scorecardresearch

തക്കാളി അങ്ങനെ വെറുതെ കളയാൻ വരട്ടെ, മുടിയഴക് നിലനിർത്താൻ വഴിയുണ്ട്

അടുക്കളയിൽ അധികമായി വാങ്ങിയ തക്കാളി കറി തയ്യാറാക്കി തീർക്കാൻ ശ്രമിക്കാതെ നിങ്ങളുടെ തലമുടിയുടെ പരിചരണത്തിനും ഉപയോഗിച്ചു നോക്കൂ. ചില ഹെയർമാസ്ക്കുകൾ പരിചയപ്പെടാം.

അടുക്കളയിൽ അധികമായി വാങ്ങിയ തക്കാളി കറി തയ്യാറാക്കി തീർക്കാൻ ശ്രമിക്കാതെ നിങ്ങളുടെ തലമുടിയുടെ പരിചരണത്തിനും ഉപയോഗിച്ചു നോക്കൂ. ചില ഹെയർമാസ്ക്കുകൾ പരിചയപ്പെടാം.

author-image
Lifestyle Desk
New Update
Tomatoes For Hair Benefits And Usage

തക്കാളിക്ക് ധാരാളം സൗന്ദര്യ പരിചരണ ഗുണങ്ങളുണ്ട് | ചിത്രം: ഫ്രീപിക്

മുടി കൊഴിച്ചിൽ ലോകത്ത് അധികം ആളുകളും നേരിടുന്ന പ്രശ്നമാണ്. 80 ശതമാനം പുരുഷന്മാരിലും ഇത് അമിതമായി കാണ്ടുവരുന്നു. ഹോർമോൺ വ്യതിയാനം, മരുന്നുകൾ, സമ്മർദ്ദം, വിറ്റാമിൻ്റെയും ധാതുക്കളുടെയും കുറവ് തുടങ്ങി നിരവധി കാരണങ്ങൾ അതിനു പിന്നിലുണ്ട്. 

Advertisment

കെമിക്കൽ ഉത്പന്നങ്ങൾ ഒഴിവാക്കുക എന്നത് ഇതിൻ്റെ അടിസ്ഥാന പരിഹാരങ്ങളിൽ ഒന്നാണ്. പകരം പ്രകൃതിദത്തമായ ചേരുവകൾ, അതും കാലാകാലങ്ങളായി മുടി സംരക്ഷണത്തിന് ഉപയോഗിക്കുന്നവ തിരഞ്ഞെടുക്കൂ. അത്തരത്തിൽ ഒന്നാണ് തക്കാളി. ഇത് കരുത്തുറ്റ തലമുടി വളരുന്നതിന് നിങ്ങളെ ഏറെ സഹായിക്കും. 

തക്കാളി ഉപയോഗിച്ചുള്ള ഹെയർ മാസ്ക്കുകൾ ഇടതൂർന്ന കരുത്തുറ്റ തലമുടി പ്രകൃതിദത്തമായ തന്നെ നിങ്ങൾക്ക് ലഭിക്കും, കൊഴിഞ്ഞു പോയ മുടി വീണ്ടും വളരുന്നതിനും, കരുത്ത് നഷകുന്നതിനും മുടിയഴകളെ ഇത് പല വിധത്തിൽ സഹായിക്കും. 

വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, ലൈകോപ്പിൻ എന്നിങ്ങനെ മുടിയ്ക്ക് ആവശ്യമായ ധാരാളം പോഷകങ്ങൾ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൻ്റെ അമിതമായി ഉപയോഗം മുടിക്ക് ദോഷകരമാണ്. ശരിയായ രീതിയിൽ എങ്ങനെ തക്കാളി മുടി പരിചരണത്തിനായി ഉപയോഗിക്കാം എന്ന് കൂടുതൽ അറിയാം. 

Advertisment

തക്കാളി തൈര്

തക്കാളിയിലേയ്ക്ക് തൈര് ചേർത്ത് അരച്ചെടുക്കാം. ഈ മിശ്രിതം തലയോട്ടിയിലും തലമുടിയിലും പുരട്ടി 20 മുതൽ 30 മിനിറ്റു വരെ വിശ്രമിക്കാം. ശേഷം കഴുകി കളയാം.

തക്കാളി തേൻ ഹെയർമാസ്ക്

തക്കാളി ഉടച്ചെടുത്തതിലേയ്ക്ക് തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടി 30 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. അത് തലയോട്ടിയിലും തലമുടിയിലും ഈർപ്പം തടഞ്ഞു നിർത്തുന്നതിന് സഹായിക്കും. ലിയ

Hair Care Using Tomato
തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപിൻ മുടിയഴകിന് ഗുണം ചെയ്യും | ചിത്രം: ഫ്രീപിക്

തക്കാളി നാരങ്ങ 
 
ഉടച്ചെടുത്ത തക്കാളിയിലേയ്ക്ക് നാരങ്ങാ നീര് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടി 10 മുതൽ 20 മിനിറ്റു വരെ വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. തലയോട്ടിയിലെ പിഎച്ച് ബാലൻസ് നിലനിർത്തുന്നതിലൂടെ താരൻ ഉണ്ടാകുന്ന സാധ്യത കുറയ്ക്കാൻ ഈ ഹെയർമാസ്ക്കിൻ്റെ ഉപയോഗം സഹായിക്കും. 

തക്കാളി മുട്ട ഹെയർമാസ്ക്

തക്കാളി ഉടച്ചെടുത്തതിലേയ്ക്ക് മുട്ടയുടെ വെള്ള ചേർത്തിളക്കി യോജിപ്പിക്കാം. ഇത് തലയോട്ടിയിലും മുടിയിലും പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. കരുത്തുറ്റ മുടിക്ക് ഈ ഹെയർമാസ്ക് ഗുണകരമാണ്.

തക്കാളി ഒലിവ് എണ്ണ

തക്കാളി ഉടച്ചെടുത്തതിലേയ്ക്ക് ഒലിവ് എണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും പരുട്ടി 30 മിനിറ്റ് വിശ്രമിക്കാം. ശേഷം കഴുകി കളയാം. ആഴത്തിൽ തന്നെ മുടിയിഴകളെ കണ്ടീഷൻ ചെയ്യുന്നതിന് ഇവ സഹായിക്കും. 

തക്കാളി കറ്റാർവാഴ

തക്കാളി ഉടച്ചെടുത്തതിലേയ്ക്ക് കറ്റാർവാഴയുടെ ജെൽ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുടിയിലും തലയോട്ടിയിലും പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ശേഷം കഴുകി കളയാം. ഈ ഹെയർമാസ്ക് മുടി വളർച്ചയ്ക്ക് ഗുണകരമാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Hair Fall Beauty Tips Hair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: