scorecardresearch

അവൾ സാരിയുടുത്ത് കാണാൻ ഏറെയിഷ്ടം: വിഘ്നേഷ് ശിവൻ

സാരിയോട് പ്രത്യേക ഇഷ്ടമുള്ള താരമാണ് നയൻതാര. മറ്റു താരങ്ങളെ അപേക്ഷിച്ച് പൊതു പരിപാടികൾക്ക് സാരിയാണ് നയൻതാര മിക്കപ്പോഴും തിരഞ്ഞെടുക്കാറുള്ളത്.

സാരിയോട് പ്രത്യേക ഇഷ്ടമുള്ള താരമാണ് നയൻതാര. മറ്റു താരങ്ങളെ അപേക്ഷിച്ച് പൊതു പരിപാടികൾക്ക് സാരിയാണ് നയൻതാര മിക്കപ്പോഴും തിരഞ്ഞെടുക്കാറുള്ളത്.

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
nayanthara sarees, nayanthara sarees online, നയൻതാര, നയൻതാര സാരി, nayanthara sarees photos, nayanthara sarees collection, nayanthara sarees online sale, nayanthara sarees in darbar, nayanthara sarees in viswasam movie, nayanthara saree in bhaskar the rascal, nayanthara saree collection, nayanthara saree blouse designs, nayanthara saree images, nayanthara saree online, nayanthara saree material, nayanthara saree style, nayanthara saree blouse back design, nayanthara saree hd images, nayanthara sarees online sale

തമിഴകത്തെ 'ലേഡി സൂപ്പര്‍ സ്റ്റാർ' ആണ് നയൻതാര.  ഉയർച്ച താഴ്ചകളിലൂടെയും തിരിച്ചടികളിലൂടെയും തനിയെ നടന്നു കയറി തെന്നിന്ത്യൻ സിനിമാലോകത്ത് തന്റേതായ ഇടം വെട്ടിപ്പിച്ച മലയാളി പെണ്‍കുട്ടി.  പ്രതിഭയും സൗന്ദര്യവും ഒരുപോലെ ഒത്തിണങ്ങിയ, കരുത്തയായ സ്ത്രീ എന്ന രീതിയിലാണ് നയൻതാരയെ ഇന്ന് ലോകം നോക്കി കാണുന്നത്.

Read more: നയൻതാരയുമായുള്ള വിവാഹം എപ്പോൾ? വിഘ്നേഷ് പറയുന്നു

Advertisment

നയൻതാരയെന്ന അഭിനേത്രിയുടെ വ്യക്തിപ്രഭാവത്തിനും അഭിനയമികവിനുമൊപ്പം തന്നെ പലപ്പോഴും സ്ത്രീ പ്രേക്ഷകരുടെയും ഫാഷൻ പ്രേമികളുടെയും ഇടയിൽ നയൻതാരയെന്ന സ്റ്റൈൽ ഐക്കണും ചർച്ചയാവാറുണ്ട്. ഏറ്റവും മനോഹമായി സാരി ഉടുക്കുന്ന നടിമാരിൽ ഒരാൾ എന്നു കൂടിയാണ് സ്ത്രീ പ്രേക്ഷകർക്കിടയിൽ നയൻതാരയുടെ ഐഡന്റിറ്റി. അവാർഡ് ഫംഗ്ഷനുകളിലും പൊതുപരിപാടികളിലും സിനിമകളിലുമൊക്കെ എലഗൻസ് കൊണ്ടും ക്ലാസായ വസ്ത്രധാരണ രീതി കൊണ്ടും നയൻതാര ക്യാമറക്കണ്ണുകളുടെ ശ്രദ്ധ കവരാറുണ്ട്.

നയൻതാരയ്ക്ക് ഏറ്റവും ഇണങ്ങിയ വസ്ത്രമേത് എന്ന ആരാധകന്റെ ചോദ്യത്തിന് വിഘ്നേഷ് നൽകിയ ഉത്തരമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സാരിയിലാണ് നയൻതാരയെ കാണാൻ തനിക്കേറെയിഷ്ടം എന്നു പറയുകയാണ് വിഘ്നേഷ്.

publive-image
Advertisment

സാരിയോട് പ്രത്യേക ഇഷ്ടമുള്ള താരമാണ് നയൻതാര. മറ്റു താരങ്ങളെ അപേക്ഷിച്ച് പൊതു പരിപാടികൾക്ക് സാരിയാണ് നയൻതാര മിക്കപ്പോഴും തിരഞ്ഞെടുക്കാറുള്ളത്. പൊതുവേദികളിലുള്ള താരത്തിൻ്റേ എൻട്രിയും മിക്കപ്പോഴും സാരിയിലാണ്.

nayanthara sarees, nayanthara sarees online, nayanthara sarees photos, nayanthara sarees collection, nayanthara sarees online sale, nayanthara sarees in darbar, nayanthara sarees in viswasam movie, nayanthara saree in bhaskar the rascal, nayanthara saree collection, nayanthara saree blouse designs, nayanthara saree images, nayanthara saree online, nayanthara saree material, nayanthara saree style, nayanthara saree blouse back design, nayanthara saree hd images, nayanthara sarees online sale

"സാരി ഉടുക്കാൻ ഏറെ ഇഷ്ടമുള്ള ആളാണ് നയൻതാര. മാക്സിമം രണ്ടു മൂന്നു മിനിറ്റ് മതി ആൾക്ക് സാരിയുടുക്കാൻ. അത് നല്ല ഭംഗിയായും വൃത്തിയായും ഒതുക്കത്തോടെയും ഉടുക്കാനും അറിയാം. നയൻതാരയ്ക്ക് പൊതുവെ കംഫർട്ടബിൾ ആയ വേഷവും സാരിയാണ്. കഥാപാത്രങ്ങൾ, പരിപാടികളുടെ സ്വഭാവം ഒക്കെ നോക്കിയാണ് അവരുടെ തിരഞ്ഞെടുപ്പ്. ഓരോ പ്രോഗ്രാമിലും താൻ എങ്ങനെയിരിക്കണം എന്നൊരു സെൻസ് നയൻതാരയ്ക്കുണ്ട്. എല്ലാ തരം നിറങ്ങളിലും പാറ്റേണിലുമുള്ള സാരികൾ നയൻതാര അണിയാറുണ്ട്," നയൻതാരയുടെ സാരിപ്രേമത്തെ കുറിച്ച് കോസ്റ്റ്യൂം ഡിസൈനറും സ്റ്റൈലിസ്റ്റുമായ അനു വർദ്ധൻ ഇന്ത്യൻ എക്സ്‌പ്രസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.

Nayanthara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: