് പേർ ഗുജറാത്തിൽ നിന്നുള്ളവരും മൂന്ന് പേർ ഉത്തർപ്രദേശിൽ നിന്നുള്ളവരും രണ്ട് പേർ രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നും ഓരോരുത്തരും ഉണ്ട്. മെക്സിക്കോ അതിർത്തിയിലൂടെ കുടിയേറിയ ശേഷം ഇവർ പാസ്‌പോർട്ടുകൾ നശിപ്പിച്ചതായി പോലീസ് പറഞ്ഞു.

ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ വിമാനം

യുഎസിൽ നിന്ന് നാടുകടത്തപ്പെടുന്ന രണ്ടാമത്തെ ഇന്ത്യൻ സംഘമാണ് ശനിയാഴ്ച എത്തുന്നത്. സ്ത്രീകളും കുട്ടികളും അടക്കം ആദ്യ സംഘത്തിൽ 104 ഇന്ത്യക്കാരുണ്ടായിരുന്നു. കൈ വിലങ്ങുകൾ അണിയിച്ച് കാലുകൾ ചങ്ങലയിട്ട് ബന്ധിക്കപ്പെട്ട നിലയിലായിരുന്നു അവർ എത്തിയത്. നിയമവിരുദ്ധമായി യുഎസിൽ കഴിഞ്ഞ എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കാൻ ഇന്ത്യ തയ്യാറാണെന്ന് മോദി പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ തിരികെ സ്വീകരിക്കാൻ ഇന്ത്യ ബാധ്യസ്തമാണെന്നും വിദേശകാര്യ മന്തി എസ് ജയശങ്കർ രാജ്യസഭയിൽ നേരത്തെ പറഞ്ഞിരുന്നു.

Read More

Advertisment
Us Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: