scorecardresearch

തലമുടിക്ക് ആവശ്യമായ പ്രധാനപ്പെട്ട 6 പോഷകങ്ങൾ ഇവയാണ്

കരുത്തുറ്റ മുടിക്കായി ഭക്ഷണശീലത്തിലും മാറ്റങ്ങൾ വരുത്താം. തലമുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ പരിചയപ്പെടാം.

കരുത്തുറ്റ മുടിക്കായി ഭക്ഷണശീലത്തിലും മാറ്റങ്ങൾ വരുത്താം. തലമുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ പരിചയപ്പെടാം.

author-image
Lifestyle Desk
New Update
Essential Nutrients For Hair Repair

മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ | ചിത്രം: ഫ്രീപിക്

മുടി കൊഴിച്ചിൽ അലട്ടുന്നുണ്ടോ?. പുറമേ നോക്കുമ്പോൾ ഇതിന് പിന്നിലെ കാരണം മനസ്സിലായെന്നു വരില്ല. അന്തരീക്ഷ താപനില, ഹോർമോണൽ വ്യതിയാനം, തുടങ്ങി ഭക്ഷണശൈലിക്കു വരെ ഇതിൽ പങ്കുണ്ടായേക്കാം. സൗന്ദര്യത്തിൻ്റെ മാത്രമല്ല ആരോഗ്യത്തിൻ്റെ ലക്ഷണമായും തലമുടിയെ കരുതുന്നു. ആരോഗ്യമുള്ള ശരീരത്തിൽ കരുത്തുറ്റതും തിളക്കമാർന്നതുമായ മുടി വളരുകയുളളൂ. പുറമേ എന്തൊക്കെ പരിചരണം നൽകിയാലും കഴിക്കുന്ന ഭക്ഷണവും അതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. 

Advertisment

തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങള്‍ ആണ് കഴിക്കേണ്ടത്. അത്തരത്തില്‍ തലമുടി കൊഴിച്ചില്‍ തടയാനും മുടി നന്നായി വളരാനും ആവശ്യമായ പോഷകങ്ങൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

പ്രോട്ടീൻ 

തലമുടിയുടെ ഘടനയിൽ പ്രധാന പങ്ക് വഹിക്കുന്ന ഒരു പോഷകമാണ് പ്രോട്ടീൻ. ഹെയർ ഫോളിക്കിളുകളെ കരുത്തുറ്റതാക്കി മുടി പൊട്ടി പോകുന്നത് തടയാം.

ബയോട്ടിൻ

ബയോട്ടിൻ അല്ലെങ്കിൽ വിറ്റാമിൻ ബി7 മുടി വളർച്ചയ്ക്കും ഇഴകളുടെ ആരോഗ്യത്തിനും ആവശ്യമാണ്. നട്സ്, മധുരക്കിഴങ്ങ്, തുടങ്ങിയവയിൽ ധാരാളം ബയോട്ടിൻ അടങ്ങിയിട്ടുണ്ട്.

Advertisment

ഇരുമ്പ്

ഇരുമ്പ് രക്തയോട്ടം മെച്ചപ്പെടുത്തും. അത് ഹെയർ ഫോളിക്കിളുകളിലേയ്ക്ക് ഓക്സിജനും മറ്റ് ആവശ്യ പോഷകങ്ങളും എത്തിക്കുന്നു. 

Essential Nutrients For Hair Repair
സമീകൃതാഹാരം കഴിക്കാം | ചിത്രം: ഫ്രീപിക്

ഒമേഗ 3 ഫാറ്റി ആസിഡ്

തലയോട്ടിയിൽ ഈർപ്പം നിലനിർത്തി തിളക്കമുള്ള തലമുടി നേടാൻ ഇത് ആവശ്യമാണ്. സാൽമൺ, ചണവിത്ത്, വാൾനട്ട് എന്നിവ ഒമേഗ 3 ഫാറ്റി ആസിഡിൻ്റെ സമ്പന്നമായ ഉറവിമാണ്. 

വിറ്റാമിൻ ഇ

വിറ്റാമിൻ ഇ തലമുടിക്ക് ഉണ്ടാകുന്ന കേടുപാടുകളിൽ നിന്നും സംരക്ഷണം നൽകും. ഇത് ശക്തമായ ഒരു ആൻ്റിഓക്സിഡൻ്റാണ്. 

സിങ്ക്

തലയോട്ടിയിലെ കോശങ്ങളുടെ വളർച്ചയ്ക്കും അവയുടെ പുനരുജ്ജീവനത്തിനും സിങ്ക് പ്രധാന പങ്ക് വഹിക്കുന്നു. 

മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Hair Fall Beauty Tips Hair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: