/indian-express-malayalam/media/media_files/N8uKbtYkDAraKbrNUiJL.jpg)
പ്രതീകാത്മക ചിത്രം
ന്യുഡൽഹി: വിദേശ രാജ്യത്തെ ജയിലുകളിൽ 10,152 ഇന്ത്യക്കാർ തടവുകാരായുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. ലോകത്തെ 86 രാജ്യങ്ങളിലെ ജയിലുകളിൽ ഇന്ത്യൻ തടവുകാരുണ്ട്. സൗദി അറേബ്യയിലാണ് ഏറ്റവും അധികം ഇന്ത്യൻ തടവുകാരുള്ളത്. 2633 പേർ. യുഎഇയിൽ 2518 പേരും പാകിസ്ഥാനിൽ 266 പേരും ശ്രീലങ്കയിൽ 98 പേരും നേപ്പാളിൽ 1317 പേരും തടവുകാരായുണ്ട്.
നിയമലംഘനങ്ങളുടെ പേരിൽ അറസ്റ്റിലായ ഇവരുടെ ക്ഷേമം ഉറപ്പിക്കാനും വിവരങ്ങൾ ശേഖരിക്കാനും പ്രത്യേക വിഭാഗത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
തടവുകാരെ കൈമാറ്റം ചെയ്യുന്നതിന് പല രാജ്യങ്ങളുമായി ചർച്ചകൾ നടക്കാറുണ്ടെന്നും സ്വന്തം രാജ്യത്ത് ശിക്ഷയനുഭവിച്ചാൽ മതിയെന്ന രീതിയിൽ ആളുകളെ ഇന്ത്യയിൽ തിരികെയെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും കേന്ദ്ര സഹമന്ത്രി കീർത്തി വർധൻ സിങ് പറഞ്ഞു.
Read More
- ട്രംപിനെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്; സന്ദർശനം ഈ മാസം
- വോട്ടർമാർ 9.54 കോടി, വോട്ടു ചെയ്തവർ 9.7 കോടി; മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ആരോപണവുമായി രാഹുൽ
- ഭവന, വാഹന വായ്പയുടെ പലിശ കുറയും; ആർബിഐ റിപ്പോ നിരക്ക് കുറച്ചു
- രാജ്യതലസ്ഥാനം ആര് ഭരിക്കും?; ഫലം നാളെയറിയാം
- 'വാദി പ്രതിയായി'; ബിജെപി അധ്യക്ഷനെതിരായ ബലാത്സംഗ കേസ് അവസാനിപ്പിച്ച് പൊലീസ്; പരാതിക്കാരിക്കെതിരെ കേസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us