scorecardresearch

ചർമ്മത്തിന് തുളസിയില: 5 ഫെയ്സ്മാസ്ക്കുകൾ പരിചയപ്പെടാം

തുളസിയില മുഖത്ത് പുരട്ടുന്നത് മുഖക്കുരു, പാടുകൾ എന്നിവയൊന്നുമില്ലാതാക്കാൻ സഹായിക്കുന്നു. അത് ചർമ്മ പരിചരണത്തിനായി ഉപയോഗിക്കാൻ നിരവധി വിദ്യകളുണ്ട്

തുളസിയില മുഖത്ത് പുരട്ടുന്നത് മുഖക്കുരു, പാടുകൾ എന്നിവയൊന്നുമില്ലാതാക്കാൻ സഹായിക്കുന്നു. അത് ചർമ്മ പരിചരണത്തിനായി ഉപയോഗിക്കാൻ നിരവധി വിദ്യകളുണ്ട്

author-image
Lifestyle Desk
New Update
5 easy ways to get a natural glow using tulsi

ചർമ്മ സംരക്ഷണത്തിന് തുളസിയില | ചിത്രം: ഫ്രീപിക്

ആരാധനക്കെടുക്കുന്ന അതിവിശിഷ്ടമായ ചെടി എന്നതിലുപരി തുളസിയിലയ്ക്ക് ധാരാളം ഔഷധ ഗുണങ്ങളുണ്ടെന്ന് അറിയാമോ? ദന്താരോഗ്യം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുക തുടങ്ങി ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ അതിനുണ്ട്. ഇതേ തുളസിയില ചർമ്മ സംരക്ഷണത്തിനും ഉപയോഗിക്കാം എന്ന് അറിയാമോ?. ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റി സെപ്റ്റിക്, ആൻ്റി മൈക്രോബിയൽ ഗുണങ്ങൾ അതിനുണ്ട്. അവ മുഖക്കുരുവിന് എതിരെ പോരാടുന്നു.

Advertisment

വിറ്റാമിനുകളായ എ, സി, കെ, അതുപോലെ മാംഗനീസ്, കോപ്പർ, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഒമേഗ -3 കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ തുളസി മികച്ചൊരു ചർമ്മ സംരക്ഷണ സസ്യമാണെന്ന് ഡെർമറ്റോളജിസ്റ്റുകൾ പറയാറുണ്ട്. എന്നാൽ ചർമ്മ പരിചരണത്തിന് അത് എങ്ങനെ ഉപയോഗിക്കും? ഈ വിദ്യകൾ പരീക്ഷിക്കൂ.

തുളസി തേൻ ഫെയ്സ് മാസ്ക്

ഒരു ടേബിൾസ്പൂൺ തുളസിയില പൊടിച്ചതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം. തേൻ നാച്യുറൽ ഹ്യുമിക്റ്റൻ്റാണ്. 

തുളസി തൈര് ഫെയ്സ്മാസ്ക്

ഒരു ടേബിൾസ്പൂൺ തുളസിയില പൊടിച്ചതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തൈര് ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. തൈര് ചർമ്മം എക്സ്ഫോളിയേറ്റ് ചെയ്യുന്നതിനു സഹായിക്കും. 

Advertisment
5 easy ways to get a natural glow using tulsi
തുളസിയില ഉണക്കിപൊടിച്ച് സൂക്ഷിക്കാവുന്നതാണ് | ചിത്രം: ഫ്രീപിക്

തുളസി നാരങ്ങ ഫെയ്സ്മാസ്ക് 

ഒരു ടേബിൾസ്പൂൺ തുളസിയില പൊടിച്ചതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ നാരങ്ങ നീര് ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

തുളസി കറ്റാർവാഴ ജെൽ

ഒരു ടേബിൾസ്പൂൺ തുളസിയില പൊടിച്ചതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം. കറ്റാർവാഴയ്ക്ക് ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതയുണ്ട്. 

തുളസി ടോണർ

ഒരു കപ്പ് വെള്ളം തിളപ്പിക്കം. അതിലേയ്ക്ക് ഒരു പിടി തുളസിയില ചേർത്തു തിളപ്പിക്കാം. അത് തണുത്തതിനു ശേഷം അരിച്ച് വെള്ളമെടുക്കാം. ഇത് മുഖം കഴുകാൻ ഉപയോഗിക്കാം. 

മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

skin Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: