/indian-express-malayalam/media/media_files/6SwBk8cRAvfTdZF9SkgS.jpg)
Easy Work Visa Countries for Indians: (ചിത്രം: ഫ്രിപിക്)
ഇന്നത്തെ കാലത്ത് ലോകത്തിന്റെ വിവിധ കോണുകളിൽ ജോലി ചെയ്യുന്നതും അവ പര്യവേഷണം ചെയ്യുന്നതും എഴുപ്പമാണ്. പ്രവാസത്തോട് താൽപര്യം കൂടിവരുന്ന കാലത്ത്, വിദേശത്ത് തൊഴിലും തൊഴിലവസരങ്ങളും തേടുന്ന ഇന്ത്യക്കാർക്ക് അനുകൂലമായ ജോബ് വിസ നടപടിക്രമങ്ങൾക്ക് പേരുകേട്ട രാജ്യങ്ങളുടെ ഒരു ലിസ്റ്റ് ഇതാ. എന്നാൽ, സുരക്ഷിതമായി ഒരു തൊഴിൽ വിസ ക്രമീകരിക്കുന്നതിന് സങ്കീർണ്ണതകൾ ഏറെയാണ്. തട്ടിപ്പുകളും ചതിക്കുഴികളും സജീവമായ ഒരു മേഖലകൂടിയാണ് ഇതെന്ന് മനസിലാക്കി ഇരിക്കേണ്ടതും പ്രധാനമാണ്.
1. കാനഡ : ഫ്ലെക്‌സിബിൾ ഇമിഗ്രൻ്റ് ഫ്രണ്ട്‌ലി പോളിസികൾക്കും എക്‌സ്‌പ്രസ് എൻട്രി സിസ്റ്റത്തിനും പേരുകേട്ട കാനഡ, വർക്ക് പെർമിറ്റിലൂടെ വിദഗ്ധ തൊഴിലാളികളെ ആകർഷിക്കുന്നു. കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS), പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) പോലുള്ള അവസരങ്ങൾ ഇന്ത്യൻ പൗരന്മാർക്ക് ആകർഷകമായ തിരഞ്ഞെടുപ്പായി മാറിയിരിക്കുന്നു.
2. ജർമനി: ഐടി, എഞ്ചിനീയറിംഗ്, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകളിൽ വിദഗ്ധ തൊഴിലാളികൾക്ക് ജർമ്മനിയിൽ ഉയർന്ന ഡിമാൻഡുണ്ട്. സീറോ ട്യൂഷൻ ഫീസ് ഉള്ളതിനാൽ നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ ഇങ്ങോട്ടോക്ക് ആകർഷിക്കപ്പെടുന്നു. കൂടാതെ ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് EU ബ്ലൂ കാർഡ് വാഗ്ദാനം ചെയ്യുന്നതിനൊപ്പം വിവിധ തൊഴിൽ വിസ അവസരങ്ങളും വാഗ്ദാനം ചെയ്യുന്നു.
3. ന്യൂസിലാൻഡ് : പ്രാവീണ്യം തെളിയിച്ചിട്ടുള്ള തൊഴിലാളികളെയാണ് ന്യൂസിലാൻഡിലെ സ്‌കിൽഡ് മൈഗ്രൻ്റ് വിഭാഗം (എസ്എംസി) ലക്ഷ്യമിടുന്നത്. എന്നാൽ റസിഡൻസി കൺസിഡറേഷനായി, 'എക്സ്പ്രഷൻ ഓഫ് ഇന്റ്രസ്ര്റ്റ്' (ഇഒഐ) ആവശ്യമാണ്.
4. ഓസ്ട്രേലിയ : ഓസ്‌ട്രേലിയയിലെ ജനറൽ സ്‌കിൽഡ് മൈഗ്രേഷൻ (ജിഎസ്എം) പ്രോഗ്രാം, പ്രായം, ഭാഷാ പ്രാവീണ്യം, പ്രവൃത്തിപരിചയം, യോഗ്യതകൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി അപേക്ഷകരെ വിലയിരുത്തുന്നതിന് പോയിൻ്റ് അധിഷ്‌ഠിത സംവിധാനം ഉപയോഗിക്കുന്നു. ഇത് പൂർത്തിയാക്കി ഓസ്ട്രേലിയയിലെത്താം.
5. സിംഗപ്പൂർ : ശക്തമായ സമ്പദ്‌വ്യവസ്ഥയ്ക്കും വിദേശികളെ സ്വാഗതം ചെയ്യുന്ന അന്തരീക്ഷത്തിനും പേരുകേട്ട രാജ്യമാണ് സിംഗപ്പൂര്‍. എംപ്ലോയ്‌മെൻ്റ് പാസ്, എസ് പാസ്, വർക്ക് ഹോളിഡേ പാസ്, ട്രെയിനിംഗ് എംപ്ലോയ്‌മെൻ്റ് പാസ് എന്നിങ്ങനെ വിവിധ തൊഴിൽ വിസ ഓപ്ഷനുകൾ സിംഗപ്പൂരിന്റെ പ്രത്യേകതയാണ്. പ്രവാസികളോട് സൗഹൃദപരമായ തൊഴിൽ സംസ്കാരങ്ങളും പ്രധാന ഭാഷയായി ഇംഗ്ലീഷ് സംസാരിക്കാവുന്നതും ഇന്ത്യക്കാർക്ക് മുൻകൈ നൽകുന്നു.
Check out More Travel Stories Here
- 2024ൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങൾ
- കേരളത്തിലെ ഉയരം കൂടിയ കൊടുമുടികളില്‍ ഒന്നില്‍ കയറണോ? സമയമിതാണ്
- ഒരിക്കൽ ഈ 5 ഹോട്ടലുകളും കൊട്ടാരങ്ങളായിരുന്നു; ഇന്ത്യയിലെ ഏറ്റവും മികച്ച ഡെസ്റ്റിനേഷൻ വെഡ്ഡിങ് സ്പേസുകൾ
- പുല്ല് വകഞ്ഞുമാറ്റി മുന്നോട്ടു നടന്നതും ചെന്നുപെട്ടത് കാട്ടുപോത്തിനു മുന്നിൽ...
- 10 വർഷം കൊണ്ട് താണ്ടിയത് 203 രാജ്യങ്ങൾ; ഇതാ ഒരു അത്ഭുത സഞ്ചാരി
- കൊല്‍ക്കത്തയിലേക്ക് സെക്കന്റ് ക്ലാസ് വണ്ടിയില്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.