/indian-express-malayalam/media/media_files/jMVW7ADpKF4vOsWX1nWw.jpg)
ചിത്രം: ഫ്രീപിക്
വേനൽ അവധി അടുക്കാറായി, പലരും അവധിക്കാലം എവിടെ ചിലവഴിക്കണമെന്ന പ്ലാനിങ്ങ് തുടങ്ങിക്കഴിഞ്ഞു. വിദേശ രാജ്യങ്ങളിലേക്ക് യാത്രപോകാൻ പദ്ധതിയിടുന്നവരിൽ പ്രധാനമായും തടസമാകുന്നത്, യൂറോപ് പോലുള്ള രാജ്യങ്ങളിലേക്കുള്ള കഠിനമായ വിസ പ്രക്രിയകളാണ്. എന്നാൽ യാത്രയെ ഇഷ്ടപ്പെടുന്നവരാണ് നിങ്ങൾ എങ്കിൽ, നിങ്ങൾ ഒരിക്കലും വിഷമിക്കേണ്ട. ഇന്ത്യയിൽ നിന്ന് നിങ്ങൾക്ക് വിസയില്ലാതെ യാത്രചെയ്യാൻ സാധിക്കുന്ന നിരവധി മനോഹരമായ രാജ്യങ്ങളുണ്ട്, പ്രത്യേകിച്ചും 2024ൽ.
ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്രചെയ്യാൻ സാധിക്കുന്ന രാജ്യങ്ങൾ ഇതാ:
തായ്‌ലൻഡ്
/indian-express-malayalam/media/post_attachments/9a2c387ab328cea93bb1ab20405f81a0071cf4f0f96cae178d1803e407113e89.jpg?t=st=1707654450~exp=1707655050~hmac=dca2260dd2f6c937bace56d31b257fde0a81909f15c8a825038e15e36b3509fb)
അതിമനോഹര കടൽത്തീരങ്ങൾ, ഊർജ്ജസ്വലമായ നഗരങ്ങൾ, പുരാതന ക്ഷേത്രങ്ങൾ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്ന ലാൻഡ് ഓഫ് സ്മൈൽസ് ആണ് തായ്‌ലൻഡ്. ടർക്കോയിസ് വാട്ടർ ഓഫ് ഫുക്കറ്റ് മുതൽ ബാങ്കോക്കിലെ തിരക്കേറിയ തെരുവുകൾ ഉൾപ്പെടെയുള്ള തായ്‌ലൻഡിന്റെ സൗന്ദര്യം വിനോദസഞ്ചാരികളെ കാത്തിരിക്കുന്നു. ഇന്ത്യക്കാർക്ക് 2024 മെയ് 30വരെ വിസിയില്ലാതെ 30 ദിവസം തായ്‌ലൻഡിലേക്ക് യാത്രചെയ്യാം.
ഇൻഡോനേഷ്യ
വിശാലമായ ഈ ദ്വീപ് സമൂഹം, അഗ്നിപർവ്വത ഭൂപ്രകൃതികളും വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളും സമ്പന്നമായ സാംസ്കാരിക പൈതൃകവും വാഗ്ദാനം ചെയ്യുന്നു. ബാലിയിലെ സമൃദ്ധമായ മഴക്കാടുകളിലൂടെയുള്ള ട്രെക്കിങ്ങ്, ലോംബോക്കിലെ പവിഴപ്പുറ്റുകൾ, യോഗ്യകാർത്തയിലെ പുരാതന ക്ഷേത്രങ്ങൾ എന്നിവയാണ് ഇൻഡോനേഷ്യയുടെ പ്രദാന ആകാർഷണങ്ങൾ.
മലേഷ്യ
വിവിധ സംസ്‌കാരങ്ങളുടെയും വ്യത്യസ്ത പാചകരീതികളുടേയും കലവറയാണ് മലേഷ്യ. മലാക്കയിലെ ചരിത്രപരമായ തെരുവുകൾ, ക്വാലാലംപൂരിലെ പെട്രോനാസ് ടവറുകൾ, ഗുനുങ് മുലു നാഷണൽ പാർക്കിലെ ട്രെക്കിങ്ങ് തുടങ്ങി വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് മലേഷ്യയിൽ കാത്തിരിക്കുന്നത്. കൂടാതെ ചിലവ് ചുരുക്കി യാത്രചെയ്യാൻ പദ്ധതിയിടുന്ന സഞ്ചാരികൾക്കുള്ള ഒരു മികച്ച ലക്ഷ്യം കൂടിയായിരിക്കും മലേഷ്യ.
കെനിയ
/indian-express-malayalam/media/post_attachments/8b4e8aea488b17c0947dc18484ca9a42437e1b540b73226bbef1e44434e7359f.jpg?t=st=1707654754~exp=1707658354~hmac=4a289a9b0bc8c2c4ca3c67319686d4ea3177ea27d7c474bcdd595132975bce6d?ga=GA1.1.633884486.1702715397&)
ഇന്ത്യക്കാർ പൊതുവേ കണ്ടിട്ടില്ലാത്ത ഭൂപ്രകൃതി, സംസ്കാരം എന്നിവയാൽ വ്യത്യസ്ഥാമായ ഒരു രാജ്യമാണ് കെനിയ. അപൂർവ്വങ്ങളായ വന്യജീവികൾ, അതിശയകരമായ പ്രകൃതിദൃശ്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്ന വിസരഹിതമായി യാത്രചെയ്യാവുന്ന രാജ്യമാണ് കെനിയ.
