scorecardresearch

ട്രംപിനെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്; സന്ദർശനം ഈ മാസം

ഫെബ്രുവരി 12, 13 തീയതികളിൽ പ്രധാനമന്ത്രി അമേരിക്ക സന്ദർശിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര അറിയിച്ചു

ഫെബ്രുവരി 12, 13 തീയതികളിൽ പ്രധാനമന്ത്രി അമേരിക്ക സന്ദർശിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര അറിയിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Modi, Trump, PM Modi US Vist

ഫയൽ ഫൊട്ടോ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അമേരിക്ക സന്ദർശിക്കും. ഫെബ്രുവരി 12, 13 തീയതികളിൽ പ്രധാനമന്ത്രി അമേരിക്ക സന്ദർശിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര വെള്ളിയാഴ്ച അറിയിച്ചു. അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തതിനു ശേഷമുള്ള മോദിയുടെ ആദ്യ യുഎസ് സന്ദർശനമാണിത്. 

Advertisment

അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ അമേരിക്കയിൽ നിന്ന് നാടുകടത്തിയതിനു ദിവസങ്ങൾക്ക് പിന്നാലെയാണ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി 10 മുതൽ 12 വരെ ഫ്രാൻസ് സന്ദർശിച്ച ശേഷമായിരിക്കും പ്രധാനമന്ത്രി യുഎസ് സന്ദർശിക്കുക. ഫ്രാൻസിൽ നടക്കുന്ന എഐ (നിർമിത ബുദ്ധി) ഉച്ചകോടിയിൽ പ്രധാനമന്ത്രി സഹ അധ്യക്ഷത വഹിക്കും.

അതേസമയം, ജനുവരി 27ന് ട്രംപിന്റെ വക്താവും മോദിയുമായി നടന്ന സംഭാഷണത്തിൽ ഇന്ത്യ കൂടുതൽ അമേരിക്കൻ നിർമ്മിത സുരക്ഷാ ഉപകരണങ്ങൾ വാങ്ങേണ്ടതിന്റെയും ന്യായമായ ഉഭയകക്ഷി വ്യാപാര ബന്ധങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് ചർച്ച നടന്നിരുന്നു. കുടിയേറ്റവുമായി ബന്ധപ്പെട്ട ചർച്ചകളും നടന്നതായാണ് വിവരം.

അതിനിടെ, അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ച സംഭവത്തിൽ രാജ്യസഭയിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ രംഗത്തെത്തിയിരുന്നു. നിയമ വിരുദ്ധപ്രവർത്തനങ്ങൾ അംഗീകരിക്കാൻ ആവില്ലെന്ന് എസ്. ജയശങ്കർ പറഞ്ഞു. അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നത് ആദ്യമായല്ലെന്നും 2009 മുതൽ തിരിച്ചയയ്ക്കുന്നുണ്ടെന്നും ജയശങ്കർ പ്രതികരിച്ചു. ഇന്ത്യക്കാരെ കയ്യിലും കാലിലും വിലങ്ങിട്ട് തിരിച്ചയച്ച രീതിയുൾപ്പെടെ വിവാദമായ പശ്ചാത്തലത്തിലായിരുന്നു വിദേശ കാര്യമന്ത്രിയുടെ പ്രതികരണം. 

Advertisment

Read More

Narendra Modi Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: