Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

നയൻതാരയുമായുള്ള വിവാഹം എപ്പോൾ? വിഘ്നേഷ് പറയുന്നു

വിവാഹത്തെ കുറിച്ച് മനസ്സു തുറന്ന് വിഘ്നേഷ് ശിവൻ

Nayanthara, നയൻതാര, Vignesh Shivan, വിഘ്നേശ് ശിവൻ, Nayanthara Vignesh Sivan wedding date, Nayanthara photos, nayanthara love, നയൻതാര പ്രണയം, nayans, ie malayalam, ഐഇ മലയാളം

തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഏറെ വർഷങ്ങളായി ഇവർ പ്രണയത്തിലാണെങ്കിലും ഇതുവരെ വിവാഹക്കാര്യം ഇവർ സ്ഥിതീകരിച്ചിട്ടില്ല. ഇപ്പോഴിതാ, വിവാഹത്തെ കുറിച്ച് മനസ്സു തുറക്കുകയാണ് വിഘ്നേഷ് ശിവൻ.

Nayanthara, നയൻതാര, Vignesh Shivan, വിഘ്നേശ് ശിവൻ, Nayanthara new year photos, nayanthara love, നയൻതാര പ്രണയം, nayans, സീ അവാർഡ്, zee awards, ie malayalam, ഐഇ മലയാളം

ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടയിലായിരുന്നു വിഘ്നേഷ് വിവാഹത്തെ കുറിച്ച് സംസാരിച്ചത്. എന്താണ് നയൻതാര മാഡത്തെ വിവാഹം ചെയ്യാത്തത്? ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നായിരുന്നു ആരാധകന്റെ ചോദ്യം. “വിവാഹത്തിനും മറ്റും വലിയ ചെലവ് ആകും ബ്രോ. അതുകൊണ്ട് വിവാഹത്തിനായി പണം സേവ് ചെയ്തു വയ്ക്കുന്നു, അതുപോലെ കൊറോണ പോവാൻ കാത്തിരിക്കുന്നു,” എന്നാണ് വിഘ്നേഷ് ഉത്തരം നൽകുന്നത്.

Read more: സാരിയുടുത്ത് കാണാൻ ഏറെയിഷ്ടം: നയൻതാരയെ കുറിച്ച് വിഘ്നേഷ് ശിവൻ

മുൻപ് ഒരു തമിഴ് വെബ്സൈറ്റിനു നല്‍കിയ അഭിമുഖത്തിനിടയിലും വിഘ്നേഷ് ശിവന്‍ നയന്‍‌താരയുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ”ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങളുണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണമെന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണമെന്നാണ് പ്ലാൻ. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നുവെന്ന് നോക്കാം. അപ്പോൾ വിവാഹം കഴിക്കാം. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം.”

Vignesha Shivan, Nayanthara, iemalayalam

‘നാനും റൗഡി നാന്‍ താന്‍’ (2015) എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ വിഘ്നേഷ് ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.

Read more: പ്രൈവറ്റ് ജെറ്റിൽ കൊച്ചിയിൽ പറന്നിറങ്ങി നയൻതാര, കൈപിടിച്ച് വിഘ്നേഷും; ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vignesh shivan open up on getting married to nayanthara

Next Story
മകന്റെ പേര് വെളിപ്പെടുത്തി ബാലു വർഗീസ്; ചിത്രങ്ങൾBalu Varghese, Aileena Catherin, Balu Varghese son name, Ezekiel Amy Varghese, Balu Varghese blessed with a baby boy, Balu Varghese photos, Balu Varghese wife, ബാലു വർഗീസ്, Aileena Catherin, Aileena Catherin pregnent, എലീന കാതറിൻ, Balu Varghese engage, ബാലു വർഗീസ് വിവാഹ നിശ്ചയം
The moderation of comments is automated and not cleared manually by malayalam.indianexpress.com