ഇറാൻ
പേർഷ്യയുടെ സമ്പന്നമായ ചരിത്രത്തെയും വൈവിധ്യമാർന്ന സംസ്കാരത്തെയും അടുത്തറിയാനുള്ള അവസരമാണ് ഇറാൻ യാത്ര. പുരാതന അവശിഷ്ടങ്ങൾ, തിരക്കേറിയ ചന്തകൾ, മനോഹരമായ പള്ളികൾ എന്നിവ വാഗ്ദാനം ചെയ്യുന്ന രാജ്യമാണ് ഇറാൻ. 15 ദിവസമാണ് ഇറാൻ വിസയില്ലാതെ ഇന്ത്യക്കാരെ അനുവധിക്കുന്നത്.
ശ്രീ ലങ്ക
30 ദിവത്തോളം വിസയില്ലാതെ (മാർച്ച് 31 വരെ) യാത്രചെയ്യാൻ സാധിക്കുന്ന രാജ്യമാണ് ശ്രീലങ്ക. പുരാതന ക്ഷേത്രങ്ങൾ, പ്രകൃതി വിസ്മയങ്ങൾ, വൈവിധ്യമാർന്ന സംസ്കാരം ഉൾപ്പെടെ വ്യത്യസ്തമായ കാഴ്ചയാണ് ശ്രീലങ്ക ഒരുക്കുന്നത്.
മൗറീഷ്യസ്
/indian-express-malayalam/media/post_attachments/1911e4e3a57847e5bbb7686dcd45f857177b566fef40b0036673324f83d0a620.jpg?t=st=1707654595~exp=1707655195~hmac=33c042e2e3336ceecd9aecc1d615f2f835d2518ee83e77b0389249779f146de1)
ഇന്ത്യൻ മഹാസമുദ്രത്തിൽ സ്തിതിചെയ്യുന്ന പറുദീസ തന്നെയാണ് ഈ ദ്വീപ് രാഷ്ട്രം. ആഡംബര റിസോർട്ടുകൾക്കും പ്രാകൃത ബീച്ചുകൾക്കും വൈവിധ്യമാർന്ന സമുദ്രജീവികൾക്കും പേരുകേട്ട സ്ഥലമാണ് മൗറീഷ്യസ്. സ്ഫടികംത്തിളക്കമുള്ള ജലത്തിലെ സ്നോർക്കലിങ്ങ്, മഴക്കാടുകളിലൂടെ ട്രെക്കിങ്ങ്, കോക്ടെയിലിനൊപ്പം ബീച്ചിലെ സായാഹ്നം തുടങ്ങി നിരവധി അവസരങ്ങളാണ് മൗറീഷ്യസ് ഒരുക്കിവച്ചിരിക്കുന്നത്. 90 ദിവസം വരെ വിസയില്ലാതെ സഞ്ചരിക്കാവുന്ന സ്ഥലമാണ് മൗറീഷ്യസ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഓരോ രാജ്യങ്ങളും വിസ നിയമങ്ങളിൽ ഇടക്കിടെ മാറ്റംവരുത്തുന്നതിനാൽ യാത്രയ്ക്ക് ഒരുങ്ങുന്നതിന് മുൻപായി കൃത്യമായി വിസാ മാർഗനിർദേശങ്ങൾ പരിശോധിക്കുക. കൂടാതെ, യാത്രാ ഇൻഷുറൻസും ഓൺവേഡ്/റിട്ടേൺ ടിക്കറ്റുകൾ ഉൾപ്പെടെ ആവശ്യമായ എല്ലാ രേഖകളും ഉണ്ടെന്ന് ഉറപ്പാക്കുക.
Check out More Travel Stories Here
- കേരളത്തിലെ ഉയരം കൂടിയ കൊടുമുടികളില്‍ ഒന്നില്‍ കയറണോ? സമയമിതാണ്
- ഒരിക്കൽ ഈ 5 ഹോട്ടലുകളും കൊട്ടാരങ്ങളായിരുന്നു; ഇന്ത്യയിലെ ഏറ്റവും മികച്ച ഡെസ്റ്റിനേഷൻ വെഡ്ഡിങ് സ്പേസുകൾ
- പുല്ല് വകഞ്ഞുമാറ്റി മുന്നോട്ടു നടന്നതും ചെന്നുപെട്ടത് കാട്ടുപോത്തിനു മുന്നിൽ...
- 10 വർഷം കൊണ്ട് താണ്ടിയത് 203 രാജ്യങ്ങൾ; ഇതാ ഒരു അത്ഭുത സഞ്ചാരി
- കൊല്‍ക്കത്തയിലേക്ക് സെക്കന്റ് ക്ലാസ് വണ്ടിയില്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